മലയാളം ഇ മാഗസിൻ.കോം

ഭാര്യാ ഭർത്താക്കന്മാർ അറിയാൻ, ഈ 15 കാര്യങ്ങൾ തീരുമാനിക്കും നിങ്ങളുടെ ദാമ്പത്യം OK ആണോ എന്ന സത്യം!

സ്നേഹവും ബഹുമാനവുമെല്ലാം ഇഴ ചേരുമ്പോൾ ബന്ധങ്ങൾ ഊഷ്മളമാകുന്നു രണ്ടായി നടന്നവർ ഒന്നായി ചിന്തിക്കാൻ തുടങ്ങുന്നു. പരസ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും ഇടപഴകുന്നു. നിങ്ങളുടെ സ്വഭാവവും ചിന്തയും മനസ്സിലാക്കാൻ കഴിയുന്നവരെ ആകണം നിങ്ങൾ കണ്ടെത്തേണ്ടത്.

\"\"

ശരിയായ ആളെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് എങ്ങനെ മനസ്സിലാക്കാം?

1. പരസ്പരം അം​ഗീകരിക്കുക
ഏതൊരു ബന്ധത്തിന്റെയും അടിത്തറ എന്ന് പറയുന്നത് പരസ്പരം അം​ഗീകരിക്കലിലാണ്. ഒരു വ്യക്തിയെ അവരുടെ കുറവും, കുറ്റങ്ങളും മനസിലാക്കി അവരായി തന്നെ സ്നേഹിക്കുന്നിടത്താണ് യഥാർഥ ജീവിത പങ്കാളി വിജയിക്കുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കാൻ ശ്രമിക്കാതെ ഒരു വ്യക്തിയെ എല്ലാ തരത്തിലും അം​ഗീകരിക്കുക.

2. തുറന്ന് സംസാരിക്കുക
പരസ്പരം നന്നായി തുറന്ന് സംസാരിക്കുക എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുന്നവർക്ക് മനസിലാക്കാൻ എളുപ്പമായിരിക്കും. ചെറിയ കാര്യങ്ങളെന്ന് തോന്നുന്നത് പോലും ഷെയർ‍ ചെയ്യുന്നത് ബന്ധം ഊട്ടി ഉറപ്പിക്കാൻ സഹായിക്കും. പങ്കു വയ്ക്കപ്പെടലുകളും, തുറന്നുള്ള സംസാരവുമെല്ലാം അത്യന്താ പേക്ഷിതമാണ്.

\"\"

3. സ്നേഹിക്കപ്പെടുക
എല്ലായ്പ്പോഴും ഹൃദയം കൊണ്ടു സ്നേഹിക്കുക. സ്നേഹം പ്രകടിപ്പിക്കുക സ്നേഹിക്കപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക.

4. സാന്നിധ്യം സന്തോഷകരമാകണാം
പരസ്പരം കാണുമ്പോൾ സന്തോഷകരമായ കാര്യങ്ങൾ സംസാരിക്കുക, മറിച്ച് ദേഷ്യവും, സങ്കടവും മാത്രം പകരുന്ന ബന്ധങ്ങൾ അധികം നിലനിൽക്കില്ല.

5. പ്രശ്നങ്ങളെ തരണം ചെയ്യുക
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഒരുമിച്ച് നേരിടാൻ പഠിക്കണം, മറിച്ച് അത് ഒരു കാരണമായെടുത്ത് പരസ്പരം പിരിയരുത്.

\"\"

6. സുരക്ഷിതത്വം
പങ്കാളി തന്നെ എല്ലാ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും എന്ന ബോധം ഉണ്ടാക്കി എടുക്കണം ഏതൊരു പ്രശ്നങ്ങളെയും തരണം ചെയ്യാൻ ഇത് അവർക്ക് ധൈര്യം നൽകുന്നു.

7. പങ്കാളിയെ കേൾക്കുക
പങ്കാളിയുടെ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും കേൾക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും, സന്തോഷ പൂർവ്വം കേൾക്കുകയും ചെയ്യണം.

8. സ്വപ്നങ്ങളെ സാധ്യമാക്കാൻ കൂടെയുണ്ടാകുക
കൂടെയുള്ളവരുടെ സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാൻ സഹായിക്കുക. ഇത് ബന്ധങ്ങൾ പൂർവ്വാധികം ശക്തിയോടെ നില നിർത്താൻ സഹായിക്കും.

\"\"

9. ചുറ്റുപാടുകളെ അം​ഗീകരിക്കുക
ഓരോരുത്തരും വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് വരുന്നവരാകാം അതിനാൽ അവരുടെ ബന്ധങ്ങളെയും, ചുറ്റുപാടുകളെയും അം​ഗീകരിക്കുക

10. പോസിറ്റീവായ സമീപനം
ഒരേ മനസോടെ ജീവിതത്തെ നോക്കി കാണുക. രണ്ടുപേരും രണ്ട് പേരും ഒരേ പോലെ ചിന്തിച്ച് മുന്നോട്ട് പോകുക. കുറ്റപ്പെടുത്തലുകളും പരാതികളുമല്ലാതെ ജീവിതത്തെ പോസിറ്റീവായി കാണുക.

11. പങ്കാളിയെ കേൾക്കുക
പങ്കാളിയുടെ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും കേൾക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും, സന്തോഷ പൂർവ്വം കേൾക്കുകയും ചെയ്യണം.

\"\"

12. സ്വപ്നങ്ങളെ സാധ്യമാക്കാൻ കൂടെയുണ്ടാകുക
കൂടെയുള്ളവരുടെ സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാൻ സഹായിക്കുക. ഇത് ബന്ധങ്ങൾ പൂർവ്വാധികം ശക്തിയോടെ നില നിർത്താൻ സഹായിക്കും.

13. പ്രോത്സാഹനം
പങ്കാളിയെ എല്ലായ്പ്പോഴും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു, എന്തെന്നാൽ നമ്മുടെ പ്രോത്സാഹനം അവരിൽ വരുത്തുന്ന മാറ്റം വളരെ വലുതായിരിക്കും, കൂടെ സപ്പോർട്ട് ചെയ്യാൻ ഒരാളുണ്ട് എന്ന ബോധം പങ്കാളിയെ കൂടുതൽ ഊർജ്വ സ്വലരാക്കുന്നു.

\"\"

14. ക്ഷമയെന്ന ആയുധം
ഒരു ബന്ധം തുടർന്ന് പോകാൻ ആവശ്യം വേണ്ട ഒന്നാണ് ക്ഷമ. ക്ഷമാ പൂർവ്വമുള്ള പെരുമാറ്റം പങ്കാളിയെ നിങ്ങളിലേക്ക് എന്നും ആകർഷിക്കും മറിച്ചായാൽ ആ ബന്ധം ഒരു കാരണവശാലും അധികകാലം നീണ്ടു നിൽക്കില്ല.

15. നമ്മളെന്ന വ്യക്തിയെ തുറന്ന് കാട്ടുക
നമ്മെ നാമായി തുറന്ന് കാട്ടുക. നമ്മുടെ പോസിറ്റീവും നേഗറ്റീവും ഒക്കെ തുറന്നു കാണിക്കണം. എങ്കിൽ മാത്രമേ നല്ല രീതിയിലുള്ള ബന്ധമായി അത് വളരുകയുള്ളൂ.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter