മലയാളം ഇ മാഗസിൻ.കോം

വാരഫലം: മാർച്ച്‌ 1 മുതൽ 7 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

(മകം, പൂരം, ഉത്രം 1/4)
മനസ്സറിയാത കാര്യങ്ങളില്‍ അപവാദം കേള്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം. അനാവശ്യ വിഷയങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക. കര്‍മ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശുഷ്കാന്തി പുലര്‍ത്തണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം ഉണ്ടാകും. കാര്‍ഷിക ആദായം വര്‍ധിക്കും.

(ഉത്രം 3/4), അത്തം, ചിത്തിര 1/2)
തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍ നൈപുണ്യത്തിന് അംഗീകാരം ലഭിക്കും. പല കാര്യങ്ങളും ചിട്ടയോടെ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുവാന്‍ കഴിയും. ഗുരു ജനങ്ങളുടെ ഉപദേശം ഗുണം ചെയ്യും.

(ചിത്തിര 1/2,ചോതി, വിശാഖം 3/4)
വ്യാപാര വാണിജ്യ രംഗങ്ങളില്‍ വരുമാനം വര്‍ധിക്കും. പുതിയ ആശയങ്ങളിലൂടെ ധന സമ്പാദനം നടത്തും. നവ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിക്കും. സുഹൃത്ത് സഹായം ലഭ്യമാകും. എന്നാല്‍ ചിലവുകള്‍ നിയന്ത്രിക്കുവാന്‍ പ്രയാസമാകും. വാരാന്ത്യത്തില്‍ ധാരാളം പണം ചിലവാക്കേണ്ടി വരും.

(വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച സ്ഥലത്തേക്ക് തൊഴില്‍ മാറ്റം ലഭിക്കും. വരുമാനം അല്പം വര്ധിക്കുമെങ്കിലും സാമ്പത്തിക നില അത്ര ഭദ്രമാകാന്‍ പ്രയാസമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധാരാളം പണം ചിലവാക്കേണ്ടി വരും. ബന്ധുജനങ്ങള്‍ക്ക് സഹായം ചെയ്യും. പാരമ്പര്യ തൊഴിലും കൃഷിയും ചെയ്യുന്നവര്‍ക്ക് വരുമാന വര്‍ധന ഉണ്ടാകും. ഗൃഹ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിക്കും.

Avatar

Staff Reporter