മലയാളം ഇ മാഗസിൻ.കോം

വാരഫലം: ജൂൺ 14 മുതൽ 20 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉല്ലാസകരമായ അനുഭവങ്ങള്‍ സംജാതമാകും. കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. തൊഴിലില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പക്ഷെ സാമ്പത്തിക കാര്യങ്ങളില്‍ അല്പം ഞെരുക്കം അനുഭവപ്പെടാം. ചിലവുകള്‍ നിയന്ത്രണാ ധീനമാകാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരം: ശാസ്താവിനു നെയ്‌അഭിഷേകം, ഹനുമാന്‍സ്വാമിക്ക് അവില്‍നിവേദ്യം.

READ ALSO: പൈൽസിൽ നിന്ന് രക്ഷനേടാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരമാർഗ്ഗങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും!

ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
തൊഴില്‍ കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകും. പഠന കാര്യങ്ങളില്‍ പുരോഗതിദൃശ്യമാകും. കുടുംബ അന്തരീക്ഷം സന്തോഷ കരമാകും. കോടതി കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് നിവൃത്തി ഉണ്ടാകും. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും വര്‍ധിക്കും.
ദോഷ പരിഹാരം: ശാസ്താവിനു നീരാഞ്ജനം, എള്ള്പായസം .

READ ALSO: ഉപയോഗം കഴിഞ്ഞ തേയിലക്കും ടീ-ബാഗിനും ഇത്രയധികം ഗുണങ്ങളോ? വെറുതെ വലിച്ചെറിഞ്ഞു കളയല്ലേ!

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. അവിചാരിതമായി പണച്ചിലവ് ഉണ്ടാകും. വാഹനങ്ങള്‍ക്കോ ഉപകരണങ്ങള്‍ക്കോ അറ്റകുറ്റ പണികള്‍ വേണ്ടി വരും. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടും. സുഹൃത് സഹായം ലഭ്യമാകും.മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനുള്ള അവസരം ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും.
ദോഷ പരിഹാരം: ശ്രീകൃഷ്ണന് നെയ്‌ വിളക്ക്, പാല്‍പായസം.

READ ALSO: പങ്കാളികൾ തമ്മിലുള്ള സെക്സിലൂടെ ലഭിക്കുന്ന 7 അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ!

Staff Reporter