27
September, 2017
Wednesday
01:37 AM
banner
banner
banner

രോഗിയുടെ ഭാര്യയിൽ നിന്നും ലഭിച്ച ആശങ്കപ്പെടുത്തുന്ന പ്രതികരണത്തെക്കുറിച്ച്‌ കലാഷിബു

92

സൈക്കോളജി പഠിക്കാൻ ഇഷ്‌ടമാണ്‌ എന്ന് പറയുകയും, അതിന്റെ വിശദവിവരങ്ങൾ ആരായുകയും ചെയ്യുന്ന ഒരുപാടു മെസ്സേജ് കണ്ടു.. കുടുംബ പ്രശ്നങ്ങൾ അയക്കാറുണ്ട്.. മെസ്സേജ് ബോക്സ് എന്നും നോക്കാത്തത് കാരണം, വൈകിയാണ് മറുപടി സാധിക്കുന്നത്..

സൈക്കോളജി നല്ല വിഷയം തന്നെ ആണ്.. കൗൺസിലിങ് ഒരുപാടു ഇഷ്‌ടതോടെ ചെയ്യുന്ന ഒന്നാണ്.. പഠിച്ചിറങ്ങിയ ഉടനെ ജോലി ചെയ്തു തുടങ്ങി..

ആദ്യം രാമനാഥൻ ഡോക്ടർ ന്റെ മെന്റൽ ഹോസ്പിറ്റലിൽ.. പിന്നെ നായർസ് ഹോസ്പിറ്റലിൽ.. അതോടൊപ്പം പോലീസ് കൗൺസിലിങ് സെല്ലിൽ.. സന്ധ്യ മാഡത്തിന്റെയും ഫിറോസ് സർ ന്റെയും ഒപ്പം... കാൻസർ സെന്ററിൽ.. ഫാമിലി കൗൺസിലിങ് സെന്ററുകളിൽ.. പിന്നെ സ്കൂളുകളിൽ, കോളേജുകളിൽ...

മറ്റേത് ജോലിയെ കാളും ആവേശമുള്ള ഒന്നാണ് കൗൺസിലിങ് എന്ന് തന്നെ പറയാം.. എന്നാൽ ഒരുപാടു സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതും.. കാരണം മനുഷ്യന്റെ മനസ്സാണ് കൈകാര്യം ചെയ്യേണ്ടത്.. സാധാരണക്കാരന്റെ സുതാര്യമായ, അല്ലെങ്കിൽ സങ്കീർണ്ണമായ ചിന്തകളെ ആകും നേരിടേണ്ടി വരിക..

സുപ്രധാനമായ ഒന്നാണ് സ്വരുമിപ്പു ഉണ്ടാക്കിയെടുക്കൽ....! rapport establishment... വളരെ നിർണ്ണായകമായ ഒന്ന്...

transference state... എതിർലിംഗത്തിൽ പെട്ട ക്ലയന്റ് ആണെങ്കിൽ വളരെ സൂക്ഷിച്ചു ഇടപെടണം എന്നാണ് എന്റെ അനുഭവം... ആടിയുലഞ്ഞു കൊണ്ടിരിക്കുന്ന മനസ്സാണ്... ആരോടും പറയാത്ത രഹസ്യങ്ങൾ പറയുക ആണ്... ആശ്രയവും ആശ്വാസവും അതിരുകടന്നു തോന്നിയാൽ, അത് നാളത്തെ വലിയ പ്രശനങ്ങൾ ഉടലെടുക്കാനും മതി..

കൗൺസിലിങ് വിദഗ്ദ്ധ എന്ന അവകാശം ഒരിക്കലും ഉന്നയിക്കാനുള്ള സ്ഥാനത്ത് എത്തിയിട്ടില്ല.. പഠിച്ചു കൊണ്ടിരിക്കുന്നതേ ഉള്ളു.. ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതം പിന്നിടുമ്പോഴും എന്ന് ധാരണയുണ്ട്.. തെറാപ്പിയിലും കൗൺസിലിങ്ങിലും മുന്നോട്ടു പോകുമ്പോൾ.. പരസ്പരം അതിരു കടക്കുന്ന അടുപ്പം തന്നോട് ക്ലിയന്റിന് ഉണ്ടാകുന്നു എന്നത് ആ നിമിഷങ്ങളിൽ കൗൺസിലോർ തിരിച്ചറിയുകയും അതിനെ ആരോഗ്യപരമായി ചെറുക്കുകയും ചെയ്യണം എന്നാണ് പഠിച്ചിട്ടുള്ളത്..

എന്നിരുന്നാലും മനുഷ്യരല്ലേ... "ഉള്ളടക്കം" എന്ന സിനിമ ഓർത്താൽ മതി... അതേ പോലെ ഉള്ള സാഹചര്യങ്ങൾ അനുദിനം ഓരോ സൈക്കോളജിസ്റ് ന്റെ അല്ലേൽ കൗൺസിലോർ യുടെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകും.. ചിലപ്പോൾ ഭർത്താവ് ക്ലയന്റ് ആയി വരും... ഭാര്യയുടെ പരാതി തന്നെ ആകും മുക്കാലും പറയുക....

മുന്നിലിരിക്കുന്ന കൗൺസിലോർ വ്യക്തിപരമായി എന്താണെന്നു അറിയില്ല.. എന്നിരുന്നാലും ഒരു ആശ്വാസം കിട്ടിത്തുടങ്ങുമ്പോൾ അടുപ്പം മാനസ്സികമായി തോന്നുക അതിശയമില്ല.. അത് വരെ മൂടി അടച്ച മാനം പോലെ മനസ്സായിരുന്നതാണല്ലോ... അവിടെ ആണ് സൈക്കോളജിസ്റ് ന്റെ ധാർമ്മികത ഉണരേണ്ടത്...

തന്നോട് തോന്നുന്ന അടുപ്പത്തെ ചൂഷണം ചെയ്യുന്നു എങ്കിൽ, അവിടെ കൗൺസിലോർ തോറ്റു. മനുഷ്യമനസ്സിന്റെ വിചിത്രമായ വ്യാപാരം മറികടക്കാൻ വ്യക്തി എന്ന നിലയ്ക്ക് കഴിഞ്ഞെന്നു വരില്ല.. പക്ഷെ കൗൺസെല്ലർ അതിനു പ്രാപ്തൻ അല്ലേൽ പ്രാപ്ത ആകണം...

RELATED ARTICLES  ദുരൂഹതകൾ ചൂഴ്ന്ന് നില്ക്കുന്ന, ഭയപ്പെടുത്തുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞ്‌ ഒടിയപ്പേടിയിൽ ശ്രീയ രമേഷ്‌

ജീവിതത്തിൽ പ്രണയവും രതിയും കൗണ്സെള്ളോരുടെ അവകാശം ആണെങ്കിൽ..സ്വകാര്യത ആണെകിൽ... ഔദ്യോഗിക ജീവിതത്തിൽ തന്റെ മുന്നിലിരിക്കുന്ന ക്ലയന്റ് നു മുന്നിൽ അതൊക്കെ വിലക്കപെടേണ്ട വസ്തുതകൾ തന്നെ ആണ്... ഒരുപക്ഷെ, കക്ഷി പറയുന്ന സാഹചര്യങ്ങൾ സൈക്കോളജിസ്റ് നേരിടുന്നത് ആകാം..

ദാമ്പത്യം എന്നത് വിരസതയുടെ ലോകം ആണെന്ന് ക്ലയന്റ് നെ പോലെ കൗണ്സെല്ലോരും അനുഭവിക്കുണ്ടാകാം.. പക്ഷെ, രോഗിക്കും മനഃശാസ്ത്രജ്ഞനും ഇടയ്ക്കു വിശുദ്ധ ബന്ധം തന്നെ ആകണം.. സ്വന്തം മനസ്സിന്റെ ശ്രുതിയും താളവും തെറ്റാതെ നോക്കാൻ കൗണ്സെല്ലോരും ശ്രദ്ധിക്കണം..

ഇത്തരം ചില പ്രതിസന്ധികൾ ഞാനും നേരിട്ടിട്ടുണ്ട്.. കുടുംബപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ..! അസംതൃപ്ത കാമനകളും അടക്കിപ്പിടിച്ച അമര്ഷങ്ങളും നിറഞ്ഞ സങ്കീർണ്ണമായ മനസുകളുടെ വാതിൽ തുറക്കുക ആണ്.. മുങ്ങി താഴുന്നവൻ കച്ചിതുരുമ്പു മുറുക്കെ പിടിക്കുന്നത് പോലെ സൈക്കോളജിസ്റ് ന്റെ മുന്നിൽ... അവ പരിഹരിക്കാൻ കഴിഞ്ഞില്ല എങ്കിലും കഥയിലെ വില്ലൻ ആകാതെ ഇരിക്കാൻ എങ്കിലും സാധിക്കണം..

നിയന്ത്രണത്തിന്റെ കടിഞ്ഞാൺ കൗൺസിലറുടെ കയ്യിലാണ് എന്ന അഹംഭാവം വേണ്ട... ലിംഗാധിഷ്‌ഠിതമായി പ്രശ്നങ്ങളെ വിലയിരുത്താൻ നിൽക്കരുത് എന്നതാണ് കൗൺസിലർ സ്വീകരിക്കേണ്ട നയം... യുക്തി നിറഞ്ഞ സമീപനം തുടരുക മാത്രമാണ് പ്രധാന ഉപാധി...

ശാരീരിക പീഡനം മാത്രമല്ല.. മനസ്സിനെ ബലാത്സംഗം ചെയ്യുന്നത് അതിലേറെ പാപം.. "നവംബറിന്റെ നഷ്‌ടം" എന്ന സിനിമ കണ്ടതിൽ വെച്ച് ഇത്തരം പ്രശ്നങ്ങളെ വ്യകത്മാക്കി പ്രതിപാദിച്ച ഒന്നാണ്.. സ്വന്തം കാമുകി ആയിരുന്നവളെ രോഗി ആയി കിട്ടുമ്പോൾ അവളെ രക്ഷിക്കാനല്ല, ഉപയോഗിക്കാനാണ് ഡോക്ടർ ശ്രമിക്കുന്നത്.. അവളുടെ ജീവിതം നഷ്‌ടമാവുക ആണ്.. അതാണ് "നവംബറിന്റെ നഷ്‌ടം..."

ശരീരത്തിന്റെ രോഗാവസ്ഥ അവസ്ഥ പോലും നിർണ്ണയിക്കുന്നത് മനസ്സാണ്.. അത്തരത്തിൽ ഉള്ളപ്പോൾ മനസ്സിന് താളം തെറ്റിയവരെ സ്വന്തം മാനസിക വൈകൃതങ്ങൾക്കു ഉപയോഗിക്കുക അതിലേറെ ഗുരുതരം... അടുത്ത ബന്ധത്തിൽ ഉള്ളവരോട്, അടുത്തറിയാവുന്നവരോട് കൗൺസിലിങ്ങിന് വിസമ്മതം പറയാറുണ്ട്.. അതിരുകടന്ന ഇടപെടൽ ഉണ്ടാകരുത് എന്നത് കൊണ്ടാണ്. വ്യക്തി നിലപാടുകൾ, ബന്ധങ്ങളിൽ ചിലപ്പോൾ സ്വീകാര്യം ആവുകയില്ല..

എന്നാൽ സൈക്കോളജിസ്റ് എന്ന നിലക്ക് അതിര് വരമ്പുകളെ നിശ്ചയിച്ചേ തീരു... അത് കൊണ്ട് തന്നെ വരുന്ന എല്ലാ കേസുകളും ഏറ്റെടുക്കാൻ ശ്രമിക്കാറില്ല... ''എന്റെ ഭർത്താവു മാനസിക രോഗി ആയിക്കോട്ടെ.. സ്ത്രീകളെ ബലാത്സംഗം ചെയ്തോട്ടെ.. പക്ഷെ നിങ്ങളോടു ഇപ്പോൾ അദ്ദേഹത്തിന് മാനസ്സികമായി ഒരു അടുപ്പം ഉണ്ട്.. ഭാര്യ എന്ന നിലക്ക് ഞാൻ മനസ്സിലാക്കിയത്... അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ രോഗം സുഖം ആക്കേണ്ട...''

ഇത് എന്നോട് പറഞ്ഞതാണ്.. രോഗിയുടെ ഭാര്യ...!

ഒരു പുസ്തകവും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള ദൂരം ഏത് ബന്ധങ്ങളിൽ എന്ന പോലെ ഇവിടെ അതി പ്രധാനം ആണ്.. കൗൺസിലോർ ആയ എന്റെ ജയം അല്ല തോൽവി ആണത്...! ഇത്തരം ഒരു കേസ് ഔദ്യോഗിക ജീവിതത്തിനു ആവശ്യം ആയിരുന്നു.. പുതിയ പാഠം ആയിരുന്നു... കൗൺസിലറും മനുഷ്യൻ ആണല്ലോ.. പക്ഷെ , അവിടെയാണ് സാധാരണ ക്കാരനിൽ നിന്നും സൈക്കോളജിസ്റ് മാറി ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും എന്ന് തിരിച്ചറിയാൻ ഒരു അവസരം ആയിരുന്നു ആ കേസിന്റെ അനുഭവം...

RELATED ARTICLES  നാട്ടിലെ എല്ലാ സ്ത്രീകളുടെയും സംരക്ഷണം ഏറ്റെടുത്ത്‌ നടത്താൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഫെമിനേച്ചിമാരോട്‌ രേവതി രാജിന് ചിലത്‌ ചോദിക്കാനുണ്ട്‌!

കലാഷിബു (പ്രമുഖ കൗൺസിലിംഗ്‌ സൈക്കോളജിസ്റ്റ്‌)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *