21
October, 2017
Saturday
11:31 PM
banner
banner
banner

മുട്ടയുടെ വെള്ള കഴിച്ച്‌ വിദ്യാ ബാലൻ 15 കിലോ കുറച്ചത്‌ എങ്ങനെയെന്ന് അറിയണോ!

444

മെലിഞ്ഞും തടിച്ചും പലപ്പോഴും വിദ്യാബാലന്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഡര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന് വേണ്ടി നന്നായി തടിച്ച വിദ്യയ്ക്ക് അത് ഇല്ലാതാക്കാനായി ഏറെ പാട് പെടേണ്ടി വന്നു.

പട്ടിണി കിടന്നിട്ട് കുറയാതിരുന്ന തടി ഭക്ഷണം കഴിച്ചാണ് വിദ്യ കുറച്ചത്. രണ്ട് മണിക്കൂര്‍ ഇടവിട്ട് ഇടവിട്ട് ഭക്ഷണം കഴിച്ച് കൊണ്ട് പതിനഞ്ച് കിലോ കുറയ്ക്കാന്‍ കഴിഞ്ഞതായി വിദ്യ പറയുന്നു.

ഇതിന് പുറമെ ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം ജിമ്മില്‍ പോകും. ഇതിന് പുറമെ ഓട്ടം, കിക്കിങ്, ബെന്‍ഡിങ്, ട്വിസിറ്റിങ് എന്നിവയെല്ലാം താളത്തില്‍ ചെയ്യുന്ന കാലിസ്‌തെനിക്‌സ് വ്യായാമവും ചെയ്തു. പരിശീലകനായ വിലയത് ഹുസൈന്റെ മേല്‍നോട്ടത്തിലായിരുന്നു ഇത്. കാര്‍ഡിയോ എക്‌സര്‍സൈസും ചെയ്യാറുണ്ട്.

വീട്ടില്‍ ജിം ഇല്ലെങ്കിലും ചെറു വ്യായാമങ്ങള്‍ വീട്ടിലും ചെയ്യാറുണ്ട്. മുടക്കമില്ലാതെ നിത്യവും എട്ട് മണിക്കൂര്‍ താന്‍ ഉറങ്ങാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. കൂടുതല്‍ പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമമാണ് തന്റേതെന്നും വിദ്യ വ്യക്തമാക്കുന്നു. ഡയറ്റീഷ്യന്‍ പൂജ മഖിജയുടെ നിര്‍ദേശപ്രകാരമാണിത്.

ഏത് ഭക്ഷണം കഴിച്ചാലും അത് മാത്രം കഴിക്കുകയെന്നതാണ് ശീലം. ആപ്പിള്‍ കഴിക്കുമ്പോള്‍ അത് മാത്രം. ചപ്പാത്തിക്കൊപ്പം ചോറ് കഴിക്കാറില്ല. മൈദ ചേര്‍ത്ത ആഹാരങ്ങള്‍ കഴിക്കാറേയില്ല. ദിവസം ഒരു തവണയെങ്കിലും പച്ചക്കറി ജ്യൂസ് നിര്‍ബന്ധമാണ്. പഴങ്ങള്‍ ചവച്ച് കഴിക്കാനാണ് ഇഷ്ടം. കരിക്കിന്‍ വെള്ളവും പഥ്യമാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും ചോക്ലേറ്റ് കഴിക്കുന്ന കാര്യത്തില്‍ യാതൊരു കോപ്രമൈസുമില്ല. പൂര്‍ണമായും സസ്യഭുക്കായിരുന്ന വിദ്യ ഡയറ്റിങ് തുടങ്ങിയതോടെ മുട്ടയുടെ വെള്ള കഴിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ കൂടുതല്‍ കുരുമുളക് ചേര്‍ത്ത് കഴിക്കാന്‍ തുടങ്ങി. പ്രോട്ടീന് വേണ്ടിയാണ് ഈ വിട്ട് വീഴ്ചയ്ക്ക് തയാറായതെന്നും വിദ്യ വ്യക്തമാക്കുന്നു.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Comments are closed.