24
March, 2019
Sunday
06:50 PM
banner
banner
banner

ജ്യോതിഷവശാൽ ഫെബ്രുവരി 12 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ ശത്രുക്കളാകാതെ സൂക്ഷിക്കണം. സ്ത്രി-പുരുഷ സൗഹൃദം അപകീര്‍ത്തി വരാതെ സൂക്ഷിക്കണം. പാഴ്ചിലവ് അധികരിക്കും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കണം. ആലോചന കൂടാതെയുളള പ്രവര്‍ത്തികള്‍ മനോദുഃഖത്തിന് ഇടവരും. കുടുംബത്തില്‍ അഭിപ്രായഭിന്നതകള്‍ രമ്യമായി പരിഹരിക്കും.

അകന്നിരുന്ന ബന്ധുമിത്രാദികള്‍ അനുകൂലത്തില്‍ വരും. തൊഴില്‍ മേഖലകളില്‍ ശത്രുത ശ്രദ്ധിക്കണം. കേസുവഴക്കുകളില്‍ ഉള്‍പ്പെടാതെ സൂക്ഷിക്കണം. ആരോഗ്യപരമായി ഇ.എന്‍.റ്റി രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ ഇവ കണ്ടാല്‍ സൂക്ഷിക്കണം. വാഹനങ്ങളുടെ യന്ത്രതകരാറുകളും ഉപയോഗവും കൂടുതല്‍ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ ഗ്രന്ഥങ്ങള്‍, വസ്ത്രങ്ങള്‍ സുഗന്ധവസ്തുക്കള്‍ ഇവ വാങ്ങാന്‍ ഇടവരും. പൊതുവെ ഗൃഹത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃസൗഹൃദം കലഹം വരാതെ സൂക്ഷിക്കണം.
പരിഹാരം: 1. ഗണപതിയ്ക്ക് കറുക ഹോമം 2. ആയില്യപൂജ 3. കൃഷ്ണന് നെയ്യ് വിളക്ക് 4. ഭദ്രകാളിയ്ക്ക് കടും പായസ നിവേദ്യം

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയീര്യം1/2)
പുതിയ വസ്ത്രം ആഭരണം,വാഹനം ഇവ വാങ്ങാനുള്ള യോഗം ,പലതരത്തിലും ധനം വന്നുചേരും. ഭൂമി ഇടപാടുകളില്‍ നേട്ടങ്ങള്‍ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഉല്ലാസയാത്രകള്‍ക്ക് അവസരം. ദൈവാനുഗ്രഹത്താല്‍ പല പ്രതിസന്ധികളെയും തരണം ചെയ്യും. ഭാഗ്യം പലതരത്തിലും വന്നുചേരും. വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് സന്താനഭാഗ്യം വിദേശയാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യവിജയം.

സര്‍ക്കാര്‍ മുഖാന്തരമുള്ള കാര്യത്തില്‍ പുരോഗതി. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും. ആരോഗ്യപരമായി വാതരോഗം, ഓര്‍മ്മക്കുറവ്, നേത്രരോഗം ഇവ കണ്ടാല്‍ ശ്രദ്ധിക്കണം. സുഗന്ധവസ്തുക്കള്‍ ഇവ വാങ്ങാന്‍ ഇടവരും . പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃസൗഹൃദം അനുകൂലമായി ഭവിക്കും.
പരിഹാരം: 1. ഗണപതി ഹോമം 2. ശാസ്താവിന് നീരാഞ്ജനം 3. ദേവിക്ക് പുഷ്പാഞ്ജലി 4. കൃഷ്ണന് നെയ്യ് വിളക്ക്

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണര്‍തം3/4)
മിക്ക കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. വിവാദരംഗങ്ങളില്‍ നിന്ന് കഴിയുന്നതും ഒഴിഞ്ഞുനില്‍ക്കണം. അഗ്നി, ആയുധം, വാഹനം സൗഹൃദം ഇവ മുഖാന്തരം മനോദുഃഖങ്ങള്‍ക്ക് ഇടവരും. ഏര്‍പ്പെടുന്ന പലകാര്യങ്ങളിലും പരാജയം ഉണ്ടാകാന്‍ ഇടയുണ്ട്. പലകാര്യങ്ങളും മാറ്റി വയ്ക്കുന്നതായിരിക്കും നല്ലത്.ബന്ധുവിരോധം, ബന്ധുവിയോഗം, ധനനഷ്ടം പലരും മനസാക്ഷിയെ ചോദ്യം ചെയ്യുന്ന അവസ്ഥ വന്നുചേരും. ആരോപണങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷനേടും.

ഭൂമി ഇടപാടുകളില്‍ നേട്ടങ്ങള്‍. വിദ്യാഭ്യാസ രംഗത്തു നേരീയ പുരോഗതി. മുടങ്ങികിടന്ന പലപദ്ധതികള്‍ക്കും തുടക്കം കുറിയ്ക്കും. ആരോഗ്യപരമായി ഇ.എന്‍.റ്റി രോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍, ഇവ കണ്ടാല്‍ ശ്രദ്ധിക്കണം. ദൃഹത്തില്‍ വിലയേറിയ പഠനോപകരണങ്ങള്‍ ഗ്രന്ഥങ്ങള്‍, വസ്ത്രം ആഭരണം ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ ഇവ വാങ്ങും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃസൗഹൃദം കലഹം വരാതെ സൂക്ഷിക്കണം.
പരിഹാരം: 1. ഗണപതിയ്ക്ക് ഹോമം 2. മഹാദേവന് ജലധാര 3. ആയില്യപുജ 4. ശാസ്തവിന് നീരാജ്ജനം

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
സ്ത്രീ-പുരുഷസൗഹൃദം അപകീര്‍ത്തി വരാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടുകലില്‍ ജാഗ്രത പാലിക്കണം. പലതരത്തിലും ധനം വന്നുചേരും. സര്‍ക്കാര്‍ മുഖാന്തരമുള്ള കാര്യങ്ങളില്‍ തിരിച്ചടിപറ്റാതെ സൂക്ഷിക്കണം. പുതിയ വാഹനം ഭവനം, ഇവ ആഗ്രഹിച്ചാല്‍ നേടാന്‍ പറ്റുന്ന കാലഘട്ടമാണ്. ഉല്ലാസ യാത്രകല്‍ നടത്താന്‍ ഇടവരും.

ദൈവാനുഗ്രഹത്താല്‍ പലതരം പ്രശ്‌നങ്ങളില്‍ നിന്ന് അത്ഭുത കരമായി രക്ഷനേടും. ആരോഗ്യപരമായി നേത്രരോഗം, വീഴ്ച, ഒടിവ് ചതവ് ഉദരരോഗങ്ങള്‍ ഇവ കണ്ടാല്‍ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ ഗൃഹോപകരണങ്ങള്‍ സൗന്ദര്യവസ്തുക്കള്‍, ശയ്യോപകരണങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും. പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃ സൗഹൃദം അനുകൂലമായിഭവിക്കും.
പരിഹാരം: 1. ഗണപതിയ്ക്ക് ഹോമം 2. മുരുകന് പഞ്ചാമൃതം 3. മഹാദേവന് ജലധാര 4. സര്‍പ്പക്കാവില്‍ നൂറും പാലും

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4)
സര്‍ക്കാര്‍ മുഖാന്തരമുള്ള കാര്യങ്ങള്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. ദൈവാനുഗ്രഹത്താല്‍ പലപ്രതിസന്ധികളെയും തരണം ചെയ്യും. മാനസീകാസ്വസ്ഥതകള്‍ക്ക് ശമനം വന്നുചേരും. അകന്നിരുന്ന ബന്ധുമിത്രാദികള്‍ അനുകൂലത്തില്‍ വരും. ഭൂമി ഇടപാടുകളിലും കരാറുപണികളിലും ജാഗ്രത പാലിക്കണം. ബാങ്ക് ഇടപാടുകളില്‍ അനുകൂലതീരുമാനം. വാഹന ഇടപാടുകളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. വിദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും.

ഇലക്‌ട്രോണിക് സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യപരമായി, വീവ്ച, മുറിവ്, ചതവ് ത്വക്ക് രോഗങ്ങള്‍ ഇവ കണ്ടാല്‍ സൂക്ഷിക്കണം. ഗൃഹത്തില്‍ അലങ്കാര വസ്തുക്കള്‍ ഫര്‍ണിഷിംഗ് സാധനങ്ങള്‍ ശയ്യോപകരണങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും. പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യര്‍ത്തൃസൗഹൃദം കലഹം വരാതെ സൂക്ഷിക്കണം.
പരിഹാരം: 1. ഗണപതിയ്ക്ക് ഹോമം 2. സര്‍പ്പകാവില്‍ നൂറും പാലും 3. മുരുകന് പഞ്ചാമൃതം 4. ഭദ്രകാളിയ്ക്ക് കുങ്കുമാര്‍ച്ചന

കന്നിക്കൂറ് (ഉത്രം3/4, അത്തം,ചിത്തിര1/2)
മുന്‍കോപം നിമിത്തം ബന്ധുമിത്രാദികല്‍ ശത്രുക്കളാകാതെ സൂക്ഷിക്കണം വാഹനങ്ങളുടെ ഉപയോഗവും ദൂരയാത്രയും കൂടുതല്‍ സൂക്ഷിക്കണം. മനഃസമാധനം പൊതുവെ കുറവായിരിക്കും. ധനമിടപാടുകലിലും ഏജന്‍സി ഏര്‍പ്പാടുകളിലും കമ്പളിക്കപ്പെടാതെ സൂക്ഷിക്കണം. കുടുംബത്തില്‍ സഹോദരങ്ങളുമായും ബന്ധുമിത്രാദികളുമായും കലഹം വരാതെ ശ്രദ്ധിക്കണം. മംഗളകര്‍മ്മങ്ങളില്‍ പങ്കെടക്കും. പാചക വാതകങ്ഹളുടെ നിര്‍മ്മാണം ഉപയോഗം ഇവ സൂക്ഷിക്കണം.

ആരോഗ്യപരമായി ഉദരരോഗം, മൂത്രാശയരോഗം, അഗ്നി, ആയുധം, വാഹനം ഇവ മുഖാന്തരമുള്ള അപകടങ്ങള്‍ ഇവ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും. പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃസൗഹൃദം കലഹം വരാതെ സൂക്ഷിക്കണം.
പരിഹാരം: 1. ഗണപതിയ്ക്ക് കറുകഹോമം 2. ശാസ്താവിന് നീരാഞ്ജനം 3. മഹാദേവന് നെയ്യ് വിളക്ക്, 4. മുരുകന് പഞ്ചാമൃതം

തുലാക്കൂറ് (ചിത്തിര1/2, ചോതി, വിശാഖം 1/4)
പലതരത്തിലും ധനം വന്നുചേരും ഉല്ലാസയാത്രകള്‍ക്ക് അവസരം. ഗൃഹനിര്‍മ്മാണം പുരോഗമിക്കും സാമ്പത്തിക ഇടപാടുകളില്‍ നേട്ടങ്ങള്‍. വാഹന ഇടപാടുകളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. കടബാധ്യത പരിഹരിക്കും. വിദേശത്തുനിന്ന് ധാരാളം നേട്ടങ്ങള്‍ വന്നു ചേരുന്നതാണ്. ഭൂമി ഇടപാടുകളില്‍ ഉയര്‍ന്ന സാമ്പത്തിക പുരോഗതി വന്നുചേരും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

തൊഴില്‍ രംഗത്തു നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തിലെ അഭിപ്രായഭിന്നത രമ്യമായി പരിഹരിക്കും. ആരോഗ്യപരമായി ഇ.എന്‍.റ്റി രോഗങ്ങള്‍, വാതരോഗം, ഉദരരോഗങ്ങള്‍ ഇവ കണ്ടാല്‍ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വസ്ത്രം ആഭരണങഅങള്‍, സുഗന്ധവസ്തുക്കള്‍ അലങ്കാര സാധനങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യര്‍ത്തൃസൗഹൃദം അനുകൂലമായി വര്‍ദ്ധിക്കും.
പരിഹാരം: 1. ഗണപതി യ്ക്ക് വടമാല 2. മഹാദേവന് മൃത്യുഞ്ജയ അര്‍ച്ചന 3. ഭദ്രകാളിയ്ക്ക് കടുംപായസനിവേദ്യം 4. കൃഷ്ണന് പാല്‍പായസം നിവേദ്യം

