മലയാളം ഇ മാഗസിൻ.കോം

വാരഫലം: ജൂൺ 21 മുതൽ 27 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സര്‍ക്കാര്‍ കാര്യങ്ങളിലും ഔദ്യോഗിക കാര്യങ്ങളിലും അനുകൂലമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. മേല്‍ അധികൃതരില്‍ നിന്നും അനുകൂല സമീപനം ഉണ്ടാകും. എന്നാല്‍ ആരോഗ്യപരമായി അല്പം ക്ലേശ അനുഭവങ്ങള്‍ക്ക് സാധ്യത കൂടുതല്‍ ഉള്ള വാരമാണ്. വാത- നാഡീ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക നില തൃപ്തികരം ആയിരിക്കും. കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാക്കുകള്‍ നിയന്ത്രിക്കുന്നത് പ്രയോജനം ചെയ്യും.
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഗണപതിക്ക് കറുകമാല.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
പരമ്പരാഗത – സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കാര്യങ്ങളില്‍ വിജയം ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരം പ്രതീക്ഷിക്കുന്ന വര്‍ക്ക് ആഗ്രഹം സാധിക്കാം. കലാ സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് ആനുകൂല്യവും അംഗീകാരവും വര്‍ദ്ധിക്കുന്നതാണ്. വ്യവഹാര കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.
ദോഷ പരിഹാരം : ശാസ്താവിനു നീരാഞ്ജനം, ശനിയാഴ്ചവ്രതം .

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ കഴിയും. പല പ്രതിസന്ധികളെയും അതിജീവിക്കും. വ്യാപാരലാഭം വര്‍ദ്ധിക്കുക യും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ബന്ധുജന സഹായം ലഭ്യമാകും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. ഉല്ലാസ കരമായ അനുഭവങ്ങള്‍ സംജാതമാകും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങള്‍ അലട്ടാന്‍ സാധ്യതയുണ്ട് .
ദോഷ പരിഹാരം: ശ്രീകൃഷ്ണന് തൃക്കൈവെണ്ണ , പാല്‍പായസം.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
പ്രതീക്ഷിച്ച പല കാര്യങ്ങളും നേടാന്‍ അല്പം കാലതാമസം അനുഭവപ്പെടും. തൊഴില്‍ പരമായി മന സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യത. വിദേശത്ത് താമസിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം വര്‍ധിക്കും. കുടുംബത്തില്‍ അല്പം അനിഷ്ട അനുഭവങ്ങള്‍ക്കും സാധ്യത കാണുന്നു. സാഹിത്യ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും വാരം അനുകൂലമാണ്.
ദോഷ പരിഹാരം: ശിവന് ക്ഷീരധാര, പുറകു വിളക്ക്.

Staff Reporter