20
October, 2017
Friday
01:22 AM
banner
banner
banner

വിഷ്ണുശങ്കർ ഇടഞ്ഞു; ഒന്നാം പാപ്പാനെ കൊലപ്പെടുത്തി, കണ്ണീരോടെ ആനപ്രേമികൾ

5246

ചേർത്തല പള്ളിപ്പുറം ക്ഷേത്രത്തിലെ ഉൽസവത്തോട നുബന്ധിച്ചുള്ള വിളക്കെഴുന്നള്ളത്തിനായി കൊണ്ടുവന്ന ഗജവീരൻ ഏങ്ങണ്ടിയൂർ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ഒന്നാം പാപ്പാൻ പാലക്കാട് സ്വദേശി സന്തോഷിനെ(46) കൊലപ്പെടുത്തി. നെറ്റിപ്പട്ടം കെട്ടുന്നതിനിടയിൽ ആന പാപ്പാനെ തുമ്പികൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുവാൻ സന്തോഷ് ശ്രമിച്ചെങ്കിലും തുമ്പിയിൽ കോരിയെടുത്ത് കുടഞ്ഞ് നിലത്തിട്ട് കുത്തുകയായിരുന്നു. അടിയേറ്റ് തലക്ക് പിന്നിലും കുത്ത് കോണ്ട് വാരിയെല്ലിന്റെ വശത്തും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു.

ആനയിടഞ്ഞപ്പോൾ രണ്ടാം പാപ്പാൻ പുറത്തുണ്ടായിരുന്നു. മുക്കാൽ മണിക്കൂർ കഴിഞ്ഞ് ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു. മറ്റ് ആനകളുടെ പാപ്പാന്മാർ തളക്കുവാൻ ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല തുടർന്ന് എലിഫന്റ് സ്ക്വാഡ് വന്ന് ആനയെ തളക്കുകയായിരുന്നു. മരുന്നിന്റെ ഡോസ് കുറഞ്ഞതോടെ ആന പരാക്രമം കാണിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ത്ര്‍ശ്ശൂരിൽ നിന്നും എലിഫന്റ് സ്ക്വോഡ് എത്തിയിട്ടുണ്ട്. പഴയ പാപ്പാനായിരുന്ന നാരായണനെ വരുത്തി ആനയെ അവിടെ ഏങ്ങണ്ടിയൂരിലെ ഉടമയുടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ്.

ആനകച്ചവടക്കാരനായിരുന്ന കൊല്ലം പുത്തംകുളം ഷാജിയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് ഉത്തർ പ്രദേശിൽ നിന്നുമാണ് ഈ ആനയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് ഏങ്ങണ്ടിയൂർ സ്വദേശി ചുള്ളിപ്പറമ്പിൽ ശശി ആനയെ വാങ്ങുകയായിരുന്നു. ഒരു പാപ്പാനു മാത്രം വിധേയത്വം കാണിക്കുന്ന ഒറ്റചട്ടം എന്ന രീതിയാണ് ഈ ആനക്ക്. എല്ലാവർഷവും ഏപ്രിൽ-മെയ് മാസത്തോടെ ആന ചില കുറുമ്പ് കാണിക്കാറുണ്ട്. പ്രധാന മദപ്പാട് ഒകോടൊബർ മസത്തിലാണെങ്കിലും ഇടക്കോൾ എന്നറിയപ്പെടുന്ന അവസ്ഥമൂലമാണിത്. കഴിഞ്ഞ വർഷങ്ങളിലും ആന ഇടഞ്ഞിരുന്നു എങ്കിലും ആർക്കും അപകടം സംഭവിചിരുന്നില്ല. യാതൊരു പ്രകോപനവും കൂടാതെയാണ് ഇന്നലെ ആന പാപ്പാനെ കൊലപെടുത്തിയത്. കടുത്ത ചൂടും ഒപ്പം ആനകളുടെ ശാരീരിക മാാൻസികാവസ്ഥയിൽ വരുന്ന മാറ്റവും കണക്കിലെടുത്ത് പൊതു പരിപാടികൾ ഒഴിവാക്കാത്തതിന്റെ ഒടുവിലത്തെ ഇരയാണ് സന്തോഷ്.

“വിഷ്ണൂ എന്തിനാടാ ഇത് ചെയ്തത്?” കണ്ണീരോടെ ആനപ്രേമികൾ
വിഷ്ണുശങ്കർ ചെയ്ത കൊടും പാതകത്തിന്റെ ഞെട്ടലിൽ നിന്നും ആനപ്രേമികൾ ഇനിയും മുക്തരായിട്ടില്ല. വല്ലാത്ത ഒരു അടുപ്പം ആനയും പാപ്പാൻ സന്തോഷും തമ്മിലുണ്ട്. കേരളത്തിലെ മികച്ച ആനപാപ്പാന്മാരിൽ ഒരാളായ സന്തോഷിനു മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ ഇല്ല. അടുത്ത് ഇടപെട്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വം. ആനയെ അനാവശ്യമായി ഉപദ്രവിക്കുകയുമില്ല. എപ്പോഴും ആനയുടെ കാര്യങ്ങളിലെ ശ്രദ്ധ. മൽസരപൂരങ്ങളിൽ ആനയെ നല്ല പോലെ പ്രൗഡിയോടെ നിർത്തും. ഇതെല്ലാമാണ് ആനപ്രേമികളുടെ പ്രിയപ്പെട്ട സന്തോഷേട്ടൻ ആയി മാറിയത്.

സോഷ്യൽ മീഡിയയിൽ ചേർത്തലയിലെ പരിപാടിയിൽ വിഷ്ണു ആനയും സന്തോഷും നിൽക്കുന്ന ചിത്രങ്ങളിൽ ആവേശത്തോടെ ലൈക്കും കമന്റും അടിച്ചവർ വൈകുന്നേരം വന്ന ആ വാർത്തയിൽ നെടുങ്ങി ഒറ്റ നിമിഷം കൊണ്ട് എല്ലാ ആഹ്ലാദവും ഇല്ലാതായി. കേട്ടത് സത്യമാകല്ലെ എന്നവർ പ്രാർഥിചു, ഒടുവിൽ അവനും ആ കൊടും പാതകം ചെയ്തിരിക്കുന്നു എന്നവർ വേദനയോടെ അംഗീകരിച്ചു.

RELATED ARTICLES  ദിലീപിനെ വീണ്ടും അറസ്റ്റ്‌ ചെയ്യാനുള്ള പോലീസ്‌ നീക്കത്തിന്‌ തിരിച്ചടി!

പൊതുവെ ആനകളിലെ വാശിക്കാരൻ എറിയപ്പെടുന്ന ആനയാണ് വിഷ്ണു ശങ്കർ. പാപ്പാന്മാർക്ക് പെട്ടെന്നൊന്നും ചട്ടമാകുന്ന ആനയല്ല. ഓരോ സീസണിലും മദപ്പാട് കഴിഞ്ഞാൽ ദിവസങ്ങൾ നീളുന്ന വലിയ തോതിലുള്ള ഭേദ്യം കഴിഞ്ഞാണ് ആന വരുതിയിൽ ആകുക. എന്നാൽ പാപ്പാൻ സന്തോഷ് പൊതുവെ ആനയെ അധികം അടിക്കാറില്ല. അവർക്കിടയിൽ നല്ല ഒരു ആത്മബന്ധം വളർന്നിരുന്നു. എന്നാൽ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ അവന്റെ മനസ്സ് വിഭ്രാന്തിയിലേക്ക് വഴുതിപ്പോയി.

അകാലത്തിൽ പൊലിഞ്ഞ സന്തോഷിന് ആദരഞ്ജലികൾ അർപ്പിച്ച് ആയിരക്കണക്കിനു പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *