26
February, 2018
Monday
04:45 AM
banner
banner
banner

ഇനി പാചകം കെങ്കേമമാക്കാം! അടുക്കളയിൽ തിളങ്ങാൻ ഫലപ്രദമായ 15 പൊടിക്കൈകൾ ഇതാ

നല്ല രുചിയുള്ള ഭക്ഷണം തയ്യാറാക്കാനും കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ്‌. എന്നാൽ പാചകത്തിൽ അപാരമായ കൈപുണ്യം എല്ലാവർക്കും കിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ തീൻ മേശക്കു മുൻപിൽ ഭക്ഷണം കൊണ്ടു വച്ചാൽ ഉപ്പില്ല, മുളകില്ല, രുചിയില്ല എന്നു തുടങ്ങി പരാതികൾ മാത്രമാണ്‌. എന്നാൽ ഈ പരാതികളെ മറികടക്കാൻ ഈസിയായിട്ടു കഴിയും. അതിനായി പാചകത്തിൽ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ മാത്രം മതി.

1. വെജിറ്റബിൾ കുറുമ തയാറാക്കുമ്പോൾ ഒരു സ്പൂൺ കോൺഫ്ലവറൊ, അരിപ്പൊടിയോ, മൈടയോ ചേർത്താൽ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
2. റെഡ്‌ ഗ്രേവി ഉണ്ടാക്കാനായി കളർ ചേർക്കേണ്ട ആവശ്യമില്ല. കാശ്മീരി വറ്റൽ മുളക്‌ എടുത്ത്‌ നന്നായി കഴുകി തണ്ടു മാറ്റി കുരു കളയുക. മുളകിന്റെ തൊലി മാത്രമെടുത്ത്‌ വെള്ളത്തിൽ കുതിർക്കുക. പിന്നിട്‌ മിക്സിയിൽ അരച്ചെടുക്കാം. ഫ്രീസറിൽ സൂക്ഷിക്കാം. ഇറച്ചിക്കറികൾക്കും മീൻ കറികൾക്കും നിറം കൂട്ടാനായി ചേർത്തു കൊടുക്കാം.
3. മിക്സഡ്‌ വെജിറ്റബിൾ കറിയിൽ അൽപം ബ്രഡ്‌ പൊടി ചേർത്താൽ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.
4. പച്ചക്കറികൾ വാടിപ്പോയാൽ നാരങ്ങാ നീരോ വിനാഗിരിയോ ചേർത്ത വെള്ളത്തിൽ ഒരു മണിക്കൂർ മുക്കി വച്ചാൽ പുതുമ തിരിച്ചു കിട്ടും.
5. കാരറ്റ്‌ കുറുകെ മുറിയ്ക്കാതെ നീളത്തിൽ മുറിച്ചാൽ പെട്ടന്നു വേവും. ഗ്യാസും ലാഭിക്കാം.
6. വാഴപ്പിണ്ടി കറുക്കാതിരിക്കാൻ അരിഞ്ഞു മോരിലിട്ടു വച്ചാൽ മതി
7. ഗ്രീൻപീസ്‌ വേവിക്കുമ്പോൾ അൽപം പഞ്ചസാര കൂടി ചേർത്താൽ സ്വാദ്‌ കൂടും.
8. സവാള വഴറ്റുമ്പോൾതന്നെ അൽപം ഉപ്പ്‌ ചേർക്കുക. വേഗം വഴന്നു കിട്ടും.
9. മീൻകറി പാകം ചെയ്യുമ്പോൾ സവാളയ്ക്കു പകരം ചുവന്നുള്ളി ചേർക്കാം. മല്ലിപ്പൊടി ചേർക്കരുത്‌. ഇങ്ങനെ ചെയ്ത്‌ മൺപാത്രത്തിലാക്കി വച്ചാൽ മൂന്നോ നാലോ ദിവസം കേടാകാതിരിക്കും.
10. ചോറ്‌ വെന്തുകഴിഞ്ഞാൽ കട്ട പിടിക്കുന്നത്‌ ഒഴിവാക്കാൻ അരി വേവിക്കും മുൻപ്‌ അൽപ നേരം തിളച്ച വെള്ളത്തിൽ ഇട്ടു വയ്ക്കാം.
11. നെയ്യിൽ കറിവേപ്പിലയിട്ട്‌ ചെറുതായി മൂപ്പിച്ചു വച്ചാൽ കൂടുതൽ കാലം കേടു വരാതിരിക്കും.
12. ഉണ്ണിയപ്പമുണ്ടാക്കുമ്പോൾ ഒരു പാളയങ്കോടൻ പഴം ഉടച്ചു ചേർക്കുക. ഇങ്ങനെ ചെയ്താൽ നല്ല മാർദ്ദവം ലഭിയ്ക്കും.
13. ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നതിന്‌ മുൻപ്‌ വെണ്ണയിൽ അൽപം പഞ്ചസാരയിട്ട്‌ ഇറച്ചിയിൽ പുരട്ടി വച്ചാൽ രുചിയും നിറവും കൂടും.
14. ചെറുപയർ പരിപ്പ്‌ നന്നായി വേവിച്ച്‌ അരച്ച്‌ കറിയിൽ ചേർത്താൽ കറിക്ക്‌ പ്രത്യേകം രുചിയും മണവും ഉണ്ടാകും.
15. വെള്ളത്തിൽ കുതിർത്തെടുത്ത ബദാമും അണ്ടിപ്പരിപ്പും പാലിലോ ചെറു ചൂട്‌ വെള്ളത്തിലോ നന്നായി അരച്ച്‌ വെണ്ണ പോലെയാക്കിയെടുത്ത്‌ കുറുമ, പനീർ പോലെയുള്ള കറികളിൽ ചേർക്കുന്നത്‌ നല്ല രുചിയുള്ള ഗ്രേവി ഉണ്ടാക്കാൻ സഹായിക്കും. കറിയുടെ അവസാന ഘട്ടത്തിൽ ചേർത്താൽ മതി.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments