മലയാളം ഇ മാഗസിൻ.കോം

വെറും 18 ലക്ഷം രൂപയ്ക്ക്‌ 2.75 സെന്റിൽ നിർമ്മിച്ച സാധാരണക്കാരന്റെ സ്വപ്നമായ ആ വൈറൽ വീട്‌ ഇതാണ്‌, കാണാം അക കാഴ്ചകൾ

കേരളാ ഹോം പ്ലാനേഴ്സ്‌ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്ത രണ്ടേമുക്കാൽ സെന്റിലെ ഇരുനില വീട്‌ മണിക്കൂറുകൾകൊണ്ട്‌ ഹിറ്റ്‌ ആവുകയായിരുന്നു. സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന്‌ കരുത്തു പകരുന്ന നിർമ്മാണ ചെലവു തന്നെയാണ്‌ ആ പോസ്റ്റ്‌ ഹിറ്റ്‌ ആകാൻ കാരണവും. വീടിന്റെ കൂടുതൽ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുമൊക്കെ അറിയാം.

2.75 സെന്റിൽ 18 ലക്ഷം രൂപയ്ക്ക് നിർമിച്ച 4 ബെഡ്‌റൂം വീട് ! ഇതൊരു സാധാരണക്കാരന്റെ സ്വപ്ന സാഷാത്കാരം.

വളരെ സാധാരണക്കാരായ ഒരു കുടുംബം വളരെ ചെറിയ പ്ലോട്ടിൽ, കുറഞ്ഞ ബജറ്റിൽ ഒരുക്കിയ സ്വപ്‌നവീട്‌. ദിവസവേതന തൊഴിലാളിയായ ഷിബു ചേട്ടന്റെയും കുടുബത്തിനിടെയും വീട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 1172 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഇത്രയും ചെറിയ സ്ഥലത്ത് ഇത്രയും മുറികളുള്ള വീട് ഒതുക്കാൻ കഴിഞ്ഞു എന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

വീട്ടുകാർക്കും, വീടിന്റെ നിർമാണം ഭംഗിയായി പൂർത്തിയാക്കിയ ബിനു മോഹനും ആശംസകൾ.

Beautiful low budget 4 bedroom home constructed in 18 Lakhs in 2.7 Cent land
Ground Floor: Sit Out, Living, Dining, 1 Bedroom Attached, 1 Common Bathroom, Kitchen.

First Floor: 3 Bedrooms (2 Attached ), Balcony, Open Terrace.

Location- Vaduthala, Ernakulam. Plot Size : 2.75 cent. Rooms : 4 BHK. Area : 1172 Sqft. Construction Cost : 18 Lakhs (All works excluding furniture). Owner : Shibu. Year of Construction : Apr 2021.

പ്ലാനിനും നിർമ്മാണത്തിനും ബന്ധപ്പെടുക
Designer – Binu Mohan Achari, Sreeshankara Designers & Builders, Kottayam. Mob- 9048421019.

Avatar

Staff Reporter