വല്ലപ്പോഴും ഒന്ന് പുറത്തുപോയി റെസ്റ്റോറൻ്റിലും ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിൽ ഇഷ്ടപെടത്തത്തായി ആരും തന്നെയില്ല. അങ്ങനെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ പലപ്പോഴും കുറച്ച് സമയം ചിലവഴിക്കാൻ ആഗ്രഹിക്കുമ്പോൾ പോകാറുമുണ്ട്. മറ്റു സാഹചര്യങ്ങളിലും ഹോട്ടൽ ഭക്ഷണത്തെ അശ്രയിക്കുന്നവരും ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ഹോട്ടൽ ഭക്ഷണം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന വാർത്തകളാണ് കുറച്ച് ദിവസങ്ങളായി നമുക്ക് ചുറ്റുമുള്ളത്.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം നമ്മളെ ഏറെ ഞെട്ടിച്ച ഒന്നാണ്. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കാസർകോട് കുഴിമന്തി കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനി മരിച്ചത്. ഇക്കാലത്ത് പണം കൊടുത്ത് വാങ്ങുന്ന ഭക്ഷണത്തെ നമുക്ക് വിശ്വസിക്കാൻ കഴിയില്ല എന്ന് സാരം. അത്യാവശ്യ ഘട്ടത്തിൽ പോലും ഹോട്ടലുകളെ വിശ്വസിച്ച് കയറി ഭക്ഷണം കഴിക്കാൻ ഉള്ളിലൊരു ഭയമാണ്. കയറുന്നതിനു മുന്നേ തന്നെ രണ്ട് വെട്ടം ആലോചിക്കും. എന്നാൽ അത്തരം സാഹചര്യങ്ങൾ ഹോട്ടൽ ഭക്ഷണം പഴകിയതാണോയെന്ന് തിരിച്ചറിയാനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം:
1• ഭക്ഷണം പഴകിയതാണോയെന്ന് മണത്തിലൂടെ തിരിച്ചറിയാം. പഴകിയ ഭക്ഷണത്തിന് പ്രത്യേകമായ മണമുണ്ടായിരിക്കും
2• ഭക്ഷണം കോരിയെടുക്കുമ്പോൾ അതിൽ വലപോലെ കാണുന്നെങ്കിൽ അത് പഴകിയതായിരിക്കും
3• കഴിക്കുമ്പോൾ രുചി വ്യത്യാസം അനുഭവപ്പെടുകയാണെങ്കിൽ ജീവനക്കാരെ വിളിച്ച് കാര്യം തിരക്കാം
അതേസമയം പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ഹോട്ടൽ തിരഞ്ഞെടുക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
4• വളരെ വിലക്കുറച്ച് ഭക്ഷണം നൽകുന്ന ഹോട്ടൽ തേടിപോകാതിരിക്കുക, സർക്കാർ പിന്തുണയുള്ള കുടുംബശ്രീ പോലുള്ള ജനകീയ ഹോട്ടലുകളാണെങ്കിൽ തിരഞ്ഞെടുക്കാം
5• തിരക്ക് കൂടിയ ഹോട്ടലുകൾ തിരഞ്ഞടുക്കാം. ഇത്തരം ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിളമ്പാനുള്ള സാദ്ധ്യത കുറവായിരിക്കും.
6• ചൈനീസ്, അറേബ്യൻ തുടങ്ങിയ വിദേശ ഭക്ഷണങ്ങൾ ഹോട്ടലുകളിൽ നിന്ന് കഴിക്കുന്നത് ഒഴിവാക്കുക.
7• അമിതമായി കൃത്രിമ നിറങ്ങൾ ചേർക്കുന്ന ഭക്ഷണങ്ങളും മൈദ കലർന്ന ഭക്ഷണങ്ങളും കൂടുതലായി കഴിക്കാതിരിക്കാം.
8• പതിവായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർ വെജിറ്റേറിയൻ വിഭവങ്ങൾ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കാം.
9• വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പഴകിയതാണെങ്കിൽ തിരിച്ചറിയാൻ പ്രയാസമായിരിക്കും. അതിനാൽ ഇവ കഴിവതും ഒഴിവാക്കുക.
10• പരിചയമില്ലാത്ത സ്ഥലത്തെ ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ നോൺ-വെജ് വിഭവങ്ങൾ ഒഴിവാക്കുക.
ഹോട്ടല്‍ ഭക്ഷണം പഴകിയതോ മായം ചേര്‍ത്തതോ ആണെന്ന് സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ ഫുഡ് ഇന്‍സ്‌പെക്‌ടര്‍മാരെ വിവരം അറിയിക്കുവാൻ ശ്രദ്ധിക്കുക.
YOU MAY ALSO LIKE THIS VIDEO, 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ് എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന് പാലും മറ്റ് പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam