21
October, 2017
Saturday
11:18 PM
banner
banner
banner

‘അമ്മ’യിൽ 50% സംവരണം വേണമെന്ന് WCC, മഞ്ജുവിന്റെ പരാമർശത്തോടുള്ള പ്രതികരണം ഇങ്ങനെ!

215

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ്. ഇക്കാര്യം ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് കത്തുനല്‍കിയെന്നും അമ്മ എക്സിക്യൂട്ടീവ്‌ അംഗം കൂടിയായ നടി രമ്യ നമ്പീശന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റിലായി 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ്‌ അഭിനയിച്ച രാമലീല സിനിമ കാണമെന്ന മഞ്ജു വാര്യരുടെ പരാമര്‍ശം വ്യക്തിപരമാണെന്ന് രമ്യ നമ്പീശന്‍ വ്യക്തമാക്കി. രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഉപരോധിക്കുമെന്നായിരുന്നു സംഘടന പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ മഞ്ജുവാര്യരുടെ അനുകൂല നിലപാട്‌ വന്നതോടെ പ്രതിഷേധ പരിപാടികൾ സംഘടന ഉപേക്ഷിക്കുകയായിരുന്നു.

അതേ സമയം നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണ്. സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാന്‍.

അന്ന് കൊച്ചിയിലെ രമ്യ നമ്പീശന്റെ വീട്ടിലേക്കായിരുന്നു നടി യാത്ര തിരിച്ചത്. പിന്നീട് നടിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ രമ്യ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. കേസില്‍ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരിക എന്നത് മാത്രമല്ല സംഘടനയുടെ ലക്ഷ്യം. സിനിമ സെറ്റുകളില്‍ കുറച്ച് കൂടി ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പ്രധാന ഉദ്ദേശം. സിനിമയിലെ സ്ത്രീകളുടെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയ്ക്ക് പുരുഷ വിരോധം ഇല്ലെന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്. 

രണ്ടാഴ്ച മുന്‍പാണ് രാമലീല കാണണമെന്ന് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു പറഞ്ഞത്. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും മഞ്ജു പറഞ്ഞിരുന്നു. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്. മഞ്ജു വാര്യര്‍, അഞ്ജലി മേനോന്‍, രമ്യാ നമ്പീശന്‍, പാര്‍വതി, ബീനാ പോള്‍, സയനോര, റിമ കല്ലിങ്കല്‍ തുടങ്ങിയവരാണ് സംഘടനയുടെ നേതൃനിരയിലുള്ളത്. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി വനിതാ സംഘടന കൂടെയുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

RELATED ARTICLES  ഗ്ലാമർ വേഷങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് മഞ്ജു വാര്യർ നൽകിയത്‌ കിടിലൻ മറുപടി!
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments


Gayathri Devi | Executive Editor


Related Articles & Comments

Comments are closed.