27
September, 2017
Wednesday
01:29 AM
banner
banner
banner

പ്രമുഖ താരങ്ങളും ജനപ്രതിനിധികളും ഇത്ര തിടുക്കപ്പെട്ട്‌ ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്

113

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് ശക്തനായി തിരികെ എത്തുമോ? എത്തും എന്ന് തന്നെയാണ് ദിലീപിനെ സ്നേഹിക്കുന്നവര്‍ ഉറച്ച് വിശ്വസിക്കുന്നത്. ദിലീപിന്‍റെ കുടുംബവും ആരാധകരും സുഹൃത്തുക്കളും ആ വിശ്വാസം മുറുകെപ്പിടിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിലെ ദിലീപിന്‍റെ സുഹൃത്തുക്കളും ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുടുംബാംഗങ്ങളേയും അവര്‍ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

താര സംഘടനയായ അമ്മ ദിലീപിനെ പുറത്താക്കുകയും, നിര്‍ണ്ണായക ഘട്ടത്തില്‍ ഒറ്റപ്പെടുത്തുകയും ചെയ്തതില്‍ പല താരങ്ങള്‍ക്കും അമര്‍ഷമുണ്ട്. 'അമ്മ 'യെ പിളര്‍ത്തണം എന്ന വികാരം ആ താരങ്ങള്‍ക്കുണ്ട്. ഫാന്‍സിനും അതേ അഭിപ്രായമാണുള്ളത്. എന്നാല്‍ കുറച്ച്കൂടി കാത്തിരിക്കാനാണത്രേ ദിലീപിന്‍റെ ഉപദേശം. ഈ പീഡകാലം കഴിഞ്ഞ് താന്‍ അഗ്നിശുദ്ധി തെളിയിച്ച് പുറത്ത് വന്നാല്‍ പഴയതിലും കൂടുതല്‍ പ്രതാപത്തോടെ താരസംഘടനയുടെയും സിനിമാ ലോകത്തിന്‍റെയും നിയന്ത്രണം പൂര്‍ണ്ണമായും തന്‍റെ കൈകളില്‍ ആക്കുക എന്നത് തന്നെയാകണം ദിലീപിന്‍റെ ലക്ഷ്യം.

കുറ്റവിമുക്തനായി പുറത്ത് വരുന്ന ദിലീപിനെയാണ് താരങ്ങളും സിനിമയിലെ രാഷ്ട്രീയ നേതാക്കളും കാത്തിരിക്കുന്നത്. മുന്‍ മന്ത്രിയും നിലവില്‍ എമ്മെല്ലേയുമായ ഗണേഷ് കുമാര്‍ ഈ അഭിപ്രായം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. ഭരണകക്ഷിയിലെ മറ്റൊരു എമ്മെല്ലേ ആയ മുകേഷും നേരത്തേ പരസ്യമായി ദിലീപിനെ സപ്പോര്‍ട്ട് ചെയ്തിരുന്നു. പോലിസിലെ ചിലരുടെ ഗൂഡാലോചന ആണിതെന്ന് ഗണേഷ് കുമാര്‍ തുറന്നടിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളും വലിയ ഗൗരവത്തോടെ നോക്കിക്കാണുന്നു.

അഗ്നിപരീക്ഷ കഴിഞ്ഞ് പുറത്ത് വരുന്ന ദിലീപ്, സിനിമാ - രാഷ്ട്രീയ രംഗത്തെ പലരുടെയും ഭാവി നിര്‍ണ്ണയിക്കും എന്നത് വാസ്തവമാണ്. ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഡാലോചനയുടെ ഫലമാണെന്നും സര്‍ക്കാര്‍ ആ ഗുഡാലോചനയുടെ ഉപകരണമായെന്നും പി.സി.ജോര്‍ജ്ജ് നേരത്തേ ആരോപിച്ചിരുന്നു. അത് സത്യമായാല്‍ ഏറ്റവും കുറഞ്ഞത് രണ്ട് ജനപ്രതിനിധികള്‍ ഭരണമുന്നണിയില്‍ നിന്നും പടിയിറങ്ങുമെന്നും ദിലീപ് അനുകൂലികള്‍ പറയുന്നു.

സിനിമാ ലോകത്തെ പലരും ഓണദിനങ്ങളില്‍ ദിലീപിനെയും കുടുംബത്തെയും സന്ദര്‍ശിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പോലീസും ഗൗരവമായാണ് കാണുന്നത്. കേസില്‍ ഒരു ചെറിയ പിഴവ് വന്നാല്‍ അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം വലുതാണ് എന്നത് കൊണ്ട് തന്നെ ദിലീപിനെ ഏത് വിധവും അഴിക്കുള്ളിലാക്കാന്‍ തന്നെ പോലീസ് ശ്രമിക്കും.

ശ്രീകുമാർ കല്ലട (സ്റ്റാഫ്‌ റിപ്പോർട്ടർ)

RELATED ARTICLES  വശ്യസൗന്ദര്യം സിൽക്ക്‌ സ്മിത മാഞ്ഞിട്ട്‌ 21 വർഷം! ഇനിയും ചുരുളഴിയാത്ത അവളുടെ മരണ രഹസ്യങ്ങൾ!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *