മലയാളം ഇ മാഗസിൻ.കോം

നവംബർ 16 മുതൽ സൂര്യൻ രാശി മാറുന്നു, വൻ നേട്ടമുണ്ടാകുന്നത്‌ ഈ നക്ഷത്രക്കാർക്ക്‌: സമ്പൂർണ്ണ രാശിമാറ്റഫലം അറിയാം

2020 നവംബര്‍ 16 ന് രാവിലെ 6:40ന് സൂര്യന്‍ തുലാം രാശിയില്‍നിന്നു വൃശ്ചികം രാശിയിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 15 വരെ സൂര്യന്‍ ഈ രാശിയില്‍ തുടരും. തുടര്‍ന്ന് ധനുരാശിയിലേക്ക് മാറും. ഈ മാറ്റം ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മേടക്കൂറുകാര്‍ക്ക് ശുഭകരമായ ഫലങ്ങളല്ല നല്‍കുക. ചില ബുദ്ധിമുട്ടുകള്‍ ഈ കാലയളവില്‍ നേരിടേണ്ടിവന്നേക്കാം. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചേക്കാം. സംസാരത്തില്‍ മിതത്വം പാലിക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ കുടുംബത്തില്‍ അത് പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. ബിസിനസിൽ ചില തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസവും നേരിടാം. ജോലി ചെയ്യുന്നവർക്ക്‌ അവരുടെ ജോലിസ്ഥലത്ത്‌ മേലുദ്യോഗസ്ഥരിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ പഴികേൾക്കേണ്ടി വരാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏതു പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും എളുപ്പത്തില്‍ നേരിടാം. മത്സരങ്ങളില്‍ വിജയമുണ്ടാകും. തൊഴിലില്‍ മാറ്റം തേടുന്നവര്‍ക്ക് ആഗ്രഹിക്കുന്ന മേഖലകളില്‍ അവസരങ്ങള്‍ വന്നുചേരാം. നിക്ഷേപത്തിനോ സമ്പാദ്യത്തിനോ അനുകൂലമായ കാലമാണ്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. ആളുകളോട് ഇടപെടുമ്പോള്‍ സൂക്ഷിക്കുക. ഇല്ലെങ്കില്‍ ബന്ധങ്ങളില്‍ വിള്ളല്‍വീഴും. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ചില തടസങ്ങള്‍ വന്നുചേരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വസ്തുവകകളുടെ വില്‍പ്പന, വാങ്ങലുകള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട മേഖലയില്‍ മികച്ച നേട്ടത്തിനു യോഗം. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല കാലം. തൊഴില്‍പരമായി മികച്ച നേട്ടങ്ങളുടെ കാലം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉയര്‍ന്ന അധികാര സ്ഥാനത്തേക്ക് എത്താനുള്ള യോഗമുണ്ട്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. സഹോദരങ്ങളുമായിട്ടുള്ള ബന്ധം മെച്ചപ്പെടും. യാത്രകള്‍ വിജയിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ യോഗം. ബിസിനസില്‍ ഉയര്‍ച്ചകള്‍ക്കു സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. എന്നാല്‍, ഇത് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടും. ആരോഗ്യകാര്യത്തില്‍ ഈ സമയത്ത് ശ്രദ്ധവേണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ജോലിസ്ഥലത്ത് അംഗീകരവും ഉയര്‍ച്ചയും നേട്ടങ്ങളും ലഭിക്കും. തീരുമാനങ്ങളില്‍ ആത്മവിശ്വാസവും ധൈര്യവും അനുഭവപ്പെടും. ആളുകളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കുക. അനാവശ്യയാത്രകള്‍ ഒഴിവാക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍പരമായി ചില പ്രശ്‌നങ്ങള്‍ക്കു യോഗം. ഈ കാലയളവില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അനാവശ്യ തടസ്സങ്ങള്‍ നേരിടും. ഇത് അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കുകയും കരിയറില്‍ നിശ്ചലത അനുഭവപ്പെടുകയും ചെയ്യാം. സാമ്പത്തിക രംഗം അത്ര ശുഭകരമല്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശുഭകരമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. അപ്രതീക്ഷിത ലാഭവും വിജയവും കൈവരാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. വ്യക്തിപരമായി, വളരെ നല്ല സമയമായതിനാല്‍ പുതിയ ബന്ധങ്ങളിലേക്ക് പ്രവേശിക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. ജോലിസ്ഥലത്ത് ഉല്‍പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായം ലഭിച്ചേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യവഹാരങ്ങളില്‍ വിജയത്തിനു യോഗം. ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകാന്‍ സാധ്യതയുണ്ട്. ആത്മീയ രംഗത്ത് താല്‍പ്പര്യം വര്‍ധിക്കും.

വിവരങ്ങൾക്ക്‌ കടപ്പാട്‌: ജ്യോതിഷവാർത്ത
www.jyothishavartha.com

Avatar

Staff Reporter