1198 ധനു മാസം ഏതെല്ലാം കൂറുകാർക്ക് ഗുണകരം എന്നറിയാം (2022 ഡിസംബർ 16 മുതൽ 2023 ജനുവരി 14 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്തോഷവും സുഖവും നൽകുന്ന സംഭവങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കളത്ര സുഖം ലഭിക്കും. കാര്യഗ്രഹണശേഷി വർദ്ധിക്കും. പക്ഷേ ആരോഗ്യപ്രശ്നങ്ങൾ കരുതിയിരിക്കണം. വാഹനം, അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ആപത്ത് വരാതെ നോക്കണം. സുഖദു:ഖസമ്മിശ്രമായ അനുഭവങ്ങളുടെ കാലമാണ്. സ്ത്രീകൾ മുഖേന കലഹം, അപമാനം എന്നിവയുണ്ടാകും. ഗൃഹത്തിൽ കലഹം ഒഴിവാക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. കാര്യതടസ്സം നേരിടും. ആലോചനയില്ലാത്ത സംസാരത്തിന് വലിയ വില നൽകേണ്ടി വരും. പ്രതിസന്ധികൾ തരണം ചെയ്യാൻ വഴി കണ്ടെത്താൻ ബുദ്ധിമുട്ടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടമുണ്ടാകും. ഭാര്യാബന്ധുക്കളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ആഗ്രഹിച്ച വിവാഹത്തിന് യോഗം കാണുന്നു. ഭൂമിവാങ്ങാൻ കഴിയും. ബിസിനസുകാർക്ക് വായ്പാ സഹായം ലഭിക്കും. ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ യഥാസമയം സാധിക്കും. ധനലാഭവും പ്രതീക്ഷിക്കാം. ഭൂമി, വീട് എന്നിവ വാങ്ങാൻ ശ്രമിക്കുന്നവർക്ക് അതിന് അനുകൂലസാഹചര്യം സംജാതമാകും. വിശേഷപ്പെട്ട വസ്ത്രലാഭമുണ്ടാകും. കുടുംബസുഖം ലഭിക്കും സന്താനങ്ങൾ വഴി സംതൃപ്തിയും സുഖവുമുണ്ടാകും. മന:സന്തോഷം, യാത്രാവിജയം തുടങ്ങിയ ഗുണങ്ങളും ഉണ്ടാകും. എന്നാൽ രോഗക്ലേശത്തിനും ഇടവരാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താനങ്ങളുടെ വിജയത്തിൽ സന്തോഷിക്കും. പക്ഷേ ഉദരരോഗം വർദ്ധിക്കും. ധനലാഭം പ്രതീക്ഷിക്കാം. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യസമയത്ത് നിറവേറ്റാൻ കഴിയാതെ വരും. മാനസികമായ അസ്വസ്ഥതയ്ക്ക് സാധ്യതയുണ്ട്. ചില ബന്ധങ്ങളുടെ പേരിൽ ഭാര്യയുമായി കലഹിക്കും. സന്താനലാഭം ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ ചിലത് സാധിക്കും. എന്നാൽ മറ്റു ചിലത് യഥാസമയം സാധിക്കാൻ കഴിയാതെ വിഷമിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കാനാകും. വിദേശയാത്രയ്ക്ക് അവസരം തെളിയും. ബന്ധുക്കളിൽ ചിലരുടെ കാര്യങ്ങളിൽ വിഷമമുണ്ടാകാം. സ്ത്രീസുഖം ലഭിക്കും. ഗൃഹാന്തരീക്ഷത്തിൽ ചെറിയ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം വരിക്കും. രോഗതീവ്രത കുറയുന്നതിൽ ആശ്വസിക്കും. സാമ്പത്തിക നഷ്ടം കാരണം ബുദ്ധിമുട്ടും. വ്യവഹാരങ്ങളിൽ വിജയം ലഭിക്കും. ശാരീരിക പീഡയുണ്ടാകും. വിവിധ ചിന്തകളാൽ മനസ് കലുഷിതമാകും. സ്ത്രീകൾ ശത്രുക്കളാകും. ആലോചിച്ച്
ഉറപ്പിച്ച ചില കാര്യങ്ങൾ മുടങ്ങും. ദേഹോപദ്രവത്തിന് സാധ്യത. കാര്യതടസ്സങ്ങൾ, ദാമ്പത്യക്ലേശം തുടങ്ങിയ ബുദ്ധിമുട്ടിക്കും. ഔദ്യോഗിക രംഗത്ത് സ്ഥലംമാറ്റം അഭിവൃദ്ധി, തൊഴിൽ രഹിതർക്ക് തൊഴിൽ സാദ്ധ്യത തുടങ്ങിയ ഗുണാനുഭവങ്ങളുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ യഥാസമയം സാധിക്കും. എന്നാൽ മറ്റു ചിലത് സാധിക്കാനാകാതെ വിഷമിക്കും. ദാമ്പത്യജീവിതത്തിൽ വിഷമങ്ങളും ദോഷാനുഭവങ്ങളും സംഭവിക്കാം. ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും. ശത്രുദോഷം വർദ്ധിക്കും. രോഗദുരിതങ്ങൾ തരണം ചെയ്യും. ചില ബന്ധുക്കളുടെ പെരുമാറ്റത്തിൽ ദു:ഖിക്കും. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ, യശസ്സ് എന്നിവ ലഭിക്കും. ആഗ്രഹിച്ച സന്താനലാഭം കാണുന്നു. കലഹങ്ങൾ ഒഴിവാക്കണം. സന്താനങ്ങൾ വഴി ധനപരമായും മാനസ്സികമായും സുഖം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം. ബന്ധുസുഖവും സഹോദരസഹായവും ഉണ്ടാകും. കലഹങ്ങൾക്ക് ഇടവരാം. ദാമ്പത്യജീവിതത്തിൽ ക്ലേശാനുഭവങ്ങൾ സംഭവിക്കാം. മാനഹാനിക്ക് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷം. അവരുടെ വിവാഹാലോചയിൽ പുരോഗതി. മാതാവിന്റെ ചികിത്സയുടെ ഭാഗമായി വിദൂരയാത്ര വേണ്ടിവരും. സഹോദരങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കും. പരീക്ഷയിൽ ഉന്നതവിജയം നേടും. മന:സന്തോഷം ലഭിക്കും. കുടുംബസ്വത്ത് കൈവശം വന്നു ചേരും. ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാനാകും. ഗൃഹനിർമ്മാണത്തിന് വായ്പയെടുക്കും.
YOU MAY ALSO LIKE THIS VIDEO, റബർ വെട്ടിമാറ്റി പ്ലാവ് നട്ടപ്പോൾ വട്ടാണെന്ന് പറഞ്ഞവർക്ക് മുന്നിൽ കൊതിയൂറും ചക്കകൊണ്ട് മധുര പ്രതികാരവുമായി തലയെടുപ്പോടെ വെളിയം രാജീവ്, 13 ഇനങ്ങളിലായി 500 ൽ അധികം പ്ലാവുകൾ, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം!

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തിൽ സന്തോഷവും ഐശ്വര്യം നിലനിൽക്കും. ശത്രുക്കളെ അതിജീവിക്കും. വീട് വാങ്ങാൻ കഴിയും. സുഹൃത്തുക്കൾ സഹായിക്കും. സാമ്പത്തിക നേട്ടത്തിൽ സന്തുഷ്ടി തോന്നും. ബന്ധുജനസൗഖ്യം, പ്രതാപം, സഹോദരങ്ങൾക്ക് ഗുണാനുഭവങ്ങൾ, അധികാരലബ്ധി എന്നിവ കാണുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ധാരാളം യാത്രകൾക്ക് അവസരങ്ങളുണ്ടാകും. ശത്രു ശല്യം വർദ്ധിക്കും. വ്യാപരത്തിൽ വൻപിച്ച പുരോഗതി ദൃശ്യമാകും. വിശ്വസിച്ചവരിൽ നിന്നും ചതിപറ്റാനിടയുണ്ട്. മന:പ്രയാസവും മാനസിക സമ്മർദ്ദവും ഒഴിയില്ല. വിദേശ ബന്ധങ്ങൾ ഗുണം ചെയ്യും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സൗമ്യമായ പെരുമാറ്റവും സമീപനവും വാഗ്വിലാസവും നേട്ടങ്ങൾക്ക് അടിത്തറയാകും. സർക്കാറിൽ നിന്നും പ്രതികൂല നടപടികൾക്ക് സാധ്യതയുണ്ട്. വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. സുഖാനുഭവങ്ങൾ വർദ്ധിക്കും. അർത്ഥലാഭം, ശത്രുനാശം, ഉന്നത സ്ഥാനമാനങ്ങൾ തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാകും. മികച്ച നിക്ഷേപങ്ങൾ നടത്തും. കുടുംബസ്വത്ത് ലഭിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹിക്കും. ഉദര രോഗങ്ങൾക്ക് സാധ്യതയുണ്ട്. കൃഷിക്കാർക്ക് വിളനാശം, ധനനഷ്ടം എന്നിവയുണ്ടാകും. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പുലർത്തണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക സ്ഥിതിയും വരുമാനവും ഒരു പരിധിവരെ മെച്ചപ്പെടും. കുടുംബസുഖം അനുഭവിക്കും. ബന്ധുക്കൾ കലഹിക്കും. അപ്രതീക്ഷിത യാത്രകൾ ക്ലേശകരമാകും. ഏറ്റെടുക്കുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും. ശത്രുക്കളെക്കൊണ്ടുള്ള പ്രശ്നങ്ങൾ മാറും. കലാകാരന്മാർക്ക് അവസരങ്ങളും സാമ്പത്തികലാഭവും അംഗീകാരവും ലഭിക്കും. സന്താനങ്ങളുമായി കലഹിക്കും; അതിൽ ദു:ഖിക്കും. നയപരമായി തീരുമാനങ്ങൾ എടുക്കാൻ കഴിയും. രോഗശമനമുണ്ടാകും. മറ്റുള്ളവർ വഴി കാര്യസാദ്ധ്യം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ദൈവാധീനം വർദ്ധിക്കും. പ്രയാസമേറിയ കാര്യങ്ങൾ അനായാസം പരിഹരിക്കും.
YOU MAY ALSO LIKE THIS VIDEO, ചക്കിലാട്ടിയ വെളിച്ചെണ്ണ കുപ്പിയിലാക്കിയപ്പോൾ മാസം അരലക്ഷം രൂപയോളം ലാഭം: ഈ ഭാര്യയും ഭർത്താവും പുതിയ സംരംഭകർക്ക് ഒരു മാതൃക

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രാഷ്ട്രീയ പ്രവർത്തകർ പ്രസംഗത്തിലൂടെ ആൾക്കാരെ സ്വാധീനിക്കും. ഉന്നതസ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. എതിരാളികളുടെ ഉപദ്രവം വർദ്ധിക്കും. മാനസിക സമ്മർദ്ദവും രോഗങ്ങളും കാരണം ജോലിയിൽ ശ്രദ്ധിക്കാനാകാതെ വരും. സാമ്പത്തിക നഷ്ടം നികത്താൻ വഴികൾ തേടും. കലാപ്രവർത്തകർക്ക് നല്ല സമയമാണ്. ബന്ധുക്കളുടെ വിരോധം ഉണ്ടാകും. ദൂരെദേശ യാത്രയ്ക്ക് നിർബ്ബന്ധിതരാകും. ശയനസുഖം ലഭിക്കും. കുടുംബജീവിതം മെച്ചപ്പെടും. ഭക്ഷണഭോഗ സുഖം പ്രതീക്ഷിക്കാം. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സങ്കീർണ്ണമായ ചില പ്രശ്നങ്ങൾ ധൈര്യപൂർവം നേരിടും. ഉദ്യോഗത്തിൽ കൂടുതൽ ശ്രദ്ധിക്കും. മേലധികാരികൾ വിശ്വസിക്കും. പൊതുപ്രവർത്തകർക്ക് ബഹുമാനവും ഉന്നതസ്ഥാനങ്ങളും കിട്ടും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ശത്രുക്കളെ കരുതിയിരിക്കണം. നിർഭയരായി കാര്യങ്ങൾ ചെയ്യും. ചില കാര്യങ്ങൾ സാധിക്കുന്നതിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. പല തരത്തിലുള്ള ധനലബ്ധി പ്രതീക്ഷിക്കാം. വാക്ക് പാലിക്കാൻ ശ്രദ്ധിക്കണം. ലൗകിക വിഷയങ്ങളിൽ വലിയ അഭിവൃദ്ധിയുണ്ടാകും. കാര്യ വിജയവും സന്തോഷവും ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പലവിധ ചിന്തകളാൽ മന:സുഖം നഷ്ടമാകും. ജോലിസ്ഥലത്ത് കലഹം ഉണ്ടാകും. സഹപ്രവർത്തകരാൽ ചതിപറ്റാൻ സാധ്യത. പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. മറ്റുള്ളവർക്ക് കാര്യങ്ങൾ നേടിക്കൊടുന്നതിൽ താത്പര്യം കാണിക്കും. പിതൃസ്ഥാനീയർക്ക് ദുരിതദു:ഖങ്ങൾ വരാം. കലാകാരന്മാർക്ക് അംഗീകാരം, സാമ്പത്തിക സഹായം എന്നിവ ലഭിക്കും. വീട്ടിൽ നിന്നും മാറിനിൽക്കേണ്ടിവരും. ബിസിനസ് രംഗത്തുള്ളവർക്ക് കർമ്മരംഗത്ത് നേട്ടങ്ങൾ കൈവരും. ആഗ്രഹങ്ങൾ സഫലമാകും. വിരുന്നുകളിൽ പങ്കെടുക്കും. സന്താനങ്ങൾ മുഖേന സന്തോഷം ലഭിക്കും. ബന്ധുസഹായവും സുഖനുഭവങ്ങളും ഉണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559
YOU MAY ALSO LIKE THIS VIDEO, ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