മലയാളം ഇ മാഗസിൻ.കോം

വെറും 15 ദിവസം കൊണ്ട്‌ വയർ കുറയ്ക്കാം, അതും ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ: ഇതാ 18 ഈസി വഴികൾ

ചാടിയ വയർ പുതിയ കാലത്തിന്റെ അഭംഗിയാണ്. സിക്സ്‌ പായ്ക്കും ഫിറ്റ്നസും ഒന്നും ഇല്ലെങ്കിലും ചാടാത്ത വയർ ഉണ്ടെങ്കിൽ ഏതൊരാളും വൃത്തിയായിരിക്കും. പല കാരണങ്ങൾ കൊണ്ടാണ് വയർ ചാടുന്നത്‌. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. പപ്പായ
പപ്പായയിലെ പാപെയന്‍ എന്നൊരു എന്‍സൈം പ്രോട്ടീന്‍ ദഹനത്തിനു സഹായിക്കും. വയര്‍ ചാടുന്നതു തടയും. പച്ചപ്പപ്പായയിലാണ് കൂടുതല്‍ പാപെയ്ന്‍ ഉള്ളത്.

2. പൈനാപ്പിള്‍
പൈനാപ്പിള്‍ ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതിലെ ബ്രോമലിന്‍ ദഹനത്തിനു സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കും.

3. അവോക്കാഡോ
അവോക്കാഡോയില്‍ ലിപേസ് എന്നൊരു ദഹനരസമുണ്ട്. ഇതിലെ പൊട്ടാസ്യം വയറ്റില്‍ വെള്ളം അടിഞ്ഞു കൂടി വാട്ടര്‍ വെയ്റ്റ് വരുന്നതു തടയും. ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും.

4. ഇഞ്ചി
ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്ന ഒരു ഭക്ഷണമാണ്. ഇത് കഴിയ്ക്കുന്നതു ഗുണം ചെയ്യും. ജിഞ്ചര്‍ ടീ വയറ്റിലെ കൊഴുപ്പു കളയാന്‍ പറ്റിയ ഒന്നാണ്.

5. തൈര്
തൈര് വയര്‍ കുറയ്ക്കും. ഇതിലെ നല്ല ബാക്ടീരിയകള്‍ ദഹനത്തിന് സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും നല്ലതാണ്.

6. പഴം
പഴം പൊട്ടാസ്യം സമ്പുഷ്ടമായ ഒന്നാണ്. ഇത് വയര്‍ വീര്‍ക്കുന്നതു തടയും.

7. ചെറുനാരങ്ങാ നീര്
ചെറുനാരങ്ങാനീര് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. രാവിലെ വെറുംവയറ്റില്‍ ഇത് ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പു കുറയാന്‍ സഹായകമാണ്.

8. തണ്ണിമത്തന്‍ ജ്യൂസ്
വയറ്റിലെ കൊഴുപ്പും തടിയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് തണ്ണിമത്തന്‍ ജ്യൂസ്.

9. ശതാവരി
നല്ല ദഹനത്തിനും വയറ്റില്‍ വെള്ളം അടിഞ്ഞു കൂടുന്നതും തടയാനുളള നല്ലൊരു വഴിയാണ് ശതാവരി അഥവാ ആസ്പരാഗസ്. ഇതിലെ പ്രോബയോട്ടിക്‌സ്, ഫൈബര്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

10. ഹെര്‍ബല്‍ ടീ
ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ തുടങ്ങിയവ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായകമാണ്.

YOU MAY ALSO LIKE THIS VIDEO | എന്താണ്‌ ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?

ആഹാരത്തിലെ അമിതമായ കൊഴുപ്പ് കാരണമാണ് കുടവയര്‍ ഉണ്ടാകുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടവയര്‍ നീക്കാന്‍ സാധിക്കും.
1. പ്രഭാതഭക്ഷണം യാതൊരു കാരണവശാലും ഒഴിവാക്കാതിരിയ്ക്കുക.

2. കൊഴുപ്പധികമുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ, ഒഴിവാക്കുകയോ വേണം. പൂര്‍ണമായും ഉപേക്ഷിക്കണം എന്നല്ല പറയുന്നത്.

3. സോസ്, മയോണീസ്, ചോക്കലേറ്റ്, ഐസ്‌ക്രീം എന്നിവയുടെ ഉപയോഗം നന്നായി നിയന്ത്രിക്കുക. വയറ്റിലെ കൊഴുപ്പ് കൂട്ടുന്ന പ്രധാന സാധനങ്ങള്‍ ആണ് ഇവ.

4. 6 മുതല്‍ 8 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുക. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകളും ടോക്‌സിനുകളും കളയാന്‍ ഇത് ഉപകരിക്കും.

5. ഒരുമിച്ചു നാലു നേരം ഭക്ഷണം കഴിക്കുന്ന ശീലം മാറ്റുക. ഇത് വയറു ചാടാന്‍ ഇടയാക്കും. ഭക്ഷണം ചെറിയ ഇടവേളകളില്‍ കുറേശെ കഴിക്കാം.

6. അത്താഴം ലഘുവായി കഴിക്കുക. കഴിച്ച് 2 മണിക്കൂര്‍ ശേഷം മാത്രമേ ഉറങ്ങാന്‍ പോകാന്‍ പാടുള്ളൂ.

7. ഏറെ നേരം ഒരേ ഇരിപ്പിരിയ്ക്കുന്നത് വയര്‍ ചാടിയ്ക്കും.

8. വ്യായാമം ശീലമാക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കുന്ന ക്രഞ്ചസ് പോലുള്ള വ്യായാമങ്ങള്‍ പരിശീലിക്കുക.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter