ഓരോ പെൺകുട്ടിയും തന്റെ പ്രിയതമനിൽ നിന്നും ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രണയിക്കുമ്പോഴാണെങ്കിലും വിവാഹ ശേഷമാണെങ്കിലും ഒരു പെണ്‍കുട്ടിയ്ക്ക് തന്റെ പങ്കാളിയിൽ ചില അവകാശങ്ങളും കടമകളും എല്ലാം ഉണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പുരുഷന്മാർ അറിയില്ലായിരിക്കും. ഒപ്പം ജീവിക്കുന്ന ആളിൽ നിന്നും ചിലത് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. നല്ല പങ്കാളിയുടെ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ ഓരോ പുരുഷനും ഈ 10 കാര്യങ്ങൾ വേണം എന്നാണ് അവരുടെ പ്രതീക്ഷ.
അഭിനന്ദിക്കാൻ പിശുക്ക് കാണിക്കാതിരിക്കുക
അവളെ അഭിനന്ദിക്കാൻ പിശുക്ക് കാണിക്കാതിരിക്കുക.ഒരു പെൺകുട്ടി അവൾ സുന്ദരിയാണെന്ന് നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. കൂടാതെ അവളുടെ പുതിയ വസ്ത്രത്തെയും അഭിനന്ദിക്കുക ഇങ്ങനെ നിങ്ങളുടെ നല്ല വാക്കുകൾ അവൾ ആഗ്രഹിക്കുന്നു.

സത്യസന്ധതയും സമഗ്രതയുമുള്ള പുരുഷൻ ആയിരിക്കുക
തന്റെ വക്കിൽ ഉറച്ചു നിലക്കാത്ത, സത്യസന്ധനല്ലാത്ത പുരുഷനെ ഒരു സ്തീയും ആഗ്രഹിക്കില്ല. അഭിപ്രായത്തിലോ നിലപാടുകളിലോ വ്യത്യാസം ഉണ്ടായാലും സ്ത്രീകൾ സത്യസന്ധനായ പുരുഷനെയാണ് ഇഷ്ട്ടപ്പെടുന്നത് .
ശുദ്ധമായ അത്മബന്ധം
ആഴത്തിലുള്ള ആത്മബന്ധം അവളുമായി സ്ഥാപിക്കുക. അവളുടെ മുന്നിൽ വ്യാജ മുഖംമൂടി അണിയാതിരിക്കുക. ഒരു പെൺകുട്ടി അവളുടെ ഒപ്പം നിൽക്കുന്ന അവളുടെ വികാരങ്ങളെ മുറിപ്പെടുത്താത്ത ഒരാളുമായുള്ള ബന്ധമായിരിക്കും ആഗ്രഹിക്കുക.
അവർക്കു വേണ്ടി സമയം കണ്ടെത്തുക
എല്ലാ ഭാര്യമാർക്കും അറിയാം നിങ്ങൾ തിരക്കുള്ള വ്യക്തിയാണെന്ന്. എന്നാൽ പെൺകുട്ടികൾ തിരക്കിനിടയിലും തങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുന്ന ആളെ ആയിരിക്കും ഇഷ്ട്ടപ്പെടുക. അവൾക്കു നിങ്ങളെയും നിങ്ങളുടെ സമയത്തെയും ആവശ്യമാണ് .
അഭിമാനത്തോടെ പരിചയപ്പെടുത്തുക
ഒരു നല്ല ബന്ധത്തിൽ സുതാര്യത ആവശ്യമാണ്. നിങ്ങൾ അവളെ കൂട്ടുകാർക്കും ബന്ധുക്കൾക്കും പരിചയപ്പെടുത്തുക വഴി അവളുടെ ആത്മവിശ്വാസം കൂടുന്നു .

അവളുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുക
പെൺകുട്ടികൾ എപ്പോഴും അവളുടെ ആഗ്രഹങ്ങളെയും, സ്വപ്നങ്ങളെയും പിന്തുണയ്ക്കുന്ന, കൂട്ടുനിൽക്കുന്ന പുരുഷനെയാകും ഇഷ്ട്ടപ്പെടുന്നത്.
തീരുമാനങ്ങളെ ബഹുമാനിക്കുക
ബഹുമാനം എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നു. തന്നെപ്പോലെ അവളുടെ തീരുമാനങ്ങളെയും, അവളെയും ബഹുമാനിക്കുക .
അവളുടെ വശം നിൽക്കുക. ഒറ്റയ്ക്കാക്കാതിരിക്കുക
സാഹചര്യങ്ങളിൽ അവളെ ഒറ്റപ്പെടുത്താതെ അവളുടെ ഒപ്പം നിൽക്കുന്ന പുരുഷനെയാണ് പെൺകുട്ടികൾ സ്നേഹിക്കുക. വീഴ്ചകളിൽ നിങ്ങളുടെ സാമീപ്യം അവൾ ആഗ്രഹിക്കുന്നു. നേരിട്ട് പറ്റിയില്ലെങ്കിൽ മാനസികമായ പിന്തുണ നൽകുക.
YOU MAY ALSO LIKE THIS VIDEO
ഉറച്ചു നിൽക്കുക
ദുർബല മനസ്സുള്ളവരെ പെൺകുട്ടികൾ സ്വീകരിക്കില്ല. തന്റെ വാക്കിൽ ഉറച്ചു നിൽക്കുന്ന പുരുഷനെയാണ് അവൾ ആഗ്രഹിക്കുന്നത്.
തുറന്ന ചിന്താഗതി
ഒരു നല്ല ഭർത്താവ് അല്ലെങ്കിൽ പങ്കാളി തുറന്ന ചിന്തഗതിക്കാരൻ ആയിരിക്കണം. യാഥാസ്ഥിതികത വിട്ടു അവൾക്കു കൂടി സ്പയിസ് നൽകാൻ പഠിക്കണം. എന്നാൽ ഓവർ പൊസ്സെസ്സീവ്നെസ് ദുരന്തങ്ങളിലേക്ക് നയിക്കും എന്ന് കൂടി ഓർക്കുക.
YOU MAY ALSO LIKE THIS VIDEO