മലയാളം ഇ മാഗസിൻ.കോം

പങ്കാളി നൈസായി നിങ്ങളെ വഞ്ചിക്കുന്നു എന്നതിന്റെ 10 ലക്ഷണങ്ങൾ ഇവയാണെന്ന്‌ ഫാമിലി സൈക്കോളജിസ്റ്റ്‌

പരസ്പര വിശ്വാസമാണ്‌ ഏതൊരു ബന്ധത്തിന്റെയും അടിത്തറ. ദാമ്പത്യജീവിതത്തിൽ പങ്കാളിയെ വിശ്വസിക്കേണ്ടത്‌ അനിവാര്യമായ ഒരു കാര്യം തന്നെയാണ്‌ എന്നാൽ അത്‌ അമിതമാകരുത്‌. പങ്കാളിനെ അന്ധമായി വിശ്വസിച്ചാലും വിനയായി മാറിയേക്കാമെന്ന് സൈക്കോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

പങ്കാളിയുടെ പെരുമാറ്റരീതിയിൽ എന്തെങ്കിലുമൊക്കെ പന്തികേട്‌ കാണുന്നുണ്ടെങ്കിൽ അവരെ ഒന്ന് നന്നായി ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. കാരണം അവർ നിങ്ങളെ വഞ്ചിക്കുന്നതിന്റെ ചില ലക്ഷണങ്ങൾ അതിൽ ഒളിഞ്ഞിരുപ്പുണ്ടെന്ന് സൈക്കോജസ്റ്റുകൾ പറയുന്നു. ഫാമിലി സൈക്കോളജിസ്റ്റിന്റെ അഭിപ്രായത്തിൽ പങ്കാളികൾ നിങ്ങൾ വഞ്ചിക്കുന്നു എന്നതിന്റെ 10 ലക്ഷണങ്ങൾ ആണ്‌ ഇവിടെ പറയുന്നത്‌.

1 പങ്കാളികൾക്കിടയിൽ പെട്ടന്നുണ്ടാകുന്ന സ്വകാര്യത അത്ര നല്ലതല്ല. പങ്കാളിയെ ഫോൺ എടുക്കാൻ അനുവദിക്കാതിരിക്കുക, സ്വന്തം കാര്യം നോക്കിയാൽ മതിയെന്ന് പങ്കാളിയോട് പറയുക തുടങ്ങിയ കാര്യങ്ങൾ ബന്ധത്തിൽ വിള്ളൽ വരുന്നതിന്റെ സൂചനയാണ്.

2 ഫോൺ അതീവ ജാഗ്രതയോടെ ലോക്ക് ചെയ്‌ത്‌ സൂക്ഷിക്കുക, ഫോണിൽ വ്യക്തികളുടെ നമ്പർ കള്ളപ്പേരിൽ സൂക്ഷിക്കുക, ഫോണിന്റെ പാസ്‌വേഡ് പങ്കാളിയിൽ നിന്ന് മറച്ച് വയ്ക്കുക തുടങ്ങിയ പ്രവണതകൾ ശ്രദ്ധിക്കണം. എന്തെങ്കിലും ഒരു കാര്യം ഒളിപ്പിക്കാൻ വേണ്ടിയാകും ഇത്തരം രീതികൾ പങ്കാളി സ്വീകരിക്കുന്നത്.

3 പങ്കാളിയുടെ ഫോൺ നിങ്ങളുടെ കൈയിൽ തരാൻ മടിക്കുണ്ടോയെന്ന് നോക്കുക. ഫോൺ നിങ്ങളിൽ നിന്ന് അകറ്റി വയ്ക്കാൻ പങ്കാളി ശ്രമിക്കുന്നുണ്ടെങ്കിലും അത്‌ ശ്രദ്ധിക്കണം.

4 പങ്കാളിയോടൊപ്പം ചിലവഴിക്കുന്ന സമയത്തേക്കാൾ ഫോണിൽ സമയം ചിലവഴിക്കുക, ഫോണിൽ എന്താണ് ചെയ്യുന്നതെന്ന് പങ്കാളിയിൽ നിന്ന് മറച്ച് വയ്ക്കുക, ഈ സമയങ്ങളിൽ പങ്കാളിയെ പൂർണ്ണമായും ഒഴിവാക്കി നിർത്തുക തുടങ്ങിയവ പ്രത്യേകം ശ്രദ്ധിക്കണം.

5 എപ്പോൾ വിളിച്ചാലും പങ്കാളിയെ ഫോണിൽ കിട്ടാതിരിക്കുക, കാരണം ചോദിച്ചാൽ ഫോണിൽ ചാർജ് ഇല്ലായിരുന്നുവെന്ന് സ്ഥിരം പറയുക.

6 പുരുഷന്മാരേക്കാൾ സ്ത്രീകളോട് ബന്ധം വയ്ക്കാൻ പുരുഷ പങ്കാളിയും സ്ത്രീ പങ്കാളി തിരിച്ചും താൽപ്പര്യം കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങനെ ഉണ്ടെങ്കിൽ അവരുമായുള്ള പങ്കാളിയുടെ ബന്ധം നല്ല രീതിയിലുള്ളതാണോയെന്ന് ഉറപ്പുവരുത്തുക.

7 ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുമായി പങ്കാളികൾ അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുന്നതാവും നല്ലത്. അത് ബന്ധത്തിൽ വിള്ളലുണ്ടാക്കും.

8 സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ പുരുഷ പങ്കാളിയും പുരുഷന്മാരെ സ്ത്രീ പങ്കാളിയും തിരയുന്നുണ്ടോയെന്ന് നോക്കുക. നിങ്ങളുമായുള്ള ബന്ധത്തിൽ പങ്കാളി തൃപ്തരല്ലായെന്ന് അതിന് അർഥമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന കൂട്ടുകാരോട് കൂടുതൽ അടുപ്പം കാണിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം

9 പങ്കാളി കള്ളം പറയാൻ തുടങ്ങുന്നത് അത്ര നല്ല ലക്ഷണമല്ല. നിങ്ങളിൽ നിന്ന് എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കള്ളം പറയുന്നത്. മാത്രമല്ല അതിന്‌ യുക്തിയില്ലാത്ത ന്യായീകരണങ്ങൾ കാട്ടുകയും ചെയ്യാറുണ്ട്‌ ഇക്കൂട്ടർ.

10 നിങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസങ്ങൾ പങ്കാളി മറന്നു പോകാറുണ്ടോ? വിവാഹ ദിനം, പിറന്നാൾ തുടങ്ങിയ പ്രധാനപ്പെട്ട ദിവസങ്ങൾ മറക്കാറുണ്ടെങ്കിൽ ശ്രദ്ധിക്കണം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് വായിച്ചതിന് ശേഷം സംശയരോഗവുമായി ഒരിക്കലും പങ്കാളിയെ സമീപിക്കരുത്. അത് നിങ്ങളുടെ ബന്ധത്തെ തന്നെ ഒരുപക്ഷെ മോശമായി ബാധിച്ചേക്കും. ഇരുവർക്കുമിടയിലെ പരസ്പര വിശ്വാസവും ആശയവിനിമയവും കൃത്യവും സുതാര്യവും ആണെങ്കിൽ ഒന്നും ഭയപ്പെടേണ്ട കാര്യമില്ല.

Avatar

Staff Reporter