20
October, 2017
Friday
01:24 AM
banner
banner
banner

കേരളത്തിൽ മദ്യ ക്ഷാമം രൂക്ഷം; പക്ഷെ വർദ്ധിച്ചത്‌ പ്രവാസികളുടെ ആശങ്ക

2508

മദ്യഉപയോഗത്തിൽ ദേശീയ തലത്തിൽ തന്നെ മുൻ പന്തിയിൽ നിൽക്കുന്ന സംസസ്ഥാനമാണ് കേരളം. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ദേശീയ-സംസ്ഥാന പാതകളുടെ ഓരങ്ങളിലെ മദ്യവില്പനശാലകൾ അടച്ചുപൂട്ടിയതോടെ കേരളത്തിൽ മദ്യക്ഷാമം രൂക്ഷമായി. ഉപഭോഗത്തിന്റെ അടിസ്ഥാനം വച്ചുനോക്കിയാൽ നിലവിൽ ആവശ്യത്തിനനുസരിച്ച് മദ്യഷാപ്പുകൾ കേരളത്തിൽ ഇല്ല. അതോടൊപ്പം നിലവിൽ ഉണ്ടായിരുന്നവയിൽ നിന്നും ഇല്ലാത്ത കേരളത്തിൽ നിലവിൽ പ്രവർത്തിച്ചിരുന്നവയിൽ നിന്നും 1956 മദ്യവില്പന ശാലകൾ ആണ് അടച്ചുപൂട്ടിയത്. ഇതുമൂലം തുറന്നിരിക്കുന്ന മദ്യവില്പനശാലകളിലേക്ക് മദ്യപരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. പൊരിവെയിലിനെ പോലും അവഗണിച്ചുകൊണ്ട് നാലും അഞ്ചും മണിക്കൂർ വരെ ക്യൂവിൽ നിന്നാണ് പലരും മദ്യം വാണങ്ങുന്നത്. പലയിടത്തും ഇത് സംഘര്ഷങ്ങളിലേക്കും നയിക്കുന്ന സാഹചര്യം ഉണ്ട്. വലിയ ഒരു സാമൂഹ്യ പ്രശ്നമായി സമീപദിവസങ്ങളിൽ ഇത് മാറുന്ന അവസ്ഥയാണുള്ളത്.

വ്യാപാര തൊഴിൽ മേഘയെയും ഇത് ബാധിക്കും. തുറന്നിരിക്കുന്ന മദ്യവ്യാപാര സ്ഥാപനങ്ങളിലേക്ക് കൂടുതൽ മദ്യപാനികൾ എത്തുന്നതോടെ പ്രദേശത്തെ മറ്റു കടകൾക്കും വീടുകൾക്കും അത് ഭീഷണിയാകും. മദ്യത്തിനായി കൂടുതൽ സമയം ക്യൂ നിൽക്കേണ്ടിവരുമ്പോൾ പലർക്കും സമയത്തിനു തൊഴിലിനു പോകാൻ പറ്റാതെ വരും.

കേരളത്തിലെ മദ്യക്ഷാമാറ്റത്തെ മുതലെടുക്കുവാൻ മയക്കുമരുന്ന് മാഫിയയും വ്യാജമദ്യ ലോബിയും ശ്രമിക്കും. മദ്യം ലഭിക്കുവാനുള്ള ബുദ്ധിമുട്ടു കാരണം പലരും വ്യാജ മദ്യത്തെയോ മയക്കുമാറുന്നനെയോ ആശ്രയിക്കുവാനും തുടങ്ങും. സ്ത്രീകളും കുട്ടികളും അടക്കം കഞ്ചാവ് ഉൾപ്പെടെ ഉള്ള മയക്കുമരുന്നുകളുടെ വിതരണത്തിൽ കണ്ണികളായി പ്രവർത്തിക്കുന്നതായി പല സംഭവങ്ങളും വ്യക്തമാക്കുന്നു. ഗ്രാമങ്ങളിൽ പോലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മദ്യത്തിൽ നിന്നും വ്യത്യസ്ഥമായി കഞ്ചാവ് പോലെ മയക്കുമരുന്നിന്റെ ലഹരിക്ക് അടിമപ്പെട്ടാൽ വളരെ പെട്ടെന്ന് തന്നെ അത് ഉപയോഗിക്കുന്നവരുടെ മാനസിക നിലയെ തന്നെ തകർക്കുന്നതിനും ഇടവരുത്തും. അക്രമ വാസന വർദ്ധിക്കുകയും ചെയ്യും.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിക്കിച്ചുവരുന്ന ലൈംഗിക പീഡനങ്ങളിലും അതിക്രമണങ്ങളിലും ലഹരിയുപയോഗിക്കുന്ന കുറ്റവാളികളുടെ എണ്ണം വളരെ കൂടുതലാണ്. അതെ സമയം കഞ്ചാവ് മാഫിയയെ ഒതുക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എന്നത് പ്രശ്നങ്ങളുടെ ഗൗരവം ഇരട്ടിപ്പിക്കുന്നു .

ഉപജീവനത്തിനായി പ്രവാസ ലോകത്തെത്തിയ ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും ഉള്ളത്. കഞ്ചാവ് മാഫിയ പിടിമുറുക്കിയാൽ നാട്ടിലെ തങ്ങളുടെ കുടുമ്പങ്ങളുടെ ജീവിതം സുരക്ഷിതമാകില്ല എന്ന ഭീതി വലിയ ഒരു വിഭാഗം പ്രവാസികളിൽ വളർന്നു വരുന്നു. മദ്യപ്രതിസന്ധി ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുകയും ഒപ്പം ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണം എന്ന ആവശ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. അത് മാത്രമല്ല വ്യാജമദ്യത്തിന്റെ വിതരണം സജീവമായാൽ ഭാവിയിൽ കേരളത്തിൽ മദ്യദുരന്തത്തിനുള്ള സാധ്യതയും തള്ളിക്കളയുവാൻ കഴിയില്ല. തങ്ങളുടെ ബന്ധുക്കളിലെയും സുഹൃത്തുക്കളിലെയും മദ്യപാന ശീലമുള്ളവർ അത്തരം ആപത്തിൽ പെടുമോ എന്ന ഭയവും പ്രവാസികൾക്ക് ഉണ്ട്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *