മലയാളം ഇ മാഗസിൻ.കോം

വീട്ടിൽ സ്വസ്ഥതക്കുറവും ഐശ്വര്യമില്ലായ്മയും ഉണ്ടോ? എവിടെ ഇരുന്നാണ്‌ ഭക്ഷണം കഴിക്കുന്നത്‌? ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ

വീട്ടിൽ ഐശ്വര്യവും പോസിറ്റീവ്‌ എനർജിയും നിറയ്ക്കാൻ ഇതാ പത്ത്‌ വഴികൾ പരീക്ഷിയ്ക്കൂ. ഇന്നത്തെ കാലത്ത്‌ ഡൈനിങ്‌ സ്പേസ്‌ വീടിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്‌. വാസ്തുശാസ്ത്രമനുസരിച്ച്‌ ഊണുമുറി ക്രമീകരിക്കുന്നത്‌ കുടുംബാംഗങ്ങളിൽ പോസിറ്റീവ്‌ എനർജി നിറയ്ക്കാൻ സഹായിക്കും. സന്തോഷത്തോടെ ആസ്വദിച്ച്‌ ഭക്ഷണം കഴിക്കാനാവുന്ന ഒരു ഇടമായിരിക്കണം ഊണുമുറി. വാസ്തുപ്രകാരം ഊണുമുറി ക്രമീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

1 അടുക്കളയോടു ചേർന്നു തന്നെ ഊണുമുറി ക്രമീകരിക്കണം.
2 അടുക്കളയുടെയും ഊണുമുറിയുടെയും തറനിരപ്പ്‌ ഒരുപോലെ ആയിരിക്കണം.
3 ഊണുമുറി വീടിന്റെ വടക്കു ഭാഗത്തോ കിഴക്കു ഭാഗത്തോ വരുന്നതാണ്‌ ഉത്തമം.
4 ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ആവണം ഊണുമുറി.
5 ബാത്‌ റൂമിന്റെ വാതിൽ ഊണു മുറിയിലേക്ക്‌ തുറക്കുന്ന വിധത്തിൽ ആവരുത്‌. കഴിവതും ഊണുമുറിയോട്‌ ചേർന്ന്‌ ബാത്‌ റൂം പാടില്ല. ഇത്‌ മുറിയിൽ നെഗേറ്റെവ്‌ ഊർജ്ജം നിറയ്ക്കും.

6 പ്രധാനവാതിലിന്‌ നേർക്ക്‌ ഊണുമുറി വരാൻപാടില്ല .ഇത്‌ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും. കർട്ടനോ മറ്റോ ഉപയോഗിച്ച്‌ പ്രധാനവാതിക്കൽ നിന്നാൽ കാണാൻ പാടില്ലാത്ത രീതിയിൽ ഊണു മുറി ക്രമീകരിക്കണം.
7 കഴിവതും ഇളംനിറങ്ങളേ ഊണുമുറിയ്ക്ക്‌ നൽകാവൂ.
8 ഊണു മേശ ചതുരമോ സമചതുരമോ ആണ്‌ നല്ലത്‌. പക്ഷെ കോണുകൾ കൂർത്തിരിക്കാൻ പാടില്ല.കസേരയുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയിലായിരിക്കണം.
9 കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കാം. പക്ഷെ തെക്കോട്ടു തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കരുത്‌.
10 ഊണു മേശ ഒരിക്കലും ഭിത്തിയോട്‌ ചേർത്തിടരുത്‌, ഇത്‌ ഊർജവിന്യാസത്തെ തടസ്സപ്പെടുത്തും.

വീടിന്റെ വടക്കു വശത്തോ, കിഴക്കു വശത്തോ വരുന്ന മുറികൾ  അടുക്കളയാക്കാമെന്നാണു ശാസ്ത്രം. തെക്കു കിഴക്കു ഭാഗത്ത് അടുക്കള വരുമ്പോൾ അതിന്റെ കിഴക്കുവശത്തു വർക്ക് ഏരിയ വരുന്നത് ഉത്തമമല്ല എന്നാൽ തെക്കുവശത്തു വന്നാൽ അതു ദോഷവുമല്ല എന്ന് അറിഞ്ഞിരിക്കണം കിഴക്കേ ഭാഗം അല്ലെങ്കിൽ വടക്കേഭാഗം എന്നതിൽ ഏതാണ് ഉത്തമം എന്നുള്ളതിനും പ്രസക്തിയില്ല എല്ലാം ഒരുപോലെ എന്നാണ് പറയുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ മുഖമായി നിന്നു ചെയ്യുന്നതാണ് ഉത്തമം. പടിഞ്ഞാറു ഭാഗത്തേക്കു വരുന്നത് നല്ലതല്ല.

ഫ്ലാറ്റ് പണിയുന്ന അവസരത്തിൽ അടുക്കളയുടെ സ്ഥാനത്തിന് വാസ്തു നോക്കേണ്ടതുണ്ടോ എന്ന ചോദ്യം വന്നേക്കാം. ശാസ്ത്രപ്രകാരം അങ്ങനെ നോക്കുന്നത് ഉചിതം തന്നെയാണ്. ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിക്കുന്ന സ്ഥലത്തിന്റെ നീളവും വീതിയും അനുസരിച്ചു സ്ഥാനനിർണയം നടത്താം. ഫ്ലാറ്റിനെ ദീർഘചതുരമോ, സമചതുരമോ ആയി കണക്കാക്കുമ്പോൾ അതിലെ അടുക്കളയുടെ സ്ഥാനം വടക്കോ കിഴക്കോ വരാവുന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്. 

Avatar

Staff Reporter