22
October, 2017
Sunday
06:49 AM
banner
banner
banner

വീടിന്റെ ഐശ്വര്യം സ്ത്രീകളുടെ കൈയ്യിലാണ്! വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ സ്ത്രീകൾക്കായി ഇതാ 20 വാസ്തു വിദ്യകൾ!

1789

പുരാതന കാലം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് കേരളീയ സമൂഹത്തില്‍ വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്. ദേവ സങ്കല്‍പ്പം പോലും സ്ത്രീ (ഭഗവതി) ആയിരുന്നു. കുടുംബ പാരമ്പര്യം കണക്കാക്കിയിരുന്നതും സ്ത്രീകളുടെ കുടുംബം കണക്കാക്കി ആയിരുന്നു.

കാലം മാറി സ്ത്രീപുരുഷ സമത്വം പറഞ്ഞ് തുടങ്ങിയതോടെ കേരളീയ സമൂഹത്തില്‍ സ്ത്രീകളുടെ പ്രാധാന്യം കുറയുകയാണ് ചെയ്തത്. എന്നാല്‍ വീടുകളില്‍ ഇന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന തന്നെയാണ് കിട്ടുന്നത്. സ്ത്രീകള്‍ തന്നെയാണ് വീടിന്‍റെ വിളകക്കും വെളിച്ചവും. അത്കൊണ്ട് തന്നെ വീട് വയ്ക്കുന്ന സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ഊര്‍ജ്ജദായകമായ പല വാസ്തു വിദ്യകളും മലയാളികള്‍ ഉപയോഗിക്കാറുണ്ട്.

1. വീട്ടിലെ ഐക്യം മെച്ചപ്പെടുത്താന്‍ തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ ഒരു കുടുംബ ഫോട്ടോ വയ്‌ക്കുക.

2. ഐശ്വര്യത്തിനായി വടക്ക്‌ ദിക്കില്‍ തുളസി ചെടി, മുത്ത്‌ , പവിഴം എന്നിവ വയ്‌ക്കുക.

3. വീടിന്റെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന തരത്തില്‍ നേരേ മുകളില്‍ ബീമുകള്‍ ഒന്നുമില്ല എന്ന്‌ ഉറപ്പ്‌ വരുത്തണം. അല്ലെങ്കില്‍ ഇവ മനസ്സിന്‌ അസ്വസ്ഥത നല്‍കും.

4. ഡ്രാഗണ്‍, യുദ്ധം തുടങ്ങി ഹിംസാത്മകമായ ചിത്രങ്ങള്‍ ഒഴിവാക്കുക. ഇവ സമ്മര്‍ദ്ദം ഉയര്‍ത്തുകയും സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യും. ക്രൂരമായ ചിത്രങ്ങളും ഒഴിവാക്കുക.

5. തെക്ക്‌ പടിഞ്ഞാറായി വലിയ ജനാലകള്‍ വരുന്നത്‌ ഒഴിവാക്കുക. സ്‌ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിജയത്തിനായി വടക്ക്‌ ദിക്കില്‍ വലിയ ജനാലകള്‍ വയ്‌ക്കുക.

6. വീട്ടിനുള്ളിലേയ്‌ക്ക്‌ ആവശ്യത്തിന്‌ ലൈറ്റ്‌ വരുന്ന വിധത്തില്‍ ക്രമീകരിയ്‌ക്കുക. സൂര്യപ്രകാശവും കാറ്റും വെളിച്ചവുമെല്ലാം വീട്ടില്‍ ഐശ്വര്യം നിറയ്‌ക്കും.

7. വീട്ടില്‍ സുഗന്ധങ്ങള്‍ ഉപയോഗിക്കാം.

8. തെക്കോട്ട്‌ തലവച്ച്‌ കിടന്നാല്‍ പരസ്‌പരമുള്ള മനസ്സിലാക്കല്‍ മെച്ചപ്പെടുകയും ബന്ധത്തിന്‌ പുതുജീവന്‍ ലഭിക്കുകയും ചെയ്യും.

9. നിങ്ങള്‍ക്ക്‌ ക്ഷീണം, തളര്‍ച്ച, സുഖമില്ലായ്‌മ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വീടിന്റെ കിഴക്ക്‌ ഭാഗത്ത്‌ സമയം ചെലവഴിക്കുക. കിഴക്ക്‌ ദിക്ക്‌ ഭരിക്കുന്നത്‌ യുദ്ധത്തിന്റെയും കാലാവസ്ഥയുടെയും ദേവനായ ഇന്ദ്രനാണ്‌ എന്നാണ്‌ വിശ്വാസം. അതിനാല്‍ ഉദയ സൂര്യന്‌ മേല്‍ ഇന്ദ്രന്‌ അധികാരമുണ്ട്‌. എല്ലുകള്‍, കണ്ണ്‌, ഹൃദയം, നട്ടെല്ല്‌ , രക്തചക്രമണം എന്നിവയ്‌ക്ക്‌ വേണ്ട ഊര്‍ജം ഇത്‌ നല്‍കുമെന്നാണ്‌ വിശ്വാസം.

10. വീടിന്റെ മധ്യഭാഗത്ത്‌ വലിയ വീട്ടുപകരണങ്ങളും മറ്റും വയ്‌ക്കരുത്‌. ഇത്‌ ബ്രഹ്മസ്ഥാനം ആയതിനാല്‍ കഴിവതും ഒഴിച്ചിടണം.

11. നീല നിറത്തിന്‌ തണുപ്പിന്റെ ഗുണങ്ങള്‍ ഉണ്ട്‌. രാത്രിയില്‍ ഇളംനീലം നിറത്തിലുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നത്‌ ശാന്തത നല്‍കും. വയലറ്റ്‌, ഇന്‍ഡിഗോ, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളാണ്‌ ഭിത്തിക്ക്‌ നല്ലത്‌. കിടപ്പ്‌ മുറിയില്‍ ചുവന്ന നിറം ഒഴിവാക്കുക.

12. വീടിന്റെ വടക്ക്‌കിഴക്ക്‌ കോണിലിരുന്ന്‌ വേണം ധ്യാനിക്കാനും ശ്വസന വ്യായാമങ്ങള്‍ ചെയ്യാനും .വാസ്‌തു അനുസരിച്ച്‌ , വടക്ക്‌ കിഴക്ക്‌ ദിക്ക്‌ നിയന്ത്രിക്കുന്നത്‌ സര്‍വശക്തനായ ഈശ്വരന്‍ അഥവ ഈസന്യ ആണ്‌. അതിനാല്‍ ആത്മീയമായി ഏറ്റവും പ്രധാനമര്‍ഹിക്കുന്ന ഭാഗമാണിത്‌.

RELATED ARTICLES  സന്തുഷ്ടമായ ദാമ്പത്യത്തിന് വശ്യപ്പൊരുത്തം മാത്രം മതി, നിങ്ങൾക്കുണ്ടൊ എന്ന് നോക്കൂ!

13. വീടിന്റെ വടക്ക്‌കിഴക്ക്‌, തെക്ക്‌-കിഴക്ക്‌(മൂല) മധ്യഭാഗം(ബ്രഹ്മസ്ഥാനം) എന്നിവിടങ്ങളില്‍ ബാത്‌റൂം പണിയുന്നത്‌ ആരോഗ്യത്തിന്‌ ദോഷകരമാകും.

14. ടോയ്‍ലെറ്റിന്‍റെ വാതില്‍ അടയ്ക്കുക. തുറന്നിരിക്കുന്ന ടോയ്‍ലെറ്റ് ഒരു തുറന്ന അഴുക്കുചാലാണെന്നും, അത് നിങ്ങളുടെ വീട്ടിലേക്ക് അഴുക്കും മാലിന്യവും കൊണ്ടുവരുമെന്നുള്ള വിശ്വാസമാണ് ഇതിന് പിന്നില്‍.

15. ഉറങ്ങാന്‍ പ്രയാസമുണ്ടെങ്കില്‍ , തെക്കോട്ട്‌ തലവച്ച്‌ കിടന്നു നോക്കുക. ശരീരത്തിന്റെ സ്വാഭാവിക ധ്രുവത്വം നിലനിര്‍ത്താനും നിങ്ങളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഇത്‌ സഹായിക്കും.

16. നിങ്ങളുടെ ബെഡ്റൂമിന്‍റെ വാതിലില്‍ വ്യക്തിപരവും, സാമൂഹികവും, ഔദ്യോഗികവുമായ ഉന്നതിയെ സൂചിപ്പിക്കുന്നതിനായി രണ്ട് ഓടക്കുഴലുകള്‍ തൂക്കിയിടുക.

17. ഗര്‍ഭകാലത്ത്‌ വടക്കോട്ട്‌ തല വച്ച്‌ കിടന്ന്‌ ഉറങ്ങുന്നത്‌ ഒഴിവാക്കുക. തെക്ക്‌ വശത്തുള്ള കിടക്കമുറിയിലായിരിക്കണം എപ്പോഴും ഉറങ്ങുന്നത്‌.

18. വീട്ടില്‍ സാധനങ്ങള്‍ ഒതുക്കി വയ്‌ക്കുക. വീട്‌ വൃത്തിയാക്കി വയ്‌ക്കുക. പൊസറ്റീവ്‌ ഊര്‍ജം ലഭ്യമാകാന്‍ ഇത്‌ പ്രധാനം.

19. വീട്ടില്‍ വളരാതെ നശിച്ച സസ്യങ്ങള്‍ നീക്കം ചെയ്യുക. വളരുന്ന, പുതിയവ വയ്‌ക്കുക.

20. അടുക്കള വൃത്തിയായി വയ്‌ക്കുക. പ്രത്യേകിച്ച്‌ ഗ്യാസ്‌, മൈക്രോവേവ്‌ തുടങ്ങിയവ. അടുക്കളയാണ്‌ ഐശ്വര്യത്തിന്റെയു പണത്തിന്റെയും കേന്ദ്രം.

കടപ്പാട്‌: വൺ ഇന്ത്യ മലയാളം

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *