21
October, 2017
Saturday
11:32 PM
banner
banner
banner

മലയാളിയുടെ പൊങ്ങച്ചം മാറ്റി വച്ചിട്ട്‌ ചിന്തിക്കൂ, കുട്ടിയുടെ വിദ്യാരംഭം എവിടെ ആകണം

121

കേരളത്തില്‍ കുട്ടികള്‍ക്ക് ആദ്യമായി അക്ഷരം എഴുതിക്കുന്ന ചടങ്ങാണ് വിദ്യാരംഭം, പ്രാചീന കാലത്ത് ഹിന്ദു മതത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ചടങ്ങ് ഇന്ന് എല്ലാ മത വിഭാഗങ്ങളും അവരവരുടെ വിശ്വാസത്തിന്റെ  നിറം നല്‍കി ആചാരത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.  പൊതുവേ രണ്ടര വയസിനും  മൂന്ന് വയസിനും  ഇടയിലുള്ള കുട്ടികളെയാണ് എഴുത്തിനിരുത്തുക എന്ന ചടങ്ങിലൂടെ വിദ്യഭ്യാസ ജീവിതത്തിന് ആരംഭം കുറിക്കുന്നത്.

ഹിന്ദു മതത്തില്‍ പണ്ട് തറവാട്ട്‌ ക്ഷേത്രങ്ങളില്‍ കുടുംബത്തിലെ കാരണവര്‍ ആയിരുന്നു ഈ ചടങ്ങ് നിര്‍വഹിച്ചിരുന്നത്. ചിലയിടങ്ങളില്‍ എഴുത്ത് കളരിയിലെ ആശാന്മാരും ആദ്യാക്ഷരം കുറിപ്പിച്ചിരുന്നു.

ഗണപതിക്ക് പൂജാദ്രവ്യങ്ങള്‍ കാഴ്ച വച്ച് വിദ്യാ ദേവതയായ സരസ്വതി ദേവിയെ പൂജിച് ശേഷം ഗുരു, കുട്ടിയെ മടിയില്‍ ഇരുത്തി പച്ചരി നിറച്ച പാത്രത്തില്‍ കുട്ടിയുടെ വലതു കൈയിലെ ചൂണ്ടു വിരല്‍ പിടിച്ചു ഹരി ശ്രീ ഗണപതയെ നമ: എന്ന് എഴുതിക്കുന്ന ലളിതമായ ചടങ്ങായിരുന്നു വിദ്യാരംഭം. നവരാത്രി ഉത്സവത്തോടനുബന്ധിച് നടക്കുന്ന ചടങ്ങ് കുട്ടികളെ സംബന്ധിച്ചിടത്തോളം ഉത്സവന്തരീക്ഷത്തില്‍ സന്തോഷത്തോടെ നടക്കുന്ന ഒന്നായിരുന്നു.

എന്നാല്‍ കാലം മാറി, കച്ചവട തന്ത്രങ്ങള്‍ ഭക്തിയെയും വിദ്യാഭ്യാസത്തെയും  പിടിമുറുക്കി. സ്വാഭാവികമായും  വിദ്യാരംഭവും  കച്ചവട താല്പര്യങ്ങള്‍ക്ക് വഴിമാറി.  ഇന്ന് ചെറിയ ക്ഷേത്രങ്ങള്‍ മുതല്‍ മഹാ ക്ഷേത്രങ്ങള്‍ വരെ വിദ്യാരംഭം ചടങ്ങ് സംഘടിപ്പിക്കുന്നു. സാംസ്‌കാരിക നായകരും പത്ര മാധ്യമ സ്ഥാപനങ്ങളും വിദ്യാരംഭം ചടങ്ങിനായി ഒരുക്കത്തിലാണ്.

കുട്ടി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുടെ മടിയിലിരുന്നു  തികച്ചും അപരിചിതമായ അന്തരീക്ഷത്തില്‍  ഭയത്തോട് കൂടിയാണോ ആദ്യാക്ഷരം കുറിക്കേണ്ടത്.

അതോ തനിക്ക് തികച്ചും പരിചിതമായ കുടുംബ അന്തരീക്ഷത്തില്‍ തന്‍റെ മാതാപിതാക്കളുടെയോ അപ്പുപ്പന്റെയോ അമ്മുമ്മയുടെയോ മടിയിലിരുന്ന് ഉല്ലാസവാന്‍ ആയി വേണോ ആദ്യാക്ഷരം കുറിക്കേണ്ടത്. മൂന്ന് വയസുകാരന്‍ കുട്ടി തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവട് വയ്ക്കുമ്പോള്‍ അത് തികച്ചും സന്തോഷപ്രധമായ രീതിയില്‍ തന്നെ അല്ലേ വേണ്ടത്.

തീര്‍ച്ചയായും ഒരു കുട്ടിയുടെ ആദ്യ ഗുരു അതിന്‍റെ മാതാപിതാക്കള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ  തന്‍റെ കുട്ടിയെ  ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഏറ്റവും യോഗ്യത ഉള്ളതും മാതാപിതാക്കള്‍ക്ക് തന്നെയാണ്. പൊങ്ങച്ചം കാണിക്കാനുള്ള മലയാളിയുടെ  സ്വഭാവം മുതലെടുക്കുക മാത്രമാണ് സാംസ്‌കാരിക നായകരും എഴുത്തുകാരും പുരോഹിതരും ചെയുന്നത്. ഒരു സാഹിത്യകാരന്‍ ആദ്യാക്ഷരം കുറിപ്പിച്ചാല്‍ ആ കുട്ടി ഒരിക്കലും ഒരു സാഹിത്യകാരന്‍ ആകണം എന്നില്ല. സാഹിത്യ വാസന ഉണ്ടായിരുന്നാല്‍ മാത്രമേ അത് സാധ്യമാകു.

കുട്ടിക്ക് എന്നും ഓര്‍മയില്‍ വയ്ക്കാന്‍ അവര്‍ക്ക് ഏറ്റവും സന്തോഷകരമായ ഒരു  ദിനമയിരിക്കണം അവരുടെ ആദ്യാക്ഷരം കുറിക്കുന്ന ദിവസം. അതിനു ഏറ്റവും നല്ലത് സ്വന്തം വീട്ടില്‍ മാതാപിതാക്കളുടെ സാനിധ്യത്തില്‍  കണ്ണുനീരിന്റെ നനവും ഭയത്തിന്‍റെ കരച്ചിലും  ഇല്ലാതെ സന്തോഷവാനായി ആദ്യാക്ഷരം  കുറിക്കുവാന്‍ അവസരം നല്‍കുക എന്നത് തന്നെയാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments

http://malayalamemagazine.com

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com


Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *