വീടെന്ന മലയാളിയുടെ സ്വപ്നത്തിനു പലപ്പോഴും വില്ലനാകുന്നത് സ്ഥല പരിമിതിയും സമ്പത്തിന്റെ കുറവുമാണ്. എന്നാല്‍ ഒന്നേകാല്‍ സെന്റ സ്ഥലത്ത് നാല് ബെഡ്റൂം വീട് വയ്ക്കാനയാലോ? അതും ചിലവ് വെറും 12 ലക്ഷം രൂപ മാത്രവും ആണെങ്കില്‍ ?നടക്കുന്ന കാര്യം പറ മാഷേ എന്ന് പറയാന്‍ വരട്ടെ. നാനോ ഹോംസ് എന്ന ടെക്നോളജി ആണ് ഇന്ന് മധ്യ വര്‍ഗത്തിന് ആശ്രയം.
മലപ്പുറം ജില്ലയിലെ തെന്നലയില്‍ ഹനീഫക്കും ഭാര്യ ഉമയ്ഭാനുവിനും ആകെയുണ്ടായ ഒന്നേകാല്‍ സെന്ട് സ്ഥലത്താണ് വീട് വയ്ക്കേണ്ടിയിരുന്നത്. സ്ഥലം കുറവാണ് എന്ന് കരുതി വീടിനു സൗകര്യങ്ങള്‍ കുറയരുത് എന്നും ഇവര്‍ക്ക് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. അങ്ങിനെയാണ് ഇവര്‍ കോട്ടക്കല്‍ പൂക്കിപ്പറമ്പില്‍ പി.എം. സാലിം എന്ന ഡിസൈനറെ കാണുന്നത്. അദ്ദേഹം 900 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന ഒരു വീട് ഡിസൈന്‍ ചെയ്തു. മൂന്നു സെന്ട് വസ്തുവില്‍ താഴെയുള്ള സ്ഥലങ്ങളില്‍ പണിയുന്ന വീടുകള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ലഭിക്കുന്ന ഇളവുകള്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ രൂപ കല്‍പ്പന.
താഴത്തെ നിലയില്‍ ഒരു ചെറിയ സിറ്റ് ഔട്ടും ലിവിംഗ് റൂം, ഡൈനിഗ് റൂം, അടുക്കള, ഒരു അറ്റാച്ച് ബെഡ് റൂം തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. സ്റ്റെയര്‍കേസ് ലാന്‍ഡിംഗില്‍ ഒരു സ്റ്റഡി സ്പൈസ് കൂടി ഒരുക്കിയിരിക്കുന്നു. മുകള്‍ നിലയില്‍ മൂന്ന് ബെഡ് റൂമുകളും ഈ വിടിനുണ്ട്. ആകെ ചിലവായതാകട്ടെ പന്ത്രണ്ട് ലക്ഷം രൂപയും.
സ്ഥല പരിമിതികള്‍ ഉള്ള നിര്‍മ്മാണങ്ങള്‍ നടത്തുമ്പോള്‍ വശങ്ങളില് ഒഴിച് ഇടേണ്ട സ്ഥലങ്ങളില്‍ ചില വശങ്ങള് അയല്‍ വസ്തുവിന്റെ ഉടമയുടെ സമ്മതത്തോടെ നിര്‍മ്മാണം നടത്തുവാന്‍ സാധിക്കും. ഈ ഇളവുകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് സാലിം ഈ വീട് രൂപകല്‍പ്പന ചെയ്തത്.
ഈ വീടിന്റെ നിർമ്മാണത്തെക്കുറിച്ചും വിശദമായ പ്ലാനിനും വിളിക്കുക:
ഡിസൈനർ പി. എം. സാലിം. ഫോൺ: 9947211689 (കടപ്പാട്: മനോരമ ന്യൂസ്)