21
October, 2017
Saturday
11:26 PM
banner
banner
banner

ദിലീപിനെ സന്ദർശിച്ച ആ നടന് ദിലീപിനോട്‌ പക! കൂടെക്കിടക്കാൻ വിളിക്കുന്ന പകൽമാന്യന്മാരെക്കുറിച്ചും വെളിപ്പെടുത്തൽ

141

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു ശേഷം രൂപം കൊണ്ട മലായാള സിനിമയിലെ സ്ത്രീ പ്രവർത്തകരുടെ കൂട്ടായ്മയാണ് WCC. വുമൺ ഇൻ സിനിമ കളക്ടീവ്‌ എന്ന സംഘടന രൂപം കൊണ്ട ശേഷം നിരവധി വെളിപ്പെടുത്തലുകളും പരാതികളുമാണ് വന്നുകൊണ്ടിരിക്കുന്നത്‌.

മലയാള സിനിമയില്‍ ധാരാളം പകല്‍മാന്യന്മാരുണ്ടെന്നും ഇവരെ തിരിച്ചറിയുക പ്രയാസമാണെന്നും സംവിധായക വിധു വിന്‍സെന്റ് വെളിപ്പെടുത്തി. പല പ്രമുഖരുടെയും മൂഖം മൂടി വലിച്ചു കീറുന്ന തരത്തിലുള്ള പരാതികള്‍ ഡബ്ല്യൂസിസിക്കു ലഭിച്ചു എന്നും വിധു പറയുന്നു. പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രിയില്‍ കൂടെ കിടക്കാന്‍ വിളിക്കുന്നതു വരെയുള്ള പരാതികള്‍ ലഭിക്കുന്നുണ്ട്. പരാതികളുമായി മുമ്പോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും വിധു വ്യക്തമാക്കി. പണ്ട് സിനിമ രംഗത്തു നടന്നതാണു നിങ്ങള്‍ പറയുന്നത്, ഇപ്പോള്‍ അതൊന്നും നടക്കില്ല എന്നു ഇന്നസെന്റ് പറഞ്ഞത് ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നതാണ് എന്ന് ഇപ്പോള്‍ ബോധ്യമാകുകയാണ്. സ്ത്രീകള്‍ ഇപ്പോള്‍ കൂടുതല്‍ തുറന്നു പറയാന്‍ തയാറാകുന്നുണ്ട് എന്ന് സിനിമാ രംഗത്ത് ഉള്ളവരും സംഘടനകളും ഓര്‍ക്കുന്നതു നല്ലതാണ്.

ഞങ്ങള്‍ക്കു ലഭിക്കുന്ന പരാതികളില്‍ പലതും വിശ്വസിക്കാന്‍ പോലും പറ്റാത്തതാണ്. റൂമിലേക്കു വരാന്‍ പറയുന്നവരുണ്ട്. പ്രതിഫലം നല്‍കാതെ പറ്റിക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. ഇവരുടെയൊക്കെ പേര് പുറത്തു പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വാസം വരികയില്ലെന്നും ഇതൊക്കെ ചെയ്തിട്ടും ഈ പ്രമുഖര്‍ക്ക് എങ്ങനെ പൊതുസമൂഹത്തെ അഭിമുഖികരിക്കാനാകുന്നു എന്നും വിധു വിന്‍സെന്റ് ചോദിക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിധു ഇക്കാര്യം പറഞ്ഞത്.

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ പല നടിമാരുടേയും പരാതികള്‍ ഡബ്ല്യുസിസിക്ക് ലഭിച്ചിരുന്നു. പരാതികള്‍ പലതും പ്രമുഖരായ പകല്‍മാന്യന്‍മാരുടെ മുഖംമൂടി വലിച്ചു കീറുന്നതാണെന്നും വിധു കൂട്ടിച്ചേര്‍ത്തു. ദിലീപിനോട് പ്രത്യേക വിരോധം ആര്‍ക്കുമില്ല. ദിലീപ് തന്നെ പ്രതിയാകണമെന്ന് ഡബ്ല്യുസിസിക്ക് യാതൊരു നിര്‍ബന്ധവുമില്ല. അതേസമയം ഗണേഷിന്റെ ജയിൽ സന്ദര്‍ശനത്തെ മറ്റൊരു വിധമാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് നോക്കിക്കാണുന്നത്. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ട സമയമാണെന്ന് സന്ദര്‍ശനത്തിന് ശേഷം ഗണേഷ് കുമാര്‍ പ്രസ്താവിച്ചിരുന്നു. അത്തരമൊരു വിവാദ പ്രസ്താവന നടത്തിയ ഗണേഷിന് ദിലീപിനോട് പകയുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്ന് വിധു വിന്‍സെന്റ്. ജാമ്യത്തിനായി കഷ്ടപ്പെടുന്ന വ്യക്തിയെ സന്ദര്‍ശിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ അത് അയാള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് വിധു പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ മൂലം ദിലീപിന് ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്ന് അറിയാത്ത ആളല്ല ഗണേഷ്. അപ്പോള്‍ ദിലീപ് അവിടെ കിടക്കട്ടെ എന്നൊരു ലക്ഷ്യം ഗണേഷിനില്ലേ എന്ന് ബുദ്ധിയുള്ളവര്‍ക്ക് തോന്നുമെന്നും വിധു പറഞ്ഞു. ജയിലില്‍ കിടക്കുമ്പോള്‍ ഇത്രയും സ്വാധീനമുള്ള ദിലീപ് പുറത്ത് വന്നാല്‍ എന്താകുമെന്ന വാദം കോടതിയില്‍ ഉയര്‍ത്തപ്പെടാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും വിധു പറയുന്നു.

RELATED ARTICLES  മഞ്ജുവാര്യർക്ക്‌ മാത്രമല്ല കാവ്യയ്ക്കുമുണ്ട്‌ ആ ഒരു ദു:ഖം; ഇഷ്ടനടന്റെ നായിക ആയിട്ടില്ല ഇതുവരെ!

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *