25
May, 2017
Thursday
12:27 PM
banner
banner
banner

മറ്റുള്ളവർക്ക്‌ മുന്നിൽ കൂടുതൽ ആകർഷണീയരായി തോന്നാൻ ഇതാ 10 മാർഗ്ഗങ്ങൾ

2909

മറ്റുള്ളവർക്ക്‌ മുന്നിൽ ആകർഷണീയരായി തോന്നണം എന്ന്‌ കരുതുന്നത്‌ വ്യത്യസ്ഥമായ കാരണങ്ങൾ കൊണ്ടാണെങ്കിലും നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്‌ ഒരു കാര്യം തന്നെയാണ്‌. അങ്ങനെ മറ്റുള്ളവർക്ക്‌ മുന്നിൽ കൂടുതൽ ആകർഷണീയരായി തോന്നാൻ ഇതാ ചില മാർഗ്ഗങ്ങൾ.

1. മുഖത്ത്‌ എല്ലായിപ്പോഴും ഒരുചിരി കരുതുക
ചിരിക്കുന്ന മുഖത്തോടെ മറ്റുള്ളവരെ അഭിമുഖീകരിച്ചാൽ നിങ്ങൾ സൗഹൃദം ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും, അങ്ങനെയുള്ള ഒരു വ്യക്തിയെ അഭിമുഖീ കരിക്കുന്നതിൽ മടിവിചാരിക്കേണ്ട കാര്യ മില്ലെന്നും ഉള്ള തോന്നൽ മറ്റുള്ളവരിൽ ഉളവാകുന്നതോടൊപ്പം നിങ്ങളുമായി ഇടപഴകുന്നതിൽ മറ്റുവർക്ക്‌ ആശ്വസവും ലഭിക്കും. നിങ്ങളുടെ ഉള്ളിൽ എന്ത്‌ വികാരമോ ആയിക്കോട്ടെ, മറ്റുള്ളവർ കാണുന്നത്‌ നിങ്ങളുടെ ചിരിച്ച മുഖമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

2. പുരുഷന്മാർ മുടങ്ങാതെ ഷേവ്‌ ചെയ്യുക
താടി വളർത്താൻ ആഗ്രഹിക്കുന്നവരാ ണെങ്കിൽ അവ വൃത്തിയായി ട്രിം ചെ യ്യേണ്ടതാണ്‌. ഏവരുടേയും ശിരസ്സിൽ കിരീടം പോലെയാണ്‌ തലമുടി. അത്‌ കാത്ത്‌ സൂക്ഷിക്കുക. തലമുടി കാഴ്ചയിൽ സുന്ദരമായിരിക്കുക എന്നത്‌ ഒരാ ളെ ഒറ്റനോട്ടത്തിൽ തന്നെ നിങ്ങളിലേക്ക്‌ ആകർഷിക്കാൻ സഹായിക്കും. പതിവായി തലമുടി വെട്ടി ഒതുക്കുക, അത്‌ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും അനിവാര്യമാണ്‌. തലമുടി ഭംഗിയായി സൂക്ഷിക്കുന്നത്‌ നിങ്ങളെ കൂടുതൽ ആകർഷണീയരാക്കും. സ്ത്രീകൾ അവരുടെ പുരികം ഭംഗിയാ യി ഷേയ്പ്‌ ചെയ്ത്‌ സൂക്ഷിക്കുകയും വേണം.

3. നന്നായി വസ്ത്രം ധരിക്കുന്നവരെ ഏവരും ഇഷ്ടപ്പെടും, യോജിക്കാത്ത വസ്ത്രങ്ങൾ ഒഴിവാക്കുക
നിങ്ങളുടെ വസ്ത്രധാരണത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്‌. നന്നായി വസ്ത്രം ധരിക്കുന്നവരെ ഏവരും ഇഷ്ടപ്പെടും. അതുകൊണ്ട്‌ തന്നെ വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം, നിങ്ങൾക്ക്‌ നന്നായി ഇണങ്ങുന്ന വസ്ത്രങ്ങൾ വാങ്ങുക. അയഞ്ഞതും കൂടുതൽ ഇറുകിയതുമായ വസ്ത്രങ്ങൾ നിങ്ങളുടെ ആകർഷണീയ തക്ക്‌ മങ്ങലേൽപിക്കും.

നിറമുള്ള വസ്ത്രങ്ങൾ ധരിക്കുക, അതേ സമയം നിങ്ങളുടെ ചർമ്മത്തിന്റെ നിറത്തിനും, നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനും യോജിക്കാത്ത വസ്ത്രങ്ങൾ ഒഴിവാക്കുക. കൂടുതൽ ബ്രൈറ്റായിട്ടുള്ള നിറങ്ങൾ മറ്റുള്ളവരെ ആകർഷിക്കും ഒപ്പം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും

4. പരസ്പരം സംസാരിക്കുമ്പോൾ കണ്ണുകളിൽ തന്നെ നോക്കി സംസാരിക്കുക
പരസ്പരം സംസാരിക്കുമ്പോൾ കണ്ണുകളിൽ നോക്കി തന്നെ സംസാരിക്കാൻ ശ്രദ്ധിക്കുക, കണ്ണുകളിൽ നോക്കി സംസാരിച്ചാൽ നിങ്ങൾ മറ്റുള്ളവർക്ക്‌ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാനെന്ന്‌ തോന്നുകയും അതവർക്ക്‌ സന്തോഷം നൽകുകയും ചെയ്യും. എന്നാൽ ചിലർക്ക്‌ മറ്റൊരാളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാൻ അൽപം മടിയുണ്ടാകും, എന്നാൽ അത്‌ വലിയ പ്രശ്നം ആക്കേണ്ട കാര്യമില്ല, തുടക്കത്തിൽ നിങ്ങൾക്ക്‌ എറ്റവും അടുപ്പമുള്ള വ്യക്തികളുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക, പതുക്കെ പതുക്കെ അപരിചിതരോട്‌ സംസാരിക്കുമ്പോഴും ഈ രീതി അവലംബിക്കുക.

5. നടക്കുമ്പോൾ ആത്മവിശ്വാസത്തോടെ നടക്കുക
എങ്ങനെയാണ്‌ നടത്തത്തിൽ ആത്മവി ശ്വാസം പ്രതിഫലിപ്പിക്കേണ്ടത്‌ എന്ന്‌ അറിയുമോ? ശരീരം റിലാക്സ്ഡാക്കി കണ്ണും ശിരസ്സും ഉയർത്തിയുള്ള നടത്തം നിങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നടക്കുമ്പോൾ പോലും ആതമവിശ്വാസം തുളുമ്പുന്ന മുഖം കൂടുതൽ ആകർഷണീയമായിരിക്കും.

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *