മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 മീനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1198 മീനമാസം ഏതെല്ലാം കൂറുകാർക്ക്‌ ഗുണകരം എന്നറിയാം (2023 മാർച്ച്‌ 15 മുതൽ ഏപ്രിൽ 14 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികമായി ഉയർച്ചയും കീർത്തിയുമുണ്ടാകും. വിശേഷവസ്ത്രാഭരണ ലാഭം പ്രതീക്ഷിക്കാം. ഗൃഹത്തിൽ സന്തോഷവും സമാധാനവും നിറയും. ഉദ്യോഗക്കയറ്റം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. വിവാദങ്ങൾ ഒഴിയില്ല. കളത്രസുഖം അനുഭവിക്കും. നിക്ഷേപങ്ങളിൽ നിന്നും മികച്ച ആദായം കിട്ടും. പൊതുപ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. അപകീർത്തിക്ക് സാധ്യതയുണ്ട്. കൂട്ടുകെട്ടുകളിൽ ശ്രദ്ധിക്കണം. മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നത് ഒഴിവാക്കണം.കാര്യതടസം കാരണം ചില കാര്യങ്ങൾ ആഗ്രഹിക്കുന്ന വേഗത്തിൽ മുന്നേറില്ല. ശത്രുക്കളിൽ നിന്നും എതിർപ്പുകൾ വർദ്ധിക്കുമെങ്കിലും അത് അവഗണിക്കും. രോഗക്ലേശങ്ങൾ ബുദ്ധിമുട്ടിക്കും. ബന്ധുക്കളുടെ കലഹങ്ങൾ തീർക്കാൻ ശ്രമം നടത്തും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബസ്വത്ത് ലഭിക്കും. അല്ലെങ്കിൽ സ്വന്തമായി ഭൂമി വാങ്ങും. ആരോഗ്യം മെച്ചപ്പെടും. സുഖവും സ്വസ്ഥതയും സന്തോഷവും ലഭിക്കും. വ്യവസായികൾക്ക് അഭിവൃദ്ധി ഉണ്ടാകും. കച്ചവടക്കാർക്ക് വരുമാന വർദ്ധനവ് ലഭിക്കും. കലാകാരന്മാർക്ക് അംഗീകാരങ്ങൾ പ്രതീക്ഷിക്കാം. എല്ലാ ജീവിതസുഖങ്ങളും ആസ്വദിക്കും. സന്താനങ്ങളുടെ ഗുണാനുഭവങ്ങളിൽ സന്തോഷിക്കാനിടവരും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. വസ്ത്രലാഭം, വരുമാന വർദ്ധനവ്, മന:സുഖം തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങളിൽ ചിലത് സാധിക്കും. എന്നാൽ മറ്റ് ചില കാര്യങ്ങൾ യഥാസമയം സാധിക്കാൻ കഴിയാതെ വിഷമിക്കും. വിരുന്നിൽ പങ്കെടുത്ത് ഇഷ്ടഭക്ഷണം ആസ്വദിക്കും. രോഗക്ലേശവും ശത്രുപീഡയും ശല്യമാകും. പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധയാകർഷിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സമയോചിതമായ ഇടപെടലിലൂടെ സങ്കീർണ്ണമായ ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ഉന്നതരുടെ പ്രശംസ നേടും. സ്വജനങ്ങളുമായി മത്സരിക്കാൻ നിർബ്ബന്ധിതമാകും. കുടുംബസ്വത്ത് സംബന്ധിച്ച തർക്കം രൂക്ഷമാകും. പിതൃബന്ധുക്കളുടെ എതിർപ്പുകൾ കാരണം കുടുംബത്തിൽ കലഹം ഒഴിയില്ല. ഭൂമി, വാഹന ഇടപാട് പൂർത്തിയാക്കാൻ കാലതാമസം നേരിടും. സുഖപ്രാപ്തി, ധനലാഭം, ദാമ്പത്യസുഖം, അഭീഷ്ടലാഭം, സന്താനസൗഖ്യം, മന:സുഖം, ആഭരണലബ്ധി എന്നിവകൾക്ക് ഇടവരാം. വിശ്വസ്തരായ സഹപ്രവർത്തകർ, അയൽക്കാർ വഴി അസുലഭമായ നേട്ടങ്ങൾ കൈവരിക്കാനാകും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. ഇൻഷ്വറൻസ് തുക അനുവദിച്ചു കിട്ടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മേലധികാരികളിൽ നിന്ന് മെച്ചപ്പെട്ട സഹകരണം കിട്ടും. ബന്ധുസുഖം, ദാമ്പത്യസുഖം, സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് ഇടവരാം. ചെറിയ ആപത്തിനിടയുള്ളതിനാൽ കാര്യങ്ങളിലെല്ലാം അശ്രദ്ധ ഒഴിവാക്കണം. മാനസിക സമ്മർദ്ദം വർദ്ധിക്കും. മനസ്സ് കലുഷിതമാകും. പ്രവൃത്തികൾക്ക് അകാരണ തടസം നേരിടും. സാമ്പത്തിക നഷ്ടം പരിഹരിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. കച്ചവടർക്കാർക്ക് സർക്കാറിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടും. സർക്കാർ ജീവനക്കാർ അച്ചടക്ക നടപടികൾ നേരിടാൻ സാധ്യത കാണുന്നു. ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം ഏറെ വിഷമിക്കും. കുടുംബകലഹം ഒഴിവാക്കാൻ ശ്രമിക്കും ജീവിതപങ്കാളിയുമായുള്ള അകൽച്ച അവസാനിപ്പിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുറെ നാളുകളായി തുടർന്നുവരുന്ന ചില പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. സാമ്പത്തികമായി നേട്ടം ലഭിക്കും. ഭൂമി സംബന്ധമായ രേഖകൾ ശരിയാക്കാൻ സാധിക്കും. കളത്ര കുടുംബവുമായി കലഹം രൂക്ഷമാകും. മുതിർന്ന ചിലരെ മൂത്രാശയരോഗം ബുദ്ധിമുട്ടിക്കും. ബിസിനസിൽ എതിർപ്പുകൾ നേരിടേണ്ടിവരും. സൂത്രവിദ്യയിലൂടെയും വാക്‌സാമർത്ഥ്യം കൊണ്ടും മറ്റുള്ളവരെ സ്വാധീനിക്കും. ബുദ്ധിപൂർവ്വകമായ നീക്കങ്ങളിലൂടെ കാര്യവിജയം നേടും. സന്താനസൗഖ്യം പ്രതീക്ഷിക്കാം. അവരുടെ നേട്ടങ്ങളിൽ അഭിമാനവും സന്തോഷവുമുണ്ടാകും. സ്ത്രീകൾ മുഖേന കലഹം, അപമാനം തുടങ്ങിയ ദോഷാനുഭവങ്ങൾ ഉണ്ടാകാം. സാമൂഹികകാര്യങ്ങളിൽ നേട്ടങ്ങൾ, സംഘടനാ തലത്തിൽ അംഗീകാരം തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് സാദ്ധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും യഥാസമയം പൂർത്തിയാക്കാൻ സാധിക്കും. വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. ശത്രുക്കളുടെ മേൽ വിജയം വരിക്കും. സന്താനസൗഖ്യം ലഭിക്കും. യാത്രകൾ ചെയ്യാൻ അവസരമുണ്ടാകും. രോഗമുക്തി നേടി ആരോഗ്യം വീണ്ടെടുക്കും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. വസ്ത്രലാഭം സ്ത്രീസുഖം, മന:സുഖം എന്നിവകൾ ഉണ്ടാകാം. കളത്രവുമായും സഹപ്രവർത്തകരുമായും അഭിപ്രായവ്യത്യാസം രമ്യമായി പരിഹരിക്കും. ജോലിസംബന്ധമായി നിയമനടപടികൾ നേരിടാൻ സാധ്യതയുണ്ട്. കുടുംബസ്വത്തിൽ അവകാശം കിട്ടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനത്തിൽ തിളങ്ങും. വിവാഹകാര്യങ്ങൾക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള അനുകൂല സാഹചര്യം കൈവരും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. ഈശ്വരാധീനത്താൽ ഭാഗ്യം തേടി വരും .സ്ത്രീസുഖം, ഗൃഹോപകരണലാഭം തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. ശത്രുനാശത്തിന് ഇടവരാം. പ്രണയബന്ധം ശക്തമാകും. കലാ രംഗത്തും സാഹിത്യത്തിലും മികവ് തെളിയിച്ച് പ്രശംസകൾ നേടും. കുടുംബ ജീവിതത്തിൽ ചില്ലറ വിഷമങ്ങളുണ്ടാകും. യാത്ര ഒഴിവാക്കാൻ കഴിയില്ല. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് നല്ലൊരു തുക ചെലവഴിക്കേണ്ടിവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാനസികമായി ചില ബുദ്ധിമുട്ടുകളുണ്ടാകും. അപകട സാദ്ധ്യതയുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. നിർഭയമായി പെരുമാറും. സന്താനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കും. പകർച്ചവ്യാധികൾ കാരണം മനശാന്തി പോകും. തടസ്സങ്ങളും ശത്രുക്കളും ബുദ്ധിമുട്ടിക്കും. ബന്ധുമിത്രാദികളോട് കൂടുതലായി അടുക്കും. അവർ വഴി പലതരത്തിലുള്ള നേട്ടം ലഭിക്കും. ദാമ്പത്യജീവിതത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. സന്താനങ്ങളുടെ വിവാഹകാര്യങ്ങളിൽ മന:പ്രയാസം, സ്ത്രീകൾ കാരണം ഉപദ്രവങ്ങൾ എന്നിവയുണ്ടാകാം.

YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട്‌ ഫാമിന്റെ കാഴ്ചകൾ കാണാം, Kerala’s Biggest Dragon Fruit Farm

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്തോഷപ്രദമായ ധാരാളം അനുഭവങ്ങൾ ഉണ്ടാകും. സന്താനഭാഗ്യം സിദ്ധിക്കും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. ഉയർന്ന സ്ഥാനമാനങ്ങൾക്ക് സാധ്യതയുണ്ട്. ഗൃഹത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിക്കും. വീട് മോടിപിടിപ്പിക്കും. പഴയ ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. അടിയന്തരമായ ആവശ്യങ്ങൾക്ക് യാത്രകൾ വേണ്ടി വരും. സുപ്രധാനമായ ചില രേഖകൾ അന്വേഷിച്ച് കണ്ടെത്തും. വിനോദ യാത്രയ്ക്ക് സമയം കണ്ടെത്തും. ദാമ്പത്യക്ലേശം, കുടുംബത്തിൽ കലഹം, കാര്യതടസ്സം, രോഗാരിഷ്ടത തുടങ്ങിയവയ്ക്ക് ഇടവരാം. അപവാദത്തിന് സാദ്ധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതു പരമാവധി ഒഴിവാക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കച്ചവടം നടത്തുന്നവർക്ക് സമയം അനുകൂലമാണ്. ബന്ധുക്കളിൽ നിന്ന് സഹകരണവും സഹായങ്ങളും പ്രതീക്ഷിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം, അംഗീകാരം എന്നിവ ലഭിച്ചേക്കും. സർക്കാർ സർവീസിൽ ഉള്ളവർക്ക് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. സന്താനസൗഖ്യം, സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചു കഴിയുന്നവർക്ക് അതു ലഭിക്കുന്നതിനുള്ള സാദ്ധ്യത എന്നിവ ഉണ്ടാകും. ഗൃഹത്തിൽ ഐശ്വര്യം, സമാധാനം നിലനിൽക്കും. സഹപ്രവർത്തകരാൽ ചതിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. സർക്കാറിൽ നിന്നും സഹായം ലഭിക്കും. വളരെ അടുത്ത സുഹൃത്തുക്കളുടെ സഹായത്താൽ നേട്ടങ്ങളുണ്ടാക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി നേട്ടവും ഗൃഹത്തിൽ സന്തോഷവും ഉണ്ടാകും. മറ്റുള്ളവരുടെ സ്‌നേഹവും ആദരവും നേടാൻ കഴിയും. സ്വഭാവശുദ്ധിയും മാന്യമായ പെരുമാറ്റവും വഴി ശ്രദ്ധിക്കപ്പെടും. സാമൂഹ്യ, കാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് ശത്രുത സമ്പാദിക്കും. ഉന്നതസ്ഥാനമാനങ്ങൾ ലഭിക്കും. വ്യാപാരികൾക്ക് ഭിവൃദ്ധിയും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. വാക് ദോഷങ്ങൾ കാരണം വിവാദങ്ങളിൽ അകപ്പെടാൻ സാധ്യതയുണ്ട്. നേത്രസംബന്ധമായ രോഗങ്ങൾ വരാം. ധാരാളം യാത്ര ചെയ്യേണ്ടി വരും. ധനാഗമനം വർദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏർപ്പെടുന്ന എല്ലാകാര്യങ്ങളിലും വിജയം കൈവരിക്കും. ഭൗതികമായ കാര്യങ്ങളിൽ അഭിവൃദ്ധിയുണ്ടാകും. ശത്രു ഭയത്താൽ മന:സമാധാനം നഷ്ടപ്പെടും. മറ്റുള്ളവരുടെ വഞ്ചനയ്ക്ക് ഇരയാകാതിരിക്കാൻ സദാ കരുതലോടെ നീങ്ങണം. പുതിയത് വാങ്ങുന്നതിന് ഗൃഹോപകരണങ്ങൾ വിറ്റഴിക്കും. ഈശ്വരചിന്തയിൽ താല്പര്യം വർദ്ധിക്കും. ബന്ധുക്കളുമായി കലഹിച്ച് അവരുടെ വിരോധത്തിന് പാത്രമാകും. മറ്റുള്ളവരെ വിമർശിക്കുന്നതിൽ ആനന്ദം കണ്ടെത്തും. സാമ്പത്തിക സ്ഥിതിയിൽ നല്ല വർദ്ധനവ്, വാഗ്‌വിലാസത്തിൽ നേട്ടം എന്നീ ഗുണാനുഭവങ്ങൾക്ക് ഇടവരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, Phone +91 8921709017

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, Soil-less terrace farming

Avatar

Staff Reporter