മലയാളം ഇ മാഗസിൻ.കോം

വീട്ടിൽ ഇത്രയും ഉപ്പ്‌ ഇരുന്നിട്ടും അതുകൊണ്ടുള്ള ഈ 10 സൂപ്പർ ഉപയോഗങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ

ആഹാര പദാര്‍ത്ഥങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പു ചേര്‍ക്കണം. ഉപ്പിടാതെ ഒരു കറിയും ഉണ്ടാക്കാറില്ല. എന്നാൽ പാചകത്തിന് മാത്രമാണോ നമ്മൾക്ക് ഉപ്പു കൊണ്ട് ഉപയോഗം അല്ല, വേറെയും ചില ഉപയോഗങ്ങൾ ഉപ്പു കൊണ്ട് ഉണ്ടെന്നുള്ളത് നിങ്ങൾക്ക് അറിയാമോ. ഉപ്പിന്റെ അധികമാർക്കും അറിയാത്ത 10 മറ്റ്‌ ഉപയോഗങ്ങൾ ഇവയാണ്‌.

1. തുരുമ്പ് കളയാൻ
ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് കളയാൻ ഉപ്പു കൊണ്ട് സാധിക്കും. ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളിൽ ഉപ്പ് ഉപയോഗിച്ച്‌ കഴുകി ഉരച്ചു നോക്കൂ, ഇരുമ്പിന്റെ അംശം പോകുന്നത് കാണാം.

2. തുണികളിലെ ദുർഗന്ധം
തുണികളിൽ ഈർപ്പം തട്ടിയുള്ള മണം ഒഴിവാക്കാൻ ഉപ്പും നാരങ്ങാ നീരും പേസ്റ്റ് രൂപത്തിലാക്കി തുണികളിൽ പുരട്ടി വച്ച ശേഷം തുണികൾ വെയിലത്ത്‌ വിരിക്കാം.

3. ഉറുമ്പും പ്രാണികളും
തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാൻ തറ തുടയ്ക്കുന്ന വെള്ളത്തിൽ അൽപ്പം ഉപ്പു ചേർത്ത ശേഷം തറ തുടയ്ക്കാം.

4. മെഴുക്ക്‌ കളയാൻ
പാത്രങ്ങളിലെ മെഴുക്ക് കളയാൻ പാത്രത്തിൽ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച്‌ വച്ചാൽ മതി. ശേഷം ഇവ കഴുകി കളയാം.

5. ഷൂവിലെ ഗന്ധം
ഷൂവിലെ മണം കളയാൻ ഷൂവിൽ ഉപ്പു വിതറിയാൽ മതി. ഉപ്പു ഈർപ്പത്തെ വലിച്ചെടുക്കുകയും ഷൂവിലെ മണം കളയുകയും ചെയ്യും.

6. കൈകളിലെ മണം
ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാൽ കയ്യിലുണ്ടാകുന്ന മണം പോകാൻ ഉപ്പിട്ട വെള്ളത്തിൽ കൈ കഴുകുക.

7. ഫിഷ്‌ ടാങ്ക്
ഫിഷ്‌ ടാങ്ക് കഴുകുമ്പോൾ ടാങ്കിനുള്ളിൽ ഉപ്പിട്ട് നന്നായി ഉരച്ചു കഴുകിയ ശേഷം നല്ല വെള്ളം ഒഴിക്കാം.

8. സിങ്കിൽ മണം
സിങ്കിൽ മാലിന്യം കെട്ടി കിടന്നുള്ള മണം കളയാൻ അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച്‌ കൊടുത്താൽ മതി.

9. ബ്ലാക്ക്‌ ഹെഡ്സ്‌ നീക്കും, ചർമ്മം തിളങ്ങും
ഉപ്പ്‌ വെളിച്ചെണ്ണ മിക്സ്‌ ആഴ്ചയിൽ 4 ദിവസം മുഖത്ത്‌ പുരട്ടിയാൽ നിരവധി ചർമ്മ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ സാധിക്കും.

10. താരനും മുടികൊഴിച്ചിലും അകറ്റി മുടിയുടെ ആരോഗ്യം കാക്കും
മുടി കേടാകുന്നതും മുടി കൊഴിച്ചിലും മുടിയുടെആരോഗ്യത്തിനും സഹായിക്കുന്നു ഉപ്പ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉപ്പ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല.

ALSO, WATCH THIS VIDEO

Avatar

Staff Reporter