മലയാളം ഇ മാഗസിൻ.കോം

വാരഫലം: മാർച്ച്‌ 1 മുതൽ 7 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അവിവാഹിതരുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പല രംഗത്തും അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ സാമ്പത്തികമായി ചെറിയ തിരിച്ചടികള്‍ക്ക് സാധ്യതയുള്ള വാരമായതിനാല്‍ ചിലവുകള്‍ നിയന്ത്രിക്കണം. സൗഹൃദം മൂലം പ്രശ്നങ്ങള്‍ വരാന്‍ സാധ്യത. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അനുകൂല സ്ഥലം മാറ്റത്തിന് അവസരം ഉണ്ടാകും.

(കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും മറ്റും വിജയിക്കാന്‍ കഴിയും. സഹ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ കഴിയും. പുതിയ ആശയങ്ങള്‍ മറ്റുള്ളവര്‍ അമ്ഗീക്സ്രിക്കും. സന്താന ഗുണം പ്രതീക്ഷിക്കാം.

(മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
എല്ലാ കാര്യങ്ങളിലും തടസ്സങ്ങള്‍ വരാവുന്ന വാരമാണ്. എന്നാല്‍ ആത്മ വിശ്വാസത്തോടെ ചെയ്യുന്ന പ്രവൃത്തികള്‍ വാരാന്ത്യത്തോടെ വിജയത്തില്‍ എത്തും. വാക്കുകള്‍ അറിയാതെ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ സംസാരത്തില്‍ മിതത്വം പാലിക്കണം. ദാമ്പതിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്നു വരാം. അടുത്ത ബന്ധുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരുന്നതില്‍ മനോ വിഷമം വരാം.

(പുണര്‍തം1/4, പൂയം, ആയില്യം)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നിഷ്പ്രയാസം നടത്തുവാന്‍ കഴിയും. സര്‍ക്കാര്‍ കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ധന തടസ്സം മാറും. വിദ്യാര്ധികള്‍ക്ക് പരീക്ഷകളില്‍ നല്ല വിജയം ഉണ്ടാകും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുന്നതാണ്. ഭൂമി സംബന്ധമായോ ഗൃഹ സംബന്ധമായോ ഉള്ള കാര്യങ്ങള്‍ വിജയത്തില്‍ എത്തും.

Avatar

Staff Reporter