19
November, 2017
Sunday
08:18 PM
banner
banner
banner

2017 ജൂലൈ 17 മുതല്‍ 23 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

മകം, പൂരം, ഉത്രം 1/4
ദൂരെ ജോലിചെയ്യുന്നവര്‍ക്ക് അവധിയ്ക്കായി നാട്ടിലേക്ക് എത്താന്‍ കഴിയും. കുടുംബത്തില്‍ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മംഗള കര്‍മ്മങ്ങളിലും ബന്ധു സമാഗമങ്ങളിലും പങ്കെടുക്കും. പുതിയ ആശയങ്ങളും ചിന്തകളും പ്രവര്‍ത്തനത്തില്‍ കൊണ്ടുവരും. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് അല്പം ആരോഗ്യ ക്ലേശങ്ങള്‍ വരാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഭഗവതിക്ക് കുങ്കുമാര്‍ച്ചന.

ഉത്രം 3/4, അത്തം, ചിത്തിര 1/2
അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ആലോചനകളോ വിവാഹ നിശ്ചയമോ വരാവുന്ന വാരമാണ്. ധനപരമായ കാര്യങ്ങള്‍ അനുകൂലമാകും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. വിദേശ യാത്രക്ക് അവസരം ഉണ്ടാകും. ആലോചനയില്ലാത്ത പ്രവൃത്തികള്‍ മൂലം അബദ്ധങ്ങള്‍ പിണയാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പാല്‍ അഭിഷേകം, ഭഗവതിക്ക് വിളക്കും മാലയും.

ചിത്തിര 1/2, ചോതി, വിശാഖം 3/4
തൊഴിലില്‍ പ്രതികൂലമായ മാറ്റങ്ങള്‍ വരാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി അധിക ധന വ്യയം വേണ്ടി വരും. ആരോഗ്യം തൃപ്തികരമാകും. മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ഉണ്ടാകും. കുടുംബ സമേതം യാത്രകള്‍ പുറപ്പെടും.
ദോഷപരിഹാരം: ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി, ശിവന് ജലധാര.

വിശാഖം1/4 അനിഴം, തൃക്കേട്ട
മുടങ്ങിക്കിടന്ന കാര്യങ്ങളില്‍ തടസങ്ങള്‍ മാറും. പ്രയോജനകരമായ രേഖകളില്‍ ഒപ്പ് വയ്ക്കും. അതിപ്രയത്നത്താല്‍ ആഗ്രഹ സാധ്യം ഉണ്ടാകും. ആശയവിനിമയത്തില്‍ വരുന്ന അപാകതകള്‍ വ്യക്തി ബന്ധങ്ങളെ ബാധിക്കാതെ നോക്കണം. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഭഗവതിക്ക് കുങ്കുമാര്‍ച്ചന.

2 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച്‌
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments