26
June, 2017
Monday
12:24 PM
banner
banner
banner

‘write off’ എന്ന സാങ്കേതിക പ്രക്രിയയെ, ‘waive – off’ ആക്കിയ കലാപരിപാടി നന്നായിട്ടുണ്ട്‌

1286

write off - എന്ന അക്കൌണ്ട് ശരിയായി സൂക്ഷിക്കാനുള്ള അക്കൌണ്ടിങ്ങ് സാങ്കേതിക പ്രക്രിയയെ, 'waive - off' ആക്കി പ്രചരിപ്പിക്കുന്ന കലാപരിപാടി എന്തായാലും നന്നായിട്ടുണ്ട്... ഇങ്ങനെ പല കള്ളപ്രചരണങ്ങളും പ്രതീക്ഷിക്കാം.

നമുക്ക് കിട്ടാനുള്ള കടം, പെട്ടെന്നൊന്നും കിട്ടിപ്പോരില്ല (ഉദാ. കടം തിരിച്ചു തരാനുള്ള ആൾ പാപ്പരായി, മുങ്ങി, മരിച്ചു പോയി) എന്ന അവസ്ഥയിൽ സ്ഥാപനങ്ങൾ ആ കിട്ടാനുള്ള പണം റെഗുലർ അക്കൌണ്ടിൽ നിന്ന് മാറ്റി നിർത്തുന്നതിനേ ആണ് Write off എന്നു പറയുന്നത്. അത് കിട്ടാനുള്ള ശ്രമം അവർ തുടര്‍ന്ന് കൊണ്ടേ ഇരിക്കും.. അതേ സമയം ഇനി തരണ്ട, ആ പണം സർക്കാർ തരും, എന്നതിനേ waive off എന്നും.

വിജയ് മല്ല്യക്കും, അതുപോലുള്ള ബിസിനസ്സ് കാര്‍ക്കും ഈടിനേക്കാള്‍ കൂടുതല്‍ പണം ലോണായി കൊടുത്തത് മുന്‍ സര്‍ക്കാരാണ്. ഈടായി വെച്ചത് മുഴുവന്‍ ലേലം ചെയ്താലും ലോണെടുത്ത പണം തിരിച്ചു കിട്ടാത്തത് കൊണ്ടാണ് ബാങ്കുകള്‍ കോടതിയില്‍ കേസ് കൊടുത്തത്.. കോടതിയില്‍ എത്തിയ ആ കേസ് കോടതിക്കെ തീര്‍പ്പാക്കാനാവൂ, അല്ലാതെ ബാങ്കുകള്‍ക്കോ സര്‍ക്കാരിനോ waive off ചെയ്യാനാവില്ല..

Sujith R Pillai

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *