19
November, 2017
Sunday
07:46 PM
banner
banner
banner

പഞ്ചസാരയെക്കുറിച്ച്‌ തീർച്ചയായും മനസിലാക്കേണ്ട നിങ്ങൾക്ക്‌ അറിയാത്ത 100 കാര്യങ്ങൾ ഇതാ!

പഞ്ചസാരയെ വെളുത്ത വിഷമെന്നു വിളിക്കുന്നത്‌ ശരിയാണോ ? ഇതിന്റെ അമിതോപയോഗം ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെന്തൊക്കെയെന്ന്‌ തിരിച്ചറിയുമ്പോള്‍ ഈ ചോദ്യം മനസ്സില്‍ അവശേഷിക്കുകയില്ല. കാണാന്‍ നല്ല സുന്ദരന്‍, പക്ഷേ പ്രമേഹമെന്ന ഒളിപ്പോരാളിയെ കൈയിലേന്തിയാണ്‌ സഞ്ചാരം. വെളുത്ത്‌ കടുക്‌ മണികളെപ്പോലെ സുന്ദരനായ ഈ മധുരവസ്‌തു സമ്മാനിക്കുന്നത്‌ പ്രമേഹം മാത്രമല്ല വിവിധതരം രോഗങ്ങളാണ്‌. പഞ്ചസാരയെക്കുറിച്ച്‌ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 100 കാര്യങ്ങൾ ഇതാ:

1. പഞ്ചസാര രോഗപ്രതിരോധശേഷി കുറയ്‌ക്കുന്നു.
2. ശരീരത്തിലെ ധാതുക്കളുടെ സന്തുലിതാവസ്‌ഥയെ തകര്‍ക്കുന്നു.
3. ഗര്‍ഭാവസ്‌ഥയില്‍ അമിതമായി പഞ്ചസാര കഴിച്ചാല്‍ മസിലുകളുടെ സാധാരണ പ്രവര്‍ത്തനത്തെ ഇല്ലാതാക്കി ഭാവിയില്‍ വ്യായാമം ചെയ്യാനുള്ള കഴിവ്‌ കുറയ്‌ക്കുന്നു.
4. രക്‌തക്കുഴലുകളെ ചുരുക്കുന്നു.
5. പഞ്ചസാരയിലടങ്ങിയിരിക്കുന്ന സോഡ ശരീരത്തിനുള്ളില്‍ ചെന്നാല്‍ കൊച്ചു കുട്ടികള്‍ക്ക്‌ മുലപ്പാലിനോടുള്ള ഇഷ്‌ടം കുറയും.

6. കോശങ്ങളെയും ടിഷ്യുവിനെയും നശിപ്പിക്കുന്ന റിയാക്‌ടീവ്‌ ഓക്‌സിജന്‍ സ്‌പിഷീസിന്റെ അളവ്‌ കൂടുന്നതിന്‌ പഞ്ചസാര കാരണമാകുന്നു.
7. പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്ന കുട്ടികളില്‍ ഉല്‍കണ്‌ഠ, ഹൈപ്പര്‍ ആക്‌ടിവിറ്റി, ശ്രദ്ധക്കുറവ്‌, അസ്‌ഥിരത എന്നിവയുണ്ടാക്കും.
8. അമ്ലമയമായ ദഹന രോഗങ്ങളുണ്ടാകുന്നത്‌ പഞ്ചസാരയുടെ അമിതോപയോഗമാണ്‌.
9. അകാലവാര്‍ദ്ധക്യത്തിന്‌ പഞ്ചസാര ഒരു കാരണമാണ്‌.
10. വൃക്ക തകരാനുള്ള കാരണമാകുന്നു.

11. രക്‌തത്തിലെ വിറ്റാമിന്‍ ഇ യുടെ അളവ്‌ പഞ്ചസാര കുറയ്‌ക്കും.
12. കോശങ്ങളുടെ ചയാപചയ പ്രവര്‍ത്തനങ്ങളെ ചുരുക്കി ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തും.
13. കോളാജനിന്റെ സന്തുലിതാവസ്‌ഥയെ തകര്‍ത്ത്‌ ശരീരത്തില്‍ ചുളിവുകളും ചുരുങ്ങലുകളുമൊക്കെ ഉണ്ടാക്കുന്നു.
14. ദോഷകരമായ കൊളസ്‌ട്രോളിനെ കൂട്ടുന്നു.
15. അമിത കൊഴുപ്പ്‌ ഉണ്ടാക്കുന്നു.

16. ആര്‍ത്തവത്തിനു മുമ്പുണ്ടാകുന്ന ബുദ്ധിമുട്ടുകളും മാനസികസമ്മര്‍ദ്ദവും കൂടാന്‍ പഞ്ചസാര ഒരു കാരണമാണ്‌.
17. സ്‌ത്രീകളില്‍ അര്‍ബുദമുണ്ടാക്കാനുള്ള കാരണമായി പഞ്ചസാരയുടെ പേരും പറയപ്പെടുന്നു.
18. കുട്ടികളില്‍ അമിതാവേശം, ഉല്‍ക്കണ്‌ഠ, കുസൃതി, പഠനത്തില്‍ ശ്രദ്ധക്കുറവ്‌ എന്നിവയുണ്ടാക്കുന്നു.
19. മൂത്രാശയ കാന്‍സറിന്‌ കാരണമാകുന്നു.
20. വേരിക്കോസ്‌ വെയിന്‍ ഉണ്ടാക്കുന്നു.

21. ശരീരവളര്‍ച്ചയ്‌ക്കുള്ള ഹോര്‍മോണുകളെ കുറയ്‌ക്കുന്നു.
22. അമിതവണ്ണം, തൂക്കം എന്നിവയ്‌ക്ക് പ്രധാന കാരണമായി പഞ്ചസാരയുമുണ്ട്‌.
23. സ്‌ത്രീകളില്‍ അമിതമുഖക്കുരുവിന്‌ പഞ്ചസാര കാരണമാകുന്നു.
24. പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ ശരീരത്തില്‍ വ്രണങ്ങളുണ്ടാകും.
25. എല്ലുകള്‍ പൊടിയുന്ന രോഗത്തിന്‌ പഞ്ചസാര കാരണമാകുന്നു.

26. കോശങ്ങള്‍ക്കാവശ്യമായ പോഷകങ്ങളുടെ അളവിനെ പഞ്ചസാര കുറയ്‌ക്കുന്നു.
27. ആസ്‌മ വരാനുള്ള ഒരു കാരണമായി പഞ്ചസാരയുടെ പേരും കേള്‍ക്കുന്നുണ്ട്‌.
28. രക്‌തസമ്മര്‍ദ്ദം കൂട്ടുന്നു.
29. പഞ്ചസാരയുടെ അമിതോപയോഗം പോളിയോ വരാനുള്ള സാധ്യതയുണ്ട്‌.
30. പ്രമേഹത്തിന്‌ ഏറ്റവും വലിയ കാരണം പഞ്ചസാര തന്നെ.

31. പഞ്ചസാര അമിതമായാല്‍ ആവശ്യത്തിലധികം ആഹാരം കഴിക്കും. അതുവഴി കൊഴുപ്പ്‌ അടിഞ്ഞു കൂടും.
32. പ്രമേഹരോഗങ്ങളുള്ള സ്‌ത്രീകളില്‍ തലച്ചോറിന്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ പഞ്ചസാരയ്‌ക്ക് ഒരു വലിയ പങ്കുണ്ട്‌.
33. ഗര്‍ഭാവസ്‌ഥയില്‍ പഞ്ചസാരയുടെ ഉപയോഗം കൂടിയാല്‍ തൂക്കം കുറവുള്ള കുട്ടികള്‍ ജനിക്കാനുള്ള സാധ്യത ഏറെയാണ്‌.
34. നവജാതശിശുവിന്റെ ശരീരത്തിലെ ജലാംശം കുറയ്‌ക്കും.
35. ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടയുന്നതു വഴി പുരുഷനും സ്‌ത്രീക്കും നല്ലൊരു ലൈംഗികജീവിതം നഷ്‌ടമാകുന്നു.

RELATED ARTICLES  മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുമ്പോൾ ജാഗ്രത! നിങ്ങൾ അറിയാതെ 'ഒരു കെണി'യിൽ അകപ്പെടും!

36. സ്‌തനാര്‍ബുദം, പ്രോസ്‌റ്ററ്റേ്‌ ഗര്‍ഭാശയ കാന്‍സര്‍ എന്നിവയ്‌ക്ക് കാരണമാകുന്നു.
37. ശരീരത്തില്‍ ചെമ്പിന്റെ അളവു കുറയ്‌ക്കുന്നു.
38. ഡി.എന്‍.എ യുടെ ഘടന മാറ്റുന്നു.
39. തിമിരത്തിന്‌ കാരണമാകുന്നു.
40. പ്രോട്ടീന്‍ ഘടകങ്ങള്‍ക്ക്‌ മാറ്റമുണ്ടാക്കുന്നു.