വൃശ്ചികക്കൂറ് ( വിശാഖം 3/4, അനിഴം, തൃകേട്ട)
സര്‍ക്കാര്‍ മുഖാന്തരം നേട്ടങ്ങള്‍.മുടങ്ങി കിടന്ന പലപദ്ധതികളും നടപ്പില്‍ ആകും. ആഗ്രഹങ്ങള്‍ പലതും നടക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അകന്നിരുന്ന ബന്ധുമിത്രാദികള്‍ അനുകൂലമായി വരും. വിലപിടിപ്പുള്ള സാധനങ്ങള്‍ കൈവശം വന്നുചേരും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധഇക്കും. ഉന്നതരുടെ സഹായം യഥാസമയം ലഭ്യമാകും വാഹനങ്ങളുടെ യന്ത്രതകരാറുകള്‍ പരിഹരിക്കും. ജാമ്യവ്യവസ്ഥകള്‍ സൂക്ഷിക്കണം.

വിദേശത്തുനിന് നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ആരോഗ്യപരമായി വാതരോഗങ്ങള്‍, ഉദര രോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ വസ്ത്രം ആഭരണം സുഗന്ധവസ്തുക്കള്‍ ഇലക്ട്രിക് സാധനങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും. പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാ ഭര്‍ത്തൃസൗഹൃദം അനുകൂലമായി ഭവിക്കും.
പരിഹാരം: 1. ഗണപതിഹോമം 2. സര്‍പ്പകാവില്‍ നൂറും പാലും 3. ദേവിയ്ക്ക് നാരങ്ങാദീപം 4. ശാസ്താവിന് നീരാഞ്ജനം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )
ദൈവാനുഗ്രഹത്താല്‍ പ്രതിസന്ധികളെതരണം ചെയ്യും. വരവിനെക്കാള്‍ ചെലവ് വര്‍ദ്ധിക്കും. മിക്ക കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടും. സര്‍ക്കാര്‍ മുഖാന്തമുള്ള കാര്യങ്ങളില്‍ തിരിച്ചടി പറ്റാതെ സൂക്ഷിക്കണം. കുടുംബത്തില്‍ കലഹ സാധ്യത ഏറെയാണ്. ആലോചന കൂടാതെയുള്ള പ്രവര്‍ത്തികള്‍ മനോദുഃഖത്തിന് ഇടവരും. ദൂരയാത്രയും അലച്ചിലും വര്‍ദ്ധിക്കും. ബന്ധുമിത്രാദികള്‍ ശത്രുക്കളായി മാറ്റുന്ന കാലഘട്ടം. ബുദ്ധിപരമായുള്ള തീരുമാനങ്ങള്‍ എടുത്താല്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആരോഗ്യപരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ധം,തലവേദന നേത്രരോഗം സര്‍ജ്ജറി, ഇവ കണ്ടാല്‍ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ ഗ്രന്ഥങ്ങള്‍, വസ്ത്രങ്ങള്‍ സുഗന്ധവനസ്തുക്കള്‍ ആഭരണം ഇവ വാങ്ങാന്‍ ഇടവരും. പൊതുവെ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃസൗഹൃദം കലഹം വരാതെ സൂക്ഷിക്കണം.
പരിഹാരം: 1. ഗണപതി ഹോമം 2. മഹാദേവന് ജലധാര 3. സര്‍പ്പക്കാവില്‍ നൂറും പാലും 4. കൃഷ്ണന് നെയ്യ് വിളക്ക് 5. മുരുകന് പഞ്ചാമൃതം

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായി വന്നുചേരും. മുന്‍കോപം നിമിത്തം ബന്ധുമിത്രാദികള്‍ ശത്രുക്കളാകാതെ സൂക്ഷിക്കണം. കടബാധ്യത പരിഹരിക്കും. ഭൂമി ഇടപാടുകളില്‍ നേട്ടങ്ങല്‍ പലതരത്തിലും ധനം വന്നുചേരും. മറവി അലസത ഇവ വര്‍ദ്ധിക്കും. കുടുംബത്തില്‍ ദമ്പതികള്‍ തമ്മില്‍ കലഹത്തിന് ഇടവരും. ആശയവിനിമയങ്ങള്‍ തെറ്റിധാരണവരാതെ സൂക്ഷിക്കണം. ദൈവാനുഗ്രഹത്താല്‍ മിക്ക പ്രശേനങ്ങള്‍ക്കും പരിഹാരം കണ്ടെത്തും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ആരോഗ്യപരമായി ത്വക്ക് രോഗങ്ങള്‍, ഇലക്‌ട്രോണിക്ക് മുഖാന്തരമുള്ള അപകടങ്ങള്‍ വീഴ്ച വാതരോഗം ഇവ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ ഗൃഹോപകരണങ്ങള്‍ വസ്ത്രം, ആഭരണം സുഗന്ധവസ്തുക്കള്‍ ഇവ വാങ്ങാന്‍ ഇടവരും പൊതുവെ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃസൗഹൃദം അനുകൂലമായി ഭഴിക്കും. വിലയേറിയ സുഗന്ധദ്രവ്യങ്ങള്‍, ഫര്‍ണിഷിംഗ് സാധനങ്ങള്‍, ആഡംബര വസ്തുക്കള്‍, ഗ്രന്ഥങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യാഭര്‍ത്തൃസൗഹൃദം അനുകൂലമായിവരും.
പരിഹാരം: 1. ഗണപതിഹോമം 2. ദേവിക്ക് നാരങ്ങദീപം 3. അയ്യപ്പന് നീരാഞ്ജനം 4. മഹാദേവന് ജലധാര

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുടുംബത്തില്‍ അഭിപ്രായഭിന്നത, രൂക്ഷമാകാതെ സൂക്ഷിക്കമം. മുന്‍കോപം നിമിത്തം വാക്കുകള്‍ ശത്രുക്കളാകാതെ ശ്രദ്ധിക്കണം. മിക്കകാര്യങ്ങള്‍ക്കും പരിഹാരം കാണും. ഉല്ലാസ യാത്രകള്‍ക്ക് അവസരം . ഭൂമി ഇടപാടുകളില്‍ ശ്രദ്ധിക്കണം. തൊഴില്‍ പ്രശ്‌നങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും വിവാദ രംഗങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം.

ആരോഗ്യപരമായി ഇ.എന്‍.റ്റി രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, വീഴ്ച ഇവ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ വസ്ത്രങ്ങള്‍ ഇലക്‌ട്രോണിക്ക് സാധനങ്ങള്‍ അലങ്കാരവസ്തുക്കള്‍ ഇവ വാങ്ങാന്‍ ഇടവരും. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃസൗഹൃദം കലഹം വരാതെസൂക്ഷിക്കണം.
പരിഹാരം: 1. ഗണപതി ഹോമം 2. ആയില്യപൂജ 3. മുരുകന് പഞ്ചാമൃതം 4. മഹാദേവന് ജലധാര

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
അംഗീകാരം, പലതരത്തിലും തേടിയെത്തും മുടങ്ങിയിരുന്ന പലപദ്ധതികളും നടപ്പിലാക്കും. വിദേശയാത്രയ്ക്ക് ധാരാളം അവസരം . സാമ്പത്തിക ഇടപാടുകളില്‍ നേട്ടങ്ങള്‍. മുന്‍കോപം നിമിത്തം അടുത്ത ബന്ധുമിത്രാദികല്‍ അകലാന്‍ ഇടവരും. പുതിയ വാഹനം ഭവനം ഇവ ആഗ്രഹിച്ചാല്‍ കാര്യവിജയം ഉണ്ടാകും. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും. വിലയേറിയ രേഖകല്‍ സാധനങ്ങള്‍ കൈവശം വന്നു ചേരും.

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കും ദൈവീകപരമായ അനുഗ്രഹത്താല്‍ മിക്ക കാര്യത്തിനും പരിഹാരം കണ്ടെത്തും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. വാഹന ഇടപാടുകളില്‍ നേട്ടങ്ങള്‍. ആരോഗ്യപരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, നടുവേദന ഉദരരോഗങ്ങള്‍ ഇവ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ ഇലക്‌ട്രോണിക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, സുഗന്ധവസ്തുക്കള്‍ ആഢംബര ഉല്‍പന്നങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും. പൊതുവെ കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃസൗഹൃദം അനുകൂലമായി ഭവിക്കും.
പരിഹാരം: 1. ഗണപതിഹോമം 2. ശാസ്താവിന് നീരാഞ്ജനം 3. മുരുകന് പഞ്ചാമൃതം 4. കൃഷ്ണന് നെയ്യ് വിളക്ക്


അസ്ട്രോളജര്‍ അജികുമാര്‍. ജി | മൊബൈല്‍ : 9961656672

·
[yuzo_related]

CommentsRelated Articles & Comments