മലയാളം ഇ മാഗസിൻ.കോം

വയർ വല്ലാതെ അങ്ങ്‌ ചാടി വൃത്തികേടാവുന്നോ? എന്നാൽ ഈ 12 കാര്യങ്ങളാണ്‌ അതിനു കാരണം, ശ്രദ്ധിച്ചില്ലെങ്കിൽ അത്‌ ഗുരുതര പ്രശ്നം!

ഇക്കാലത്ത് വയര്‍ ഒരു പ്രധാന സൗന്ദര്യപ്രശ്‌നമായി മാറിയിട്ടുണ്ട്. സത്യത്തിൽ സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. വയര്‍ ചാടുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായുള്ള ഒരു പ്രശ്‌നം കൂടിയാണ്.

മാറിയ ജീവിതസാഹചര്യങ്ങളില്‍ വ്യായമം കുറഞ്ഞതും തെറ്റായ ഭക്ഷണശീലങ്ങളുമാണ് വയര്‍ ചാടാന്‍ കാരണം. തടി കൂടുന്നത് സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും വയര്‍ ചാടുവാന്‍ ഇടയാക്കും. സ്ത്രീകള്‍ക്ക് പ്രസവം പ്രത്യേകിച്ച് സിസേറിയന്‍ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്. പുരുഷന്മാര്‍ക്കാവട്ടെ, മദ്യപാനവും. വയര്‍ ചാടാന്‍ ഇടയാക്കുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ,

1. മടി: വ്യായാമം ചെയ്യാതെ മടി പിടിച്ചിരിയ്ക്കുന്നത്, ശരീരമനങ്ങാതെ ഇരിക്കുന്നത് വയര്‍ ചാടാന്‍ ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ്.

2. അമിതമായ മദ്യപാനം: വയര്‍ കൂടാന്‍ ഇടയാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കൂടുതല്‍ ബിയര്‍ കുടിയ്ക്കുന്നത്. ബിയര്‍ ബെല്ലി എന്ന ഒരു വാക്കു തന്നെയുണ്ട്

3. കൊറിക്കുന്ന ശീലം: ഇവയ്ക്കിടെ കൊറിക്കുന്ന ശീലമുള്ളവരുണ്ട്. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമെല്ലാം. വയര്‍ കൂട്ടുന്ന ഒരു ശീലമാണിത്.

4. സ്‌ട്രെസ്: സ്‌ട്രെസ് വയര്‍ ചാടാനുള്ള ഒരു കാരണമാണ്. സ്‌ട്രെസ് കൂടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കും.ഇത് തടിയും വയറ്റില്‍ കൊഴുപ്പും വര്‍ദ്ധിക്കാന്‍ ഇട വരുത്തും.

5. പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍: പ്രോട്ടീന്‍ ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിപ്പിക്കാന്‍ അത്യാവശ്യമാണ്. അപചയപ്രക്രിയ കൊഴുപ്പു കത്തിച്ചു കളയും. പ്രോട്ടീന്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയര്‍ ചാടിയ്ക്കും.

6. സമയനിഷ്ഠയില്ലാതെ ഭക്ഷണം: സമയനിഷ്ഠയില്ലാതെ ഭക്ഷണം കഴിക്കുന്നത് വയര്‍ ചാടിയ്ക്കുന്ന മറ്റൊരു ശീലമാണ്. ഇങ്ങനെ വരുമ്പോള്‍ അടുത്ത ഭക്ഷണം എപ്പോഴാണെന്നറിയാതെ ശരീരം കൊഴുപ്പു സംഭരിച്ചു വയ്ക്കും. ഇത് ആവശ്യാനുസരണം ഊര്‍ജമാക്കി മാറ്റാന്‍ വേണ്ടിയാണ്.

7. കഴിച്ചയുടനെ കിടക്കുന്ന ശീലം: രാത്രി കഴിച്ചയുടനെ പെട്ടെന്നു പോയി കിടക്കുന്ന ശീലവും വയര്‍ ചാടിയ്ക്കുന്ന ഒന്നു തന്നെ.