41. എന്‍സൈമുകളുടെ പ്രവര്‍ത്തനം കുറയ്‌ക്കുന്നു.
42. അല്‍ഷിമേഴ്‌സിന്‌ ഒരു കാരണമാകുന്നു.
43. മദ്യാപാനാസ്‌ക്തി കൂട്ടുന്നതില്‍ പഞ്ചസാരയ്‌ക്ക് പങ്കുണ്ട്‌.
44. മലബന്ധം ഉണ്ടാക്കുന്നു.
45. കരളില്‍ കൊഴുപ്പടിയുന്നതിന്‌ കാരണമാകുന്നു.

46. ഉദരസംബന്ധമായ പല രോഗങ്ങളും ഉണ്ടാക്കുന്നു.
47. പാന്‍ ക്രിയാസിനെ കേടാക്കുന്നു.
48. പഞ്ചസാരയ്‌ക്ക് പകരം തേന്‍, പഴം, ഈന്തപ്പഴം എന്നീ പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ വളരെ നല്ലതാണ്‌.
49. ശരീരത്തിന്റെ ധാതുലവണങ്ങളുടെ ക്രമീകരണത്തെ തെറ്റിക്കുന്നു.
50. പഠനവൈകല്യമുണ്ടാകാനുള്ള ഒരു കാരണമായി പഞ്ചസാര പറയപ്പെടുന്നു.

51. ശരീരത്തിലെ ക്രോമിയം കുറയ്‌ക്കുന്നു.
52. വൈകാരിക സ്‌ഥിരത്വം ഇല്ലാതാക്കുന്നതില്‍ പഞ്ചസാരയ്‌ക്ക് പങ്കുണ്ട്‌.
53. കാഴ്‌ചശക്‌തി കുറയ്‌ക്കുന്നു.
54. ഞരമ്പുകളില്‍ നിന്ന്‌ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവ്‌ പഞ്ചസാര കുറയ്‌ക്കുന്നു.
55. കുട്ടികളില്‍ അഡ്രിനാലിന്‍ കൂടുതലാകാന്‍ പഞ്ചസാരയൊരു കാരണമാണ്‌.

56. ശരീരത്തിലെ ഉപ്പ്‌-പഞ്ചസാര ബാലന്‍സ്‌ തകര്‍ക്കുന്നു.
57. ആമാശയത്തില്‍ അസിഡിറ്റി ഉണ്ടാക്കുന്നു.
58. ചില ആഹാരങ്ങള്‍ കഴിക്കുമ്പോഴുള്ള അലര്‍ജിയുണ്ടാക്കുന്നതില്‍ പഞ്ചസാരയ്‌ക്ക് വലിയൊരു പങ്കുണ്ട്‌.
59. ഉമിനീരിലടങ്ങിയിരിക്കുന്ന അമ്ലത്തിന്റെ അളവ്‌ കുറയുന്നതില്‍ പഞ്ചസാരയൊരു കാരണമാണ്‌.
60. പഞ്ചസാര ദന്തക്ഷയം ഉണ്ടാക്കുന്നു.

61. സന്തുലിതാവസ്‌ഥയെ നിലനിര്‍ത്തുന്ന പലതരം ശരീരശാസ്‌ത്രങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ പഞ്ചസാര ഒരു കാരണമാണ്‌.
62. കുട്ടികളില്‍ പഠനവൈകല്യങ്ങളുണ്ടാകുന്നതില്‍ പഞ്ചസാര ഒരു കാരണമായി കണ്ടെത്തിയിട്ടുണ്ട്‌.
63. ശരീരത്തിനാവശ്യമായ കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്‌ക്കുന്നു.
64. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ തടയുക മാത്രമല്ല ചിലതിന്റെ പ്രവര്‍ത്തനം കൂട്ടുകയും ചിലതിന്റെ കുറയ്‌ക്കുകയും ചെയ്യുന്നു.
65. ഹൃദ്രോഗ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

66. പുരുഷന്മാരിലെ ഈസ്‌ട്രജന്‍ ഹോര്‍മോണിന്റെ അളവ്‌ അമിതമായി കൂട്ടുന്നതില്‍ പഞ്ചസാരയ്‌ക്ക് പങ്കുണ്ട്‌.
67. പഞ്ചസാര അകാല ജരാനരകള്‍ ഉണ്ടാക്കുന്നു.
68. പാന്‍ക്രിയാസിനെ നശിപ്പിക്കാന്‍ പഞ്ചസാര ഒരു കാരണമാകുന്നു.
69. മാംസപേശികളെ അസ്‌ഥിയോട്‌ ബന്ധിപ്പിക്കുന്ന ചരടുപോലെയുള്ള ധാതുവിശേഷത്തെ എളുപ്പത്തില്‍ ക്ഷയിപ്പിക്കാന്‍ പഞ്ചസാരയ്‌ക്ക് കഴിവുണ്ട്‌.
70. പഞ്ചസാരയുടെ അമിതോപയോഗം ആര്‍തറൈറ്റിസിന്‌ കാരണമാകുന്നു.

71. എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ തടയുന്നതിലും പഞ്ചസാരയ്‌ക്ക് വലിയൊരു പങ്കുണ്ട്‌.
72. മൈഗ്രേന്‍ സഹിതമുള്ള തലവേദന യ്‌ക്ക് കാരണമാകുന്നു.
73. വൃക്കയിലും മൂത്രാശയത്തിലും കല്ലുകള്‍ ഉണ്ടാക്കുന്നു.
74. അല്ഷിമേഴ്സ് രോഗത്തിന് പിന്നിലും പഞ്ചസാരയുടെ ‘വെളുത്ത’ കരങ്ങൾ ഉണ്ടത്രേ.
75. രക്തത്തിൽ പഞ്ചസാര കൂടിയാൽ രക്തത്തിന്റെ കട്ടിയും കൂടുന്നു ഒപ്പം ഇത് ബ്ലഡ്‌ സർക്കുലെഷനെ വിപരീതമായി ബാധിക്കുന്നു.

76. റിഫൈൻഡ് ഷുഗറിന്റെ അമിതോപയോഗം അസ്ഥിയെ നശിപ്പിക്കുന്നു.
77. കൃത്രിമമായി ഉത്പാദിപ്പിക്കപ്പെട്ട പഞ്ചസാര പല്ലിനെ സാരമായി ബാധിക്കുന്നു. അവ പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നു, പോടുകൾ ഉണ്ടാക്കുന്നു.
78. പഞ്ചസാരയുടെ അമിതോപയോഗം കാർബോഹൈഡ്രെറ്റിനെ അടിഞ്ഞുകൂടി കൊഴുപ്പായി രൂപാന്തരപെടുത്തി അമിതവണ്ണത്തിലേക്ക് നയിക്കുന്നു.
79. പഞ്ചസാരയിൽ അന്നജം മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പഞ്ചസാര ഒരു രാസവസ്തു തന്നെയാണ് തീർച്ചയായും. അതിനെ കൊക്കൈൻ എന്ന മാരകമായ ഉത്പന്നവുമായി താരതമ്യപ്പെടുത്താവുന്നതാണ്.
80. ഷുഗർ ഒരു തരത്തിൽ മറ്റൊരു ബ്രൌണ്‍ ഷുഗർ തന്നെയാണ്. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ അത് നമ്മെ അതിന്റെ അടിമയായി മാറ്റുന്നു.

RELATED ARTICLES  മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുമ്പോൾ ജാഗ്രത! നിങ്ങൾ അറിയാതെ 'ഒരു കെണി'യിൽ അകപ്പെടും!

81. പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
82. പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 – ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കരളിനെയും വൃക്കയെയും ത്വക്കിനെയും ബാധിക്കും.
83. കഴിക്കുന്ന ഭക്ഷണത്തില്‍ 10 മുതല്‍ 20 ശതമാനം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
84. പ്രഭാത ഭക്ഷണത്തിലൂടെയും വൈകുന്നേരത്തെ സ്‌നാക്ക്‌സുകളിലുമായി ഒളിഞ്ഞിരിക്കുന്ന മധുരം ഉപേക്ഷിച്ചാല്‍ രോഗിയാകാതെയും ദീര്‍ഘായുസ്സോടെയും ഇരിക്കാം.
85. എല്ലാ മനുഷ്യരിലും ബോധം എന്ന അവസ്ഥ നിലനില്‍ക്കുന്നത്‌ രക്തത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള പഞ്ചസാര നിശ്ചിത അളവില്‍ തുടരുമ്പോഴാണ്‌.

പഞ്ചസാരയുടെ ആരോഗ്യ – സൗന്ദര്യ ഗുണങ്ങൾ
86. പഞ്ചസാരയിലടങ്ങിയിരിക്കുന്ന കലോറി ശരീരത്തിനാവശ്യമായ ഊര്‍ജ്‌ജം നല്‍കുന്നു.
87. മിതമായി പഞ്ചസാരയുപയോഗിക്കുന്നത്‌ ശരീരത്തിന്‌ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്‌ക്കും.
88. ശരീത്തിനാവശ്യമായ എണ്ണ നല്‍കാന്‍ പഞ്ചസാരയുടെ ഉപയോഗം സഹായിക്കും.
89. ഗ്ലൂക്കോസും ഫ്രൂക്‌ടോസും കൃത്യമായ അളവില്‍ ശരീരത്തിനാവശ്യമാണ്‌. പഞ്ചസാരയുടെ ഉപയോഗം ഇത്‌ ക്രമമാക്കുന്നു.
90. ഫോസ്‌ഫെറസ്‌,കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ശരീരത്തിനുതകുന്ന രീതിയില്‍ നല്‍കാന്‍ പഞ്ചസാര/ കരിമ്പ്‌ സഹായിക്കും.

91. അന്തരീക്ഷമലിനീകരണത്തിന്‌ കാരണമാകുന്ന പല വസ്‌തുക്കളെയും നശിപ്പിച്ച്‌ ഇല്ലാതാക്കാന്‍ പഞ്ചസാരയിട്ട്‌ കത്തിച്ചാല്‍ മതിയാകും.
92. ക്ഷീണം തോന്നുന്നെങ്കില്‍ അല്‍പം പഞ്ചസാര കഴിച്ചു നോക്കൂ. ഗുണമുണ്ടാകും.
93. ലോ ബിപിയുള്ളവരോട് ബിപി സാധാരണ നിലയിലേക്കെത്താന്‍ പഞ്ചസാര കഴിയ്ക്കുവാന്‍ പറയാറുണ്ട്. എന്നാല്‍ ബിപി കൂടുതലുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക തന്നെ വേണം.
94. പെട്ടെന്ന് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ പഞ്ചസാരയ്ക്കു കഴിയും. ഇത് പെട്ടെന്ന് ഗ്ലൂക്കോസായി മാറുകയാണ് ചെയ്യുന്നത്.
95. മധുരം തടിയും തൂക്കവും വര്‍ദ്ധിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ്. ശരീരഭാരം കുറവുള്ളവര്‍ കൂടുതല്‍ മധുരം കഴിച്ചാല്‍ തൂക്കവും തടിയും വര്‍ദ്ധിക്കും.

96. മദ്യം, പുകവലി ശീലങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് പഞ്ചസാര. ഇവയ്ക്കു പകരം അല്‍പം പഞ്ചസാര വായിലിടാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്.
97. ശരീരത്തില്‍ നിന്നും വെള്ളം നഷ്ടപ്പെട്ടാല്‍ പഞ്ചസാര ചേര്‍ത്ത വെള്ളം കൊടുക്കുന്നത് നല്ലതാണ്. ഊര്‍ജം ലഭിയ്ക്കുന്നതു കൊണ്ട് ക്ഷീണം മാറ്റാന്‍ ഇത് വളരെ നല്ലതാണ്.
98. വിശപ്പു തോന്നുമ്പോള്‍ അല്‍പം മധുരം കഴിച്ചാല്‍ വിശപ്പ് പെട്ടെന്നു ശമിയ്ക്കുന്നതു കാണാം.
99. അരിപ്പൊടി, പഞ്ചസാര, തൈര്‌ എന്നിവ ചേര്‍ത്ത്‌ ഫെയ്സ്‌ പാക്ക്‌ ഉണ്ടാക്കാം. ഇത്‌ പുരട്ടിയാൽ ക്രമേണ രോ‍മവളർച്ച ദുർബലമാകുകയും കുറയുകയും ചെയ്യും. കൂട്ടത്തിൽ ചർമവും മൃദുവാകും.
100. ചില പ്രത്യേക പഴങ്ങളിലും പച്ചക്കറികളിലും പ്രകൃതിതന്നെ പഞ്ചസാര കരുതലോടെ സംഭരിച്ചുവെച്ചിട്ടുണ്ട്‌. അതില്‍നിന്നുണ്ടാക്കുന്ന വിഭവങ്ങളിലും പഞ്ചസാരയുടെ ധാതു സ്വതവേ ഉള്‍ചേര്‍ന്നിരിക്കുന്നു. ഈ പഞ്ചസാരയും നമ്മള്‍ കൃത്രിമമായി സംസ്‌കരിച്ചെടുക്കുന്ന പഞ്ചസാരയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്‌.

RELATED ARTICLES  മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുമ്പോൾ ജാഗ്രത! നിങ്ങൾ അറിയാതെ 'ഒരു കെണി'യിൽ അകപ്പെടും!

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments