27
September, 2017
Wednesday
01:22 AM
banner
banner
banner

ഒരു‍ കു‍ഞ്ഞ്‌ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഏഴ്‌ കാര്യങ്ങൾ

251

തന്റെയുള്ളിൽ ഒരു കുഞ്ഞു ജീവൻ വളരുകയാണ്‌..., ആ തിരിച്ചറിവു തന്നെ ഏതൊരമ്മയ്ക്കും ആനന്ദദായകമാണ്‌. തന്റെ കൺമണി ആണോ പെണ്ണോ എന്നതിനപ്പുറം പൂർണ്ണാരോഗ്യവാനായിരിക്കുമോ അല്ലെങ്കിൽ പൂർണ്ണ ആരോഗ്യവതിയായിരിക്കുമോ എന്ന്‌ ചിന്തിക്കുന്നവരാണ്‌ ഇന്ന്‌ അധികവും.

പോഷകാഹാരം, മരുന്ന്‌, പാരമ്പര്യം എന്നതിലുപരി കുഞ്ഞിന്റെ പൂർണ്ണ ആരോഗ്യത്തിന്‌ അമ്മയുടെ മാനസികാവസ്ഥയും പ്രധാന ഘടകമാണ്‌. അതുപോലെ ഒരു ഗർഭസ്ഥ ശിശു അമ്മയുടെ ഗർഭപാത്രത്തിൽ ഇരിക്കുമ്പോൾ തന്നെ പലതരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്‌. നമ്മെ അതിശയിപ്പിക്കുന്ന അത്തരം പ്രധാനപ്പെട്ട 7 കാര്യങ്ങൾ.

മാനസിക പിരിമുറുക്കം
തന്നെ ഗർഭം ധരിച്ചിരിക്കുന്ന അമ്മ അനു ഭവിക്കുന്ന മാനസിക വിഷമങ്ങൾ നേരിട്ട്‌ കുഞ്ഞിനേയും ബാധിക്കും. അത്‌ ഗർഭാ വസ്ഥയിലുള്ള കുഞ്ഞിന്റെ ചില പ്രത്യേക ചലനങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഒരു ഗർഭിണിക്ക്‌ ഉത്കണ്ഠ ഉണ്ടാകുമ്പോൾ ഗർഭസ്ഥ ശിശു തന്റെ ഇടത്തേ കൈ ഉയർത്തി മുഖം മറയ്ക്കാൻ ശ്രമിക്കുന്നതായി കണാറുണ്ട്‌, ശരിക്കും ആ ഉത്കണ്ഠ തന്നെ ബാധിക്കാതിരി ക്കാൻ തന്റെ തല മറച്ച്‌ പിടിക്കാൻ ശ്രമിക്കുകയാണെന്നാണ്‌ ഈ അവസ്ഥയെ ഗവേഷകർ വിലയിരുത്തുന്നത്‌, പിരിമുറുക്കങ്ങളിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ്‌ കുഞ്ഞ്‌ നടത്തുന്നതത്രേ.

ഇത്തരത്തിൽ ഗർഭിണി ആയിരിക്കുമ്പോൾ നിങ്ങൾ കൂടുതൽ ഉത്കണ്ഠാകുലരാ കുകയും, വിഷമിക്കുകയും ചെയ്യുമ്പോൾ അത്‌ കുഞ്ഞിനെ ദോഷകരമായി ബാധിക്കും. ജനിച്ച ശേഷം ഭാവിയിൽ ആ കുട്ടിക്ക്‌ ശ്രദ്ധക്കുറവും വിഷാദരോഗവും ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണെന്ന്‌ പഠനങ്ങൾ വെളിവാക്കുന്നു. അതുകൊണ്ട്‌ ഗർഭിണിയായിരിക്കുമ്പോൾ എത്രത്തോളം പിരിമുറുക്കങ്ങളിൽ നിന്നും ഒഴിവാകാൻ കഴിയുമോ അത്രത്തോളം ഒഴിവാകുക, ഒപ്പം എപ്പോഴും സന്തോഷകരമായ സാഹ ചര്യങ്ങളിൽ തന്നെ കഴിയാൻ ശ്രമിക്കുക, അങ്ങനെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ സഹായിക്കുക.

തങ്ങളുടെ രുചിച്ചറിയാനുള്ള കഴിവ്‌ വളർത്തിയെടുക്കുന്നു
ഗർഭിണിയായ അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിനും കൂടി ഗുണം ലഭിക്കാനാണെ ന്ന്‌ ഏവർക്കും അറിയാവുന്ന കാര്യമാണ്‌. ഗർഭാവസ്ഥയിൽ കുഞ്ഞ്‌ നീന്തിതുടിക്കുന്ന ലിക്വിഡിൽ ഭക്ഷണത്തിന്റെ എല്ലാ ഗു ണങ്ങളും ലഭ്യമാകും. വളർച്ചയുടെ ഇരുപതാം ദിവസം മുതൽ കുഞ്ഞിന്‌ ഇവയൊക്കെ രുചിക്കാൻ കഴിയും. അമ്മ കഴി ക്കുന്ന എല്ലാ ഭക്ഷണത്തിന്റെ രുചിയും അങ്ങനെ കുഞ്ഞിന്‌ പരിചിതമാകുകയും പതുക്കെ പതുക്കെ സ്വാദറിയാനുള്ള കഴിവ്‌ കുഞ്ഞിൽ വളർന്ന്‌ വരുകയും ചെയ്യുന്നു. ഗർഭിണിയായിരിക്കുമ്പോൾ നിങ്ങൾ ക്യാ രറ്റ്‌ ധാരാളം കഴിച്ചിട്ടുണ്ടെങ്കിൽ ജനിക്കു ന്ന കുഞ്ഞിനും ക്യാരറ്റിനോട്‌ കൂടുതൽ ഇഷ്ടമുണ്ടാകും എന്ന്‌ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ ഗർഭിണിയായിരിക്കുമ്പോൾ ഫാസ്റ്റ്‌ ഫുഡുകൾ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

ഗർഭത്തിന്റെ കാലാവധി ഏഴാമത്തെ ആഴ്ചയിലേക്ക്‌ കടക്കുമ്പോഴേക്കും ഗർഭ സ്ഥ ശിശുവിന്റെ സ്വാദറിയാനുള്ള കഴിവ്‌ വികസിക്കാൻ തുടങ്ങുന്നു, കുറച്ച്‌ ആഴ്ച കൾ കൊണ്ട്‌ തന്നെ അത്‌ പൂർണ്ണതയിൽ എത്തുകയും ചെയ്യും. ജനിക്കുന്നത്‌ മുതൽ ശിശുവിന്‌ രുചി തിരിച്ചറിയാനുള്ള കഴിവ്‌ ഉണ്ടായിരിക്കും എന്നാണ്‌ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്‌.

വികാരങ്ങൾ തിരിച്ചറിയാൻ കഴിയുന്നു
ഏറ്റവും പുതിയ 4ഡി അൾട്രസൗണ്ട്‌ സ്കാൻ പ്രകാരം ഗർഭസ്ഥ ശിശുവിന്‌ ചിരിക്കാൻ കഴിയും എന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. മുപ്പത്തിയാറാം ആഴ്ച മുതൽ അവർ അവരുടേതായ ചില ഫേഷ്യൽ എക്സ്പ്രെഷൻസ്‌ സ്വായത്തമാക്കും. ഉദാഹരണത്തിന്‌ മൂക്ക്‌ ചുളുക്കുക, വിഷമം പ്രതിഫലിപ്പിക്കുന്ന മുഖം, എന്തിന്‌ ദേഷ്യം പ്രകടിപ്പിക്കാനും കഴിയുകത്രേ. ഗർഭസ്ഥശിശുവിന്‌ മനോഹരമായി പുഞ്ചിരിക്കാനും, സന്തോഷാധിക്യത്താൽ കണ്ണുകൾ ചിമ്മാനും, വളരെ സൗമ്യ ഭാവം പ്രകടിപ്പിക്കാനും കഴിയും. ഒരു കുഞ്ഞിന്‌ ഗർഭാശയത്തിൽ കിടന്ന്‌ തന്നെ പലകാര്യങ്ങളും തിരിച്ചറിയാനുള്ള കഴിവുണ്ടാകും, പുറത്ത്‌ നിന്ന്‌ കേൾക്കുന്ന വലിയ ശബ്ദങ്ങൾ തീവ്രമായ പ്രകാശം ഇവയൊക്കെ തന്നെ തിരിച്ചറിയാൻ അവർക്ക്‌ കഴിയും. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക്‌ അനുസരിച്ച്‌ അവരുടേതായ രീതിയിൽ പ്രതികരിക്കാൻ കുഞ്ഞുങ്ങൾ ശ്രമിക്കും, സന്തോഷവും, പേടിയും അസ്വസ്ഥതകളും പ്രകടിപ്പിക്കുമ്പോൾ ആണ്‌ കുഞ്ഞ്‌ വയറിൽ ചവിട്ടുന്നതും തൊഴിക്കുന്നതും അമ്മ അറിയു ന്നത്‌, എല്ലാം ആ കുരുന്നിന്റെ വികാരപ്രകടനങ്ങൾ തന്നെ, സംശയിക്കേണ്ട.

കുഞ്ഞുങ്ങൾക്കായുള്ള പാട്ടുകളും കഥകളും തിരിച്ചറിയുന്ന കുഞ്ഞ്‌
ഗർഭാവസ്ഥയിൽ ആയിരുന്നപ്പോൾ വായിച്ച്‌ കേട്ട കുഞ്ഞികഥകൾ ജനിച്ചശേഷവും തിരിച്ചറിയുമെന്ന്‌ ഒരു പഠനം വ്യക്തമാക്കുന്നു. ഈ പഠനത്തിൽ പങ്കെടുത്ത ഗർഭിണികളോട്‌ ദിവസത്തിൽ 2 പ്രാവശ്യം നേഴ്സറി ഗാനങ്ങളും കുഞ്ഞികഥകളും ഗർഭാവസ്ഥയുടെ അവസാന 3 മാസങ്ങളിൽ വായിക്കാൻ ആവശ്യപ്പെട്ടു. വായിക്കുന്ന തിനിടയിൽ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയസ്പന്ദനം മന്ദഗതിയിലായതായി കണ്ടെത്തുകയുണ്ടായി. കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മമാർ പറയുന്ന കഥകൾ സമാധാനമായി കേൾക്കുന്നതുകൊണ്ടാണ്‌ ഹൃദയസ്പന്ദനം മന്ദഗതിയിലായതെന്ന്‌ പഠനം പറയുന്നു. ഗർഭത്തിൽ കഴിയുന്ന കുഞ്ഞിന്‌ ഗർഭാവസ്ഥയിൽ കഴിയുമ്പോൾ കേൾക്കുന്ന തങ്ങളുടെ ബന്ധുക്കളുടെ ശബ്ദം ജനി ച്ചതിനു ശേഷവും തിരിച്ചറിയാൻ കഴിയും. പരിചിത ശബ്ദങ്ങൾ വളരെ സമാധാനപരമായ ഒരു അന്തരീക്ഷമാണ്‌ കുഞ്ഞിന്‌ നൽകുന്നത്‌. പ്രിയപ്പെട്ടവരുടെ ശബ്ദങ്ങൾ കുഞ്ഞിന്‌ എല്ലാ ആശങ്കകളിൽ നിന്നും ആശ്വാസം നൽകുന്നു, അതുപോലെ തന്നെ സ്നേഹവായ്പോടെ ആലപിച്ച്‌ കേൾക്കു ന്ന കുട്ടിപ്പാട്ടുകൾ കുഞ്ഞിന്‌ സന്തോഷം പകരുന്നു.

കുഞ്ഞുങ്ങൾ പിറന്ന്‌ വീഴുന്ന തിനു മുൻപും കരയാറുണ്ട്‌
ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങൾ നിശബ്ദമായി കരയാറുണ്ട്‌. ഗർഭം മൂന്നാം മാസത്തിലേക്ക്‌ കടക്കുമ്പോൾ ഒരു അൾട്രാസൗണ്ട്‌ മൈക്രോഫോൺ ഉപയോഗിച്ച്‌ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ കഴിയും. അത്തരത്തിലുള്ള കരച്ചിലിന്റേയും, ഏമ്പക്കത്തിന്റേയുമൊക്കെ വികാര നിർഭരമായ ശബ്ദങ്ങൾ റെക്കോർഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഗർഭത്തിന്റെ മുപ്പത്തിയഞ്ച്‌ ആഴ്ചകൾക്ക്‌ ശേഷം കുഞ്ഞിന്‌ തന്റെ മുഖത്തെ മസിലുകൾ തുടർച്ചയായി ചലിപ്പിക്കാൻ കഴിയും. അതാണ്‌ ഭാവിയിൽ കുഞ്ഞിനെ കരച്ചിൽ, ചിരി തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നത്‌. വികാരങ്ങളുടെ ഒരു നിരയുമായാണ്‌ ഒരു കുഞ്ഞ്‌ ജ നിച്ച്‌ വീഴുന്നത്‌, ജനിച്ച്‌ വീഴുമ്പോൾ തന്നെ അവയിൽ ചിലത്‌ പ്രകടിപ്പിക്കാനും കുഞ്ഞിന്‌ സാധിക്കുന്നു.

കുഞ്ഞുങ്ങൾ പാട്ടുകൾ ഓർക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു
3 മാസം വളർച്ചയെത്തുന്നതു മുതൽ ഗർഭാവസ്ഥയിൽ തുടർച്ചയായി കേൾക്കുന്ന ഗാനം ജനിച്ചതിന്‌ ശേഷവും കുഞ്ഞിന്റെ ഓർമ്മയിൽ നിലനിൽക്കും. ഗാനം തുടർച്ചയായി കേട്ടിട്ടുള്ള കുഞ്ഞ്‌ ജനിച്ചതിന്‌ ശേഷം അതേഗാനം കേൾക്കുമ്പോൾ തലച്ചോറിൽ പാട്ട്‌ കേട്ടിട്ടില്ലാത്ത കുട്ടികളെ അപേക്ഷിച്ച്‌ ചില വ്യതിയാനങ്ങൾ ദൃശ്യ മാകും. കുട്ടിയുടെ അവബോധം ഗർഭാവസ്ഥയിൽ തന്നെ രൂപപ്പെടുന്നു, അതുവരെ അവർ പുറത്തെ കാര്യങ്ങൾ സസൂക്ഷമം ശ്രദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ അച്ഛനമ്മമാർ ഗർഭാവസ്ഥയിലുള്ള തങ്ങ ളുടെ കുഞ്ഞിന്‌ കേൾക്കാനായി വളരെ മനോഹരമായ ഗാനങ്ങൾ തിരഞ്ഞെടുത്ത്‌ കേൾപ്പിക്കാൻ മടിക്കരുത്‌.

കയ്യും വായും തമ്മിലുള്ള സഹകരണം ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിൽ രൂപപ്പെടുന്നു
ഗർഭാവസ്ഥയിലെ മൂന്നാമത്തെ മാസം മുതൽ കുഞ്ഞ്‌ തന്റെ വിരൽ കുടിക്കാൻ തുടങ്ങുന്നു, ഇത്‌ അവരെ വായ്‌ തുടക്കുന്നതിലേയും കൈയുടെ ചലനങ്ങളൂടെയും സഹകരണം മനസ്സിലാക്കാനുള്ള കഴിവിനെയാണ്‌ വ്യക്തമാക്കുന്നത്‌. ജനിച്ചതിന്‌ ശേഷം ഈ പ്രകിയ സ്വയം ചെയ്യാൻ കുഞ്ഞിന്‌ പെട്ടെന്ന്‌ സാധിക്കില്ലെങ്കിലും ഇതിനായുള്ള അടിസ്ഥാനം ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന്‌ കിട്ടിയിരിക്കും. ഗർഭാവസ്ഥയിൽ കുഞ്ഞ്‌ നമുക്ക്‌ ചിന്തിക്കാൻ കഴിയുന്നതിലും കൂടുതൽ ആക്ടീവ്‌ ആയിരിക്കും എന്നതിന്‌ വൈദ്യശാസ്ത്രത്തിൽ തന്നെ നിരവധി തെളിവുകൾ ലഭ്യമാണ്‌. അൾട്രാ സൗണ്ട്‌ സ്കാനിങ്ങിലൂടെ തങ്ങളുടെ കു ഞ്ഞ്‌ വിരൽ കുടിക്കുന്നത്‌ കണാൻ ഭാഗ്യം ലഭിച്ചിട്ടുള്ള അച്ഛനമ്മമാർ അനുഭവിച്ചിട്ടുള്ള ആനന്ദം പറഞ്ഞറിയിക്കാൻ കഴിയു ന്നതല്ല എന്ന്‌ അനുഭവങ്ങൾ തെളിയിക്കുന്നു. ഇത്‌ ഒരു കുഞ്ഞ്‌ ജനിക്കുന്നതിന്‌ മുൻപ്‌ തന്നെ എങ്ങനെയെല്ലാം തന്റെ ശരീരത്തെ നിയന്ത്രിക്കണം എന്ന്‌ പഠിച്ചിരിക്കും എന്നതിന്റെ തെളിവാണ്‌.

ഇത്‌ മലയാളം ഇ-മാഗസിൻ.കോം ന്റെ എക്സ്ക്ലൂസീവ്‌ കണ്ടന്റ്‌ ആണ്. അനുവാദമില്ലാതെ കോപ്പിയടിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും!

· · · ·
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *