മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹങ്ങള്‍ പലതും നിറവേറും. മിക്ക കാര്യത്തിലും പരിഹാരം കണ്ടെത്തും. ശത്രു നീക്കം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളില്‍ ധാരാളം നേട്ടങ്ങള്‍ വുചേരും. ഏര്‍പ്പെടു എല്ലാരംഗത്തും പൂര്‍ണ്ണ വിജയം. തൊഴില്‍ രംഗത്ത് അംഗീകാരം, ബഹുമതി. സര്‍ക്കാര്‍ കാര്യത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ദൂരയാത്രയും അലച്ചിലിനും ഇടവരും. ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടും. അഗ്നി, ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യുതില്‍ കൂടുതല്‍ ശ്രദ്ധവേണം. ദൈവാനുഗ്രഹത്താല്‍ പല പ്രതിസന്ധികളെയും തരണം ചെയ്യും. ആരോഗ്യപരമായി നേത്രരോഗം, ദന്തരോഗം, വീഴ്ച, ഇവ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ വസ്ത്രം, ഇലക്ട്രോണിക് സാധനങ്ങള്‍, വിലയേറിയ ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ ഇടവരും. കുടുംബത്തില്‍ സന്താനങ്ങളുമായും ഭാര്യഭര്‍ത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ – തൊഴില്‍ പ്രശ്നങ്ങള്‍, ആരോപണങ്ങള്‍ ശ്രദ്ധിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുവര്‍ – ഉന്നതരുമായി കലഹം വരാതെ സൂക്ഷിക്കണം. കാര്യതടസ്സത്തിനുശേഷം കാര്യവിജയം.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
വാക്കുകൾ ശത്രുക്കളാകാതെ സൂക്ഷിക്കണം. പലതരത്തിലും അബദ്ധങ്ങൾക്കിടവരും. മാതാവിന്റെ ആരോഗ്യനിലയെക്കുറിച്ച് ചിന്തിക്കും. മുൻകോപം നിമിത്തം കുടുംബത്തിൽ അഭിപ്രായഭിത രൂക്ഷമാകാതെ സൂക്ഷിക്കണം. ശത്രുനീക്കം പരാജയപ്പെടുത്തും. സാമ്പത്തിക ഞെരുക്കം വുചേരും. വാഹന ഇടപാടുകൾ സൂക്ഷിക്കണം. ഗൃഹത്തിൽ പിതാവുമായി കലഹം വരാതെ സൂക്ഷിക്കണം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ബാങ്ക് വായ്പകൾ, നറുക്കെടുപ്പ് തുടങ്ങിയ സംരംഭങ്ങളിൽ സൂക്ഷിക്കണം. ആരോഗ്യപരമായി മൂത്രാശയരോഗം, വാതരോഗം, ത്വക്ക്രോാഗങ്ങൾ, ഇവ കണ്ടാൽ ശ്രദ്ധിക്കണം. ഗൃഹത്തിൽ ഫർണിഷിംഗ് സാധനങ്ങൾ, തുണിത്തരങ്ങൾ, അലങ്കാര വസ്തുക്കൾ ഇവ വാങ്ങാൻ ഇടവരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യഭർത്തൃസൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സർക്കാർ ജീവനക്കാർ – സ്ഥാനചലനങ്ങൾ, ദൂരയാത്ര. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – സ്ത്രീ-പുരുഷ സൗഹൃദം അപകീർത്തി വരാതെ സൂക്ഷിക്കണം, കാര്യവിജയം. വിദ്യാർത്ഥികൾ – പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾ – തൊഴിൽഭാഗ്യം, ഇന്റർവ്വ്യൂകളിൽ വിജയം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – ഏറ്റവും നല്ല ആലോചനകൾ അനുകൂലമായി വന്നുചേരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ വിജയം. തൊഴിൽഭാഗ്യം, സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ബാങ്ക് വായ്പകൾ ആഗ്രഹിച്ചാൽ വേഗം ലഭിക്കു കാലഘട്ടം. പലതരത്തിലും ഉതരുടെ സഹായം ലഭിക്കും. അകിരു ബന്ധുമിത്രാദികൾ അനുകൂലമായി വുചേരും. മാനസിക പ്രശ്നങ്ങൾ ഇടയ്ക്ക് അനുഭവപ്പെടുമെങ്കിലും ദൈവാനുഗ്രഹത്താൽ മിക്കകാര്യത്തിലും പരിഹാരം കണ്ടെത്തും. വിദേശത്തുനിന്നും നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. ആരോഗ്യപരമായി വാതരോഗം, വീഴ്ച, ent രോഗങ്ങൾ ഇവ ശ്രദ്ധിക്കണം. ഗൃഹത്തിൽ ഫർണിഷിംഗ് സാധനങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധവസ്തുക്കൾ ഇവ വാങ്ങാൻ ഇടവരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യഭർത്തൃ സൗഹൃദം അനുകൂലമായിഭവിക്കും. സർക്കാർ ജീവനക്കാർ – കാര്യവിജയം, തൊഴിൽഭാഗ്യം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – തൊഴിൽരംഗത്ത് അംഗീകാരം, സാമ്പത്തിക പുരോഗതി. വിദ്യാർത്ഥികൾ – പഠനപുരോഗതി, ഉപരിപഠനം. ഉദ്യോഗാർത്ഥികൾ – തൊഴിൽഭാഗ്യം, ഇന്റർവ്വ്യൂകളിൽ വിജയം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – നല്ല ആലോചനകൾ അനുകൂലമായി വുചേരും. മുടങ്ങികിട വിവാഹ ആലോചനകൾ അനുകൂലമായി വന്നുചേരും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
എല്ലാ കാര്യത്തിലും ജാഗ്രത വേണം. അഗ്നി, ആയുധം, വാഹനം, ആരോഗ്യം ഇവ കൂടുതൽ ശ്രദ്ധിക്കണം. പ്രശ്നങ്ങൾ ഒട്ടനവധി വുചേരു കാലഘട്ടം.സുഹൃത്തുക്കൾ, ബന്ധുമിത്രാദികൾ ഇവ ശത്രുക്കളാകു സാഹചര്യം വുചേരും. ആരുടെയും കാര്യങ്ങളിൽ ഇടപെടാതിരിക്കുതാണ് ഉത്തമം. തൊഴിൽ പ്രശ്നത്തിന് ഇടവരും. വാക്ക്തർക്കങ്ങൾ കേസുവഴക്കുകൾ ആകാതെ സൂക്ഷിക്കണം. പാർണർഷിപ്പ് വ്യവസ്ഥകളിലും കൂടുതൽ ശ്രദ്ധവേണം. സാമ്പത്തിക പ്രശ്നങ്ങൾ വുചേരുമെങ്കിലും അവ രമ്യമായി പരിഹരിക്കും. പലതരത്തിലും അപകീർത്തി വുചേരാൻ ഇടവരും. ദൂരയാത്രയിലും ഗൃഹത്തിലും വിലയേറിയ രേഖകൾ, ഉപകരണങ്ങൾ, ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. വിദേശത്ത് നിന്ന് നല്ല വാർത്തകൾ, സഹായം ഇവ ലഭിക്കും. ആരോഗ്യപരമായി നേത്രരോഗം, ഹൃദയസംബന്ധമായ രോഗങ്ങൾ, വീഴ്ച ഇവ കണ്ടാൽ ശ്രദ്ധിക്കണം. ഗൃഹത്തിൽ ഇലക്ട്രിക് സാധനങ്ങൾ, ഫർണിഷിംഗ് സാധനങ്ങൾ ഇവ വാങ്ങാൻ ഇടവരും. പൊതുവെ കുടുംബത്തിൽ ഭാര്യഭർത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സർക്കാർ ജീവനക്കാർ – അപകീർത്തി, കാര്യതടസ്സം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – സാമ്പത്തിക പ്രശ്നങ്ങൽ നിമിത്തം മനോദു:ഖം, സഹപ്രവർത്തകർ ശത്രുക്കളാകാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾ – നേരിയ പഠന പുരോഗതി, കലഹ സ്വഭാവം. ഉദ്യോഗാർത്ഥികൾ – ഇന്റർവ്വ്യൂകലിൽ അലസത, ദൂരയാത്ര. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – നിശ്ചയിച്ച വിവാഹ ആലോചനകൾ മുടക്കം വരാതെ സൂക്ഷിക്കണം, അപകീർത്തി ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മംഗള കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ബന്ധുമിത്രാദികളുടെയും ഉതരുടെയും സഹായ സഹകരണങ്ങൾ വുചേരും. വാഹനയോഗം, വിദേശത്ത് നിന്ന് നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. ഉയർ ഉദ്ദ്യോഗസ്ഥരുമായി സൗഹൃദ ബന്ധം പുലർത്തും. ബന്ധുജനങ്ങളിൽ വിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കും. തൊഴിൽ മേഖലകളിൽ സ്ഥാനക്കയറ്റത്തിന് അവസരം. പലതരത്തിലും സഹായസഹകരണങ്ങൾ ലഭിക്കും. ധാരാളം പാഴ്ചിലവ് വുചേരു കാലഘട്ടം. ഗൃഹനിർമ്മാണം, ഭൂമി ഇടപാടുകളിൽ നേട്ടങ്ങൾ, ഭവന മാറ്റം, വാഹനകൈമാറ്റം ഇവ ശ്രദ്ധിക്കണം. സർക്കാർ ജീവനക്കാർ – കാര്യതടസ്സത്തിനുശേഷം കാര്യവിജയം സഹപ്രവർത്തകർക്ക് ഇടയിൽ ആദരവ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – തൊഴിൽ പുരോഗതി ഉയർ സാമ്പത്തിക നേട്ടങ്ങൾക്ക് ഇടവരും. വിദ്യാർത്ഥികൾ – പഠനത്തിൽ നേരിയ പുരോഗതി ദൃശ്യമാകും. ഉദ്യോഗാർത്ഥികൾ – തൊഴിൽഭാഗ്യം, ഇന്റർവ്വ്യൂകളിൽ വിജയം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – നല്ല വിവാഹം അനുകൂലമായി വന്നു ചേരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കഴിഞ്ഞ കുറെ ദിവസങ്ങളാൽ അനുഭവിച്ചുകൊണ്ടിരിക്കു കഷ്ടതകൾക്ക് ശമനം ഉണ്ടാകും. ആഗ്രഹങ്ങൾ പലതും നിറവേറും. സാമ്പത്തികനില മെച്ചപ്പെടും. ഗൃഹപണി പുനരാരംഭിക്കും. വാഹനയോഗം. വായ്പകളിലും ഭൂമി ഇടപാടുകളിലും നേട്ടങ്ങൾ വർദ്ധിക്കും. പൂർവ്വിക സ്വത്ത് ലഭിക്കാൻ യോഗം. ബുദ്ധിപരമായുള്ള ഇടപെടലുകൾ ധാരാളം നേട്ടങ്ങളായി മാറും. ദൈവികപരമായുള്ള കാര്യത്തിൽ താത്പര്യം വർദ്ധിക്കും. വിദേശരാജ്യത്ത് പോകാൻ ആഗ്രഹിച്ചാൽ കാര്യവിജയം അനുഭവപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ നേട്ടങ്ങളുടെ കാലഘട്ടം. ആരോഗ്യപരമായി ഉദരരോഗം, നേത്രരോഗം, വീഴ്ച്ച ഇവ ശ്രദ്ധിക്കണം. ഗൃഹത്തിൽ വിലയേറിയ ഗ്രന്ധങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധ വസ്തുക്കൾ ഇവ വാങ്ങാൻ ഇടവരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാഭർത്തൃ സൗഹൃദം അനുകൂലമായി ഭവിക്കും. സർക്കാർ ജീവനക്കാർ – സർവ്വകാര്യവിജയം, ബഹുമതി, ആഗ്രഹങ്ങൾ മിക്കതും സഫലമാകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – മേലുദ്ദ്യോഗസ്ഥരുമായി നല്ല സൗഹൃദം സ്ഥാപിക്കും. പ്രവർത്തി ഗുണം ഉണ്ടാകും. വിദ്യാർത്ഥികൾ – പഠനപുരോഗതി, ഉപരിപഠനം. ഉദ്യോഗാർത്ഥികൾ – ഇന്റ്ര്വ്യൂകളിൽ വിജയം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – ആഗ്രഹങ്ങൾ അനുകൂലമായി വന്നുചേരും. നല്ല ആലോചനകൾ വേഗം വന്നുചേരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മംഗളകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കും. ദൂരയാത്രകൾക്ക് അവസരം. ദൈവാനുഗ്രഹത്താൽ മിക്ക പ്രശ്നങ്ങളെയും തരണം ചെയ്യും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. മുൻകോപം നിയന്ത്രണ വിധേയമാക്കും. ഭവന വാഹനയോഗം, തൊഴിൽപരമായി സാമ്പത്തിക മുറ്റേം ഉണ്ടാകും. കുടുംബത്തിൽ ചെറിയ ആഭിപ്രായ ഭിത വുചേരുമെങ്കിലും ഗുരുനാഥന്മാരെയും പൂർവ്വകാല സുഹൃത്തുക്കളെയും കണ്ടുമുട്ടും. ഉപരിപഠനം ആഗ്രഹിക്കുവർക്ക് കാര്യവിജയം, ഭാഗ്യക്കുറിയോ, വിലപിടിപ്പുള്ള സമ്മാനങ്ങളോ ലഭിക്കാൻ ഇടയുള്ള സാഹചര്യം. അഗ്നി, ആയുധം, വാഹനം, ആരോഗ്യം ഇവ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യപരമായി ഉയർ രക്തസമ്മർദ്ധം, മുറിവ്, ചതവ്, നേത്രരോഗങ്ങൾ ഇവ കണ്ടാൽ ശ്രദ്ധിക്കണം. കുടുംബത്തിൽ വിലയേറിയ ശയ്യോപകരണങ്ങൾ, സുഗന്ധവസ്തുക്കൾ, ഇലക്ട്രോണിക് സാധനങ്ങൾ ഇവ വാങ്ങാൻ ഇടവരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യഭർത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സർക്കാർ ജീവനക്കാർ – വാക്കുകൾ ശത്രുക്കളാകാതെയും സഹപ്രവർത്തകരുമായി അകൽച്ചവരാതെയും സൂക്ഷിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – ദൂരയാത്രകൾ ഇടയ്ക്ക് അനിവാര്യമായി വരും. വിദ്യാർത്ഥികൾ – പഠനപുരോഗതി, ഉപരിപഠനം. ഉദ്യോഗാർത്ഥികൾ – ദൂരയാത്രകൾ, ഇന്റർവ്വ്യൂകളിൽ വിജയം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – നിശ്ചയിച്ച വിവാഹം വാക്ക്തർക്കങ്ങൾ വരാതെ ശ്രദ്ധിക്കണം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നഷ്ടപ്പെടുമെന്നു കരുതിയത് തിരികെ ലഭിക്കും. ദൈവാനുഗ്രഹം സാമ്പത്തികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും,. ഭാഗ്യക്കുറികളിലും നറുക്കെടുപ്പുകളിലും വിജയം. പുതിയവാഹനം വാങ്ങുതിനെക്കുറിച്ച് ചിന്തിക്കും. മറവി, അലസത ശ്രദ്ധിക്കണം. ബന്ധുമിത്രാദികളില്‍ ചിലര്‍ അഭിപ്രായഭിതകള്ക്കും അകല്‍ച്ചയ്ക്കും ഇടവരുത്തും. ദൈവികപരമായുള്ള കാര്യത്തില്‍ ധനം ചിലവഴിക്കും. ഭൂമി ഇടപാടുകളിലും ഭവന മാറ്റത്തിലും തടസ്സം അനുഭവപ്പെടും. വിദേശത്ത് നിും ധനം, വിലയേറിയ സാധനങ്ങള്‍, ഇവ ലഭിക്കാന്‍ ഇടവരും. ആരോഗ്യപരമായി ദന്തരോഗം, രക്തസമ്മര്‍ദ്ധം, ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇവ കണ്ടാല്‍ ശ്രദ്ധിക്കണം. ഗൃഹ ത്തില്‍ വസ്ത്രം, ആഭരണം, സുഗന്ധവസ്തുക്കള്‍ ഇവ വാങ്ങാന്‍ ഇടവരും. സര്‍ക്കാര്‍ ജീവനക്കാര്‍ – സാമ്പത്തിക പുരോഗതി, കാര്യവിജയം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുവര്‍ – പലതരത്തിലും ധനം വുചേരു കാലഘട്ടം, മന:സന്തോഷം, തൊഴില്‍രംഗത്ത് നേട്ടങ്ങള്‍. വിദ്യാര്‍ത്ഥികള്‍ – പഠനത്തില്‍ ചെറിയ അലസത. ഉദ്യോഗാര്‍ത്ഥികള്‍ – തൊഴില്‍ഭാഗ്യം, വിദേശയാത്രകള്‍ക്ക് അവസരം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കള്‍ – നല്ല യോജിച്ച ആലോചനകള്‍ അനുകൂലമായി വന്നുചേരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദൈവാനുഗ്രഹത്താൽ മിക്ക കാര്യത്തിലും പരിഹാരം കണ്ടെത്തും സാമ്പത്തിക മുറ്റേം ഉണ്ടാകും. പാഴ്ച്ചിലവ് ശ്രദ്ധിക്കണം. ഭൂമി ഇടപാടുകളിൽ ധാരാളം നേട്ടങ്ങൾ വർദ്ധിക്കും. ആത്മീയ രംഗങ്ങളിൽ താത്പര്യം കാണിക്കും. അഗ്നി, ആയുധം, വാഹനം, ആരോഗ്യം ഇവ ശ്രദ്ധിക്കണം. സ്ത്രീ-പുരുഷ സൗഹൃദം അപകീർത്തി വരാതെ സൂക്ഷിക്കണം. സർക്കാർ കാര്യത്തിൽ കാലതാമസം അനുഭവപ്പെടും. അകിരു ബന്ധുമിത്രാദികളെ കണ്ടുമുട്ടും. ആത്മീയ ഗ്രന്ഥങ്ങൾ വാങ്ങാനും പഠിക്കാനും ഇടവരും. കുടുംബത്തിലെ ചെറിയ കലഹങ്ങൾ രമ്യമായി പരിഹരിക്കും. ആരോഗ്യപരമായി വാതരോഗം, മൂത്രാശയരോഗങ്ങൾ, വീഴ്ച്ച ഇവ ശ്രദ്ധിക്കണം. ഗൃഹത്തിൽ വസ്ത്രം, ആഭരണം ഫർണഷിംഗ് സാധനങ്ങൾ ഇവ വാങ്ങാൻ ഇടവരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാഭർത്തൃ സൗഹൃദം കലഹം പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാഭർത്തൃ സൗഹൃദം കലഹം വരാതെ ശ്രദ്ധിക്കണം. സർക്കാർ ജീവനക്കാർ – കാര്യതടസ്സം, ശത്രുശല്യം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – തൊഴിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. സഹപ്രവർത്തകരുമായി ചെറിയ കലഹസാധ്യത. വിദ്യാർത്ഥികൾ – നേരിയ പഠനപുരോഗതി. ഉദ്യോഗാർത്ഥികൾ – ദൂരയാത്ര, കാര്യവിഘ്നങ്ങൾ. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – യോജിച്ച വിവാഹ ആലോചന വന്നുചേരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദൈവാനുഗ്രഹം, സര്‍ക്കാര്‍ മുഖാന്തരമുള്ള കാര്യത്തില്‍ ധാരാളം നേട്ടങ്ങള്‍. അപ്രതീക്ഷിക സ്ഥാനക്കയറ്റത്തിന് ഇടവരും. സ്ഥാനക്കയറ്റത്തില്‍ മറ്റുള്ളവര്‍ അസൂയാലുക്കളാകും. പുതിയ പദവികള്‍ ലഭിക്കുമ്പോള്‍ അത് നഷ്ടമാകാതെ കൂടുതല്‍ സൂക്ഷിക്കണം. കുടുംബത്തില്‍ അഭിപ്രായഭിത വുചേരും. പുണ്യദേവാലയ ദര്‍ശന ഭാഗ്യം. സാമ്പത്തിക തിരിമറികള്‍ ശ്രദ്ധിക്കണം. യാത്രകള്‍ അനിവാര്യമായിത്തീരും. വിനോദയാത്രകള്‍ക്ക് അവസരം. മേലധികാരികള്‍ അനുകൂലമായും പ്രതികൂലമായും പെരുമാറും. മനചാഞ്ചല്യം അനുഭവപ്പെടും. വാഹനയോഗം, മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഭൂമി ഇടപാടുകളിലും വാഹന ഇടപാടുകളിലും നേട്ടങ്ങള്‍ വുചേരും. ആരോഗ്യപരമായി വീഴ്ച, വാതരോഗം, രക്തസമ്മര്‍ദ്ധം ഇവ കണ്ടാല്‍ ശ്രദ്ധിക്കണം. ഗൃഹത്തില്‍ വിലയേറിയ വസ്ത്രം, ആഭരണം, സുഗന്ധവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ ഇവ വാങ്ങാന്‍ ഇടവരും. സര്‍ക്കാര്‍ ജീവനക്കാര്‍ – കാര്യവിജയം, ബഹുമതി, സ്ഥാനക്കയറ്റത്തിന് അവസരം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുവര്‍ – മേലുദ്ദോഗസ്ഥര്‍ അനുകൂലമായി പെരുമാറും, തൊഴിലില്‍ ശത്രുശല്യം വരാതെ സൂക്ഷിക്കണം. വിദ്യാര്‍ത്ഥികള്‍ – പഠനപുരോഗതി, ഉപരിപഠനം. ഉദ്യോഗാര്‍ത്ഥികള്‍ – ഇന്റര്‍വ്യൂകളില്‍ 100% വിജയം ഉണ്ടാകും. തൊഴില്‍ഭാഗ്യം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കള്‍ – നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മാറ്റം വരാതെ സൂക്ഷിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മുടങ്ങിക്കിട ആഗ്രഹങ്ങൾ ദൈവാനുഗ്രഹത്താൽ നിറവേറും. പുത്തൻ സംരംഭങ്ങൾക്ക് തുടക്കം കുറിയ്ക്കും. അകിരു സുഹൃത്ത് ബന്ധങ്ങൾ അനുകൂലമായി പ്രവർത്തിക്കും. അപകീർത്തി വരാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടുകളിൽ വലിയ നേട്ടങ്ങൾ വുചേരും. വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് സന്താനയോഗം. ഭാഗ്യകുറികളിലോ ചിട്ടികളിലോ വിജയം ഉണ്ടാകും. ധാരാളം വിദേശയാത്രകൾക്ക് അവസരം. മംഗളകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കും. വാഹനയോഗം. സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ പുരോഗതി. വിദേശത്തുനും ധാരാളം നേട്ടങ്ങൾ വുചേരു കാലഘട്ടം. ആരോഗ്യപരമായി വാതരോഗം, ത്വക്ക് രോഗങ്ങൾ അലർജി തുടങ്ങിയവ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം. ഗൃഹത്തിൽ വിലയേറിയ ഗ്രന്ഥങ്ങൾ, വസ്ത്രആഭരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ഇടവരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാഭർത്തൃ സൗഹൃദം കലഹം വരാതെ സൂക്ഷിക്കണം. സർക്കാർ ജീവനക്കാർ – ധാരാളം നേട്ടങ്ങൾ വുചേരും. അപകീർത്തി വരാതെ സൂക്ഷിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – സാമ്പത്തികലാഭം, പുത്തൻ സംരംഭങ്ങൾക്ക് തുടക്കം കുറിയ്ക്കും. പുതിയ സൗഹൃദങ്ങൾ വുചേരും. വിദ്യാർത്ഥികൾ – പഠനത്തിൽ നേരിയ പുരോഗതി. ഉദ്യോഗാർത്ഥികൾ – തൊഴിൽഭാഗ്യം ഇന്റർവ്വ്യൂകളിൽ വിജയം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – അനുയോജ്യമായ നല്ല വിവാഹ ആലോചനകൾ വന്നുചേരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുത്തൻ സംരംഭങ്ങൾക്ക് തുടക്കം കുറിയ്ക്കും. സന്താനങ്ങളുടെ പുരോഗതിയ്ക്കായ് പ്രവർത്തിക്കും. പലതരത്തിലും ധനം വു ചേരു കാലഘട്ടം. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിയ്ക്കും. കുടുംബത്തിലെ അഭിപ്രായ ഭിത പരിഹരിക്കും. ബന്ധുഗുണം വർദ്ധിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ഭൂമി വാങ്ങാൻ യോഗം, പുണ്യദേവാലയ ദർശനഭാഗ്യം. ഉല്ലാസയാത്രകൾക്ക് അവസരം. സർക്കാർ കാര്യത്തിൽ വിജയം. ഭവന വാഹനവായ്പകൾ ആഗ്രഹിച്ചാൽ ലഭിക്കും. ഉതരുടെ സഹായം ലഭിക്കും. ആരോഗ്യപരമായി നേത്രരോഗം, ഉദരരോഗങ്ങൾ, വീഴ്ച ഇവ കണ്ടാൽ ശ്രദ്ധിക്കണം. ഗൃഹത്തിൽ വിലയേറിയ ശയ്യോപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്റ്റ്രോണിക് സാധനങ്ങൾ ഇവ വാങ്ങാൻ ഇടവരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യഭർത്തൃസൗഹൃദം അനുകൂലമായി ഭവിക്കും. സർക്കാർ ജീവനക്കാർ – കാര്യവിജയം, ധനഭാഗ്യം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുവർ – വിദേശത്ത് തൊഴിൽഭാഗ്യം, സാമ്പത്തിക അഭിവൃദ്ധി. വിദ്യാർത്ഥികൾ – പഠന പുരോഗതി. ഉദ്യോഗാർത്ഥികൾ – ഇന്റർവ്വ്യൂകളിൽ വിജയം, ഉപരിപഠനം. വിവാഹം ആഗ്രഹിക്കുന്ന യുവതി/യുവാക്കൾ – ഏറ്റവും നല്ല വിവാഹ ആലോചനകൾ അനുകൂലമായി വന്നുചേരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അസ്ട്രോളജർ അജികുമാർ. ജി | മൊബെയിൽ : 9961656672