8. നോണ്‍ വെജ്: ചിക്കനും മട്ടനുമൊന്നുമില്ലാതെ ഭക്ഷണമിറങ്ങില്ലെന്നുള്ളവരുണ്ട്. ഇവ ദിവസവും കഴിയ്ക്കുന്നത് തടി കൂട്ടുന്ന മറ്റൊരു ശീലമാണ്‌കോള: കോള പോലുള്ള പാനീയങ്ങള്‍ ശീലമാക്കിയവരുണ്ട്. ഇതും വയര്‍ ചാടിക്കുന്ന ശീലം തന്നെ

9. ടിവി കാണുമ്പോള്‍ ഭക്ഷണം: ടിവി കാണുമ്പോള്‍ ഭക്ഷണം പതിവാക്കിയവരുമുണ്ട്. കഴിയ്ക്കുന്നതിന്റെ അളവു കൂടാന്‍ ഇത് ഇട വരുത്തും. വയര്‍ ചാടിക്കും. പ്രത്യേകിച്ച് ടിവിയ്ക്കു മുന്നില്‍ ഏറെ നേരം ഭക്ഷണവും കഴിച്ചിരിക്കുമ്പോള്‍.

10. ഇഷ്ടഭക്ഷണം: ഇഷ്ടഭക്ഷണം നിയന്ത്രണമില്ലാതെ കഴിക്കുന്നവരുണ്ട്. ഇതും വയര്‍ ചാടിയ്ക്കും

11. പാര്‍ട്ടികള്‍: പാര്‍ട്ടികള്‍ ശീലമാക്കിയവരുണ്ട്. ഇതും വയര്‍ ചാടിക്കുന്ന ശീലം തന്നെ. കാരണം പാര്‍ട്ടികളില്‍ കുടിയും തീറ്റയുമെല്ലാം നിയന്ത്രണം വിട്ടാകും.

12. പച്ചക്കറികള്‍: പച്ചക്കറികള്‍ കഴിക്കാന്‍ മടിയുള്ളവരുണ്ട്. വാസ്തവത്തില്‍ പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കാരണം ഇതിലെ നാരുകള്‍ ദഹനം ശരിയായി നടക്കാന്‍ സഹായിക്കും. ഇത് വയര്‍ ചാടാതിരിക്കാന്‍ സഹായിക്കും

രാവിലത്തെ ഭക്ഷണത്തിനല്‍ നാരുകളടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. ദഹനപ്രക്രിയ എളുപ്പമാക്കി വയറിന്റെ പ്രവര്‍ത്തനം ലളിതമാക്കാന്‍ നാരുകള്‍ ഉള്‍പ്പെട്ട ഭക്ഷണം സഹായിക്കും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയുകയും ചെയ്യും. ഇതിനുപുറമെ പഴങ്ങളും രാവിലെ കഴിക്കുന്നത് നല്ലതാണ്.

അതുപോലെ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് നിര്‍ബന്ധമായും കുറയ്ക്കുക. വയറ്റിനുള്ളില്‍ വെള്ളം തടഞ്ഞു നിര്‍ത്താനും വയര്‍ ചാടാനും ഉപ്പിന്റെ അമിതമായ ഉപയോഗം ഇടയാക്കുകയും ചെയ്യും. തൈര് ദിവസവും കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇതു സഹായിക്കും.

കൂടുതല്‍ വെള്ളം കുടിച്ചാല്‍ വയര്‍ കൂടുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. ദിവസവും ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനും ഇത് നല്ലതാണ്. ഇതിലൂടെ വയര്‍ കുറയ്ക്കാനാകും. അതുപോലെ ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം. ഇത് ദഹനം അനായാസമാക്കുകയും വയര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുനോക്കിയാല്‍ ക്രമേണ വയര്‍ കുറയും.

Avatar

Staff Reporter