24
September, 2017
Sunday
06:43 AM
banner
banner
banner

വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജാഗ്രത പുലർത്തിയില്ലെങ്കിൽ പിന്നീട്‌ ദു:ഖിക്കേണ്ടി വരും

2140

പുതിയ വാഹനങ്ങൾക്കെന്ന പോലെ തന്നെ പഴയ വാഹനങ്ങൾക്കും ആവശ്യക്കാരേറുകയാണ്‌. പഴയ വാഹനങ്ങൾ വാങ്ങും മുമ്പ്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. നിങ്ങളുടെ ആവശ്യത്തിനുള്ള വാഹനം വാങ്ങുക. പ്രദർശനവസ്തുക്കൾക്ക്‌ അമിതമായി പണം മുടക്കേണ്ടതില്ലല്ലോ. ദുരഭിമാനം വിട്ട്‌ അവരവരുടെ ആവശ്യം നിറവേറ്റുന്ന തരത്തിലുള്ള വാഹനം മാത്രം വാങ്ങുക. പഴയ വാഹനങ്ങൾ വാങ്ങാൻ ചെല്ലുമ്പോൾ സ്ഥിരമായി കേൾക്കുന്ന ചില പ്രയോഗങ്ങളാണ്‌ 'ഡോക്ടർ ഓടിച്ച വണ്ടി' 'സിംഗിൾ ഓണർ' തുടങ്ങിയവ. പരാക്രമം കാണിച്ച്‌ പരക്കം പായുന്ന ഒരു ഡോക്ടർ ഉപയോഗിച്ച കാറിന്റെ അവസ്ഥ എന്തായിരിക്കും..? കാറിനറിയില്ലല്ലോ ഡോക്ടറാണ്‌ ഈ അതിക്രമം കാണിക്കുന്നതെന്ന്. സിംഗിൾ ഓണർ വാഹനമായാലും നേരേ ചൊവ്വേ ഓടിക്കാനറിയാത്ത ഒരേയൊരു ഉടമ പോരേ വണ്ടിയുടെ കട്ടയും പടവും മടങ്ങാൻ.?

മറ്റൊന്ന് ആക്സിഡന്റായ വണ്ടികളാണ്‌. പരിചയസമ്പന്നരായ മെക്കാനിക്കുകൾക്കും ചില വാഹനപ്രേമികൾക്കു പോലും ഇത്തരം വാഹനങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവും. പതിവിനു വിപരീതമായി രൂപത്തിൽ മാറ്റം തോന്നുന്ന വാഹനങ്ങൾ എടുക്കാതിരിക്കുക. ബോഡി ഷേപ്പ്‌ നന്നായി മനസ്സിലാക്കാൻ രാവിലെയോ വൈകിട്ടോ വാഹനം കാണുക, വശങ്ങളിലൂടെ വെയിലടിക്കുമ്പോൾ ബോഡിയിലെ ഉയർച്ചതാഴ്ചകൾ കൂടുതൽ വ്യക്തമാവും.

വണ്ടിയുടെ ആര്‍ സി ബുക്കില്‍ രേഖപെടുത്തിയിട്ടുള്ള ഷാസി നമ്പര്‍, എന്‍ജിന്‍ നമ്പര്‍, വണ്ടി നിര്‍മിച്ച വര്‍ഷം ഇവ ശരിയാണോ എന്ന് നോക്കുക. ഈ നമ്പരുകള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പഞ്ച് ചെയ്തിരിക്കും. ഫാക്ടറി പഞ്ചിങ്ങ്‌ മാറ്റി ലോക്കല്‍ പഞ്ചിങ്ങ് നടത്താന്‍ ഇടയുണ്ട് ഇത് തിരിച്ചറിയാന്‍ ഫാക്ടറി പഞ്ചിങ്ങിനെ കുറിച്ച് അറിയാവുന്ന ആളിന്‍റെ സഹായം തേടുക.

ഫോം 29-30 ഇവ പരിശോധിച്ചു യഥാർത്ഥ ഉടമസ്ഥനാണോ ഒപ്പിട്ടിരിക്കുന്നത് എന്ന് നോക്കുക. സാധാരണയായി ഒപ്പ് വെട്ടി ഒട്ടിക്കുന്ന രീതിയും ഉണ്ട്. ഇതിനാല്‍ ഒപ്പില്‍ വല്ല കൃത്രിമത്വവും ഉണ്ടോ എന്ന് അന്വേഷിക്കുക. വാഹനത്തിന്‍റെ ഉടമസ്ഥന്‍ മരിച്ചു പോയിട്ടുണ്ടെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ തഹസില്‍ദാരില്‍ നിന്ന് അവകാശ സർട്ടിഫിക്കറ്റ്‌ ( വാഹനത്തിന്‍റെ ഉടമസ്ഥാവകാശം വെക്തമാക്കുന്ന സർട്ടിഫിക്കറ്റ്‌ ) വാങ്ങണമെന്ന നിയമമുണ്ട്. അവകാശ സർട്ടിഫിക്കറ്റ്‌ല്‍ ഒന്നിലധികം പേര്‍ അവകാശികളായിട്ട് ഉണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് ഒരാളിന്‍റെ പേരില്‍ അവകാശം എഴുതി കൊടുക്കണം. ഇങ്ങനെ അല്ലെങ്കിൽ അവകാശികളായിരുന്ന മറ്റുള്ളവര്‍ക്ക് നിങ്ങള്‍ വാങ്ങുന്ന വാഹനത്തില്‍ അവകാശം ഉണ്ടായിരിക്കും.

ഇന്‍ഷുറന്‍സ് ആരുടെ പേരിലായിരുന്നാലും അത് വാഹനം വാങ്ങുന്ന ആളിന് മാറ്റി കിട്ടും. നഷ്ട പരിഹാരം നിങ്ങള്‍ക്ക് കിട്ടുമെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപെട്ട് നിങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് തുക കിട്ടാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണം. വണ്ടിയെ കുറിച്ച് അറിയാന്‍ വിദഗ്ധനായ ഒരാളുടെ സഹായം തേടുക. വിദഗ്ധനായ ഒരാള്‍ക്ക് മൂന്നു കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ തന്നെ വണ്ടിയെക്കു റിച്ച് ഏകദേശ ധാരണ ഉണ്ടാകും. സംശയമുള്ള ഭാഗങ്ങള്‍ തുറന്നു പരിശോധിക്കണം.

അപരിചിതരില്‍ നിന്നും കഴിവതും വണ്ടി വാങ്ങരുത്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ വിശ്വസ്തരായ ആള്‍ക്കാരില്‍ നിന്നോ മാത്രം വാങ്ങുക. വാങ്ങാന്‍ പോകുന്ന വാഹനത്തിന്‍റെ ഡോകുമെന്റുകള്‍ അതതു ആര്‍ ടി ഒ ഓഫീസുമായി ബന്ധപ്പെട്ട്‌ പരിശോധിക്കുന്നത് നല്ലതാണ്. വാഹനത്തിന്‍റെ വിശ്വാസ്യത ബോധ്യപ്പെടാന്‍ അത് സഹായിക്കും. സമയമില്ലാത്തതുകൊണ്ട് കാറുകള്‍ വങ്ങേണ്ട ഉത്തരവാദിത്വം മറ്റാരെയും ഏല്‍പിക്കരുത്‌. ആരെയും അന്ധമായി വിശ്വസിക്കാന്‍ പാടില്ല. വാഹനം വാങ്ങുമ്പോള്‍ അതിന്‍റെ സാങ്കേതിക മേന്മ, നിയമപരമായ ഉടമസ്ഥാവകാശം ഇവക്കു പ്രാധാന്യം കൊടുക്കുക. ഈ രണ്ടു കാര്യങ്ങളും കൃത്യമായി അറിഞ്ഞാല്‍ വാഹനം വാങ്ങിക്കാന്‍ ഉറപ്പിക്കാം. വില തീരുമാനിക്കുമ്പോഴും ശ്രദ്ധിക്കണം. വിലപേശുന്നതില്‍ മടി കാട്ടരുത്.

വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജാഗ്രത പുലർത്തിയില്ലെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. വാഹന കൈമാറ്റം നടക്കുമ്പോൾ തന്നെ ആർടിഒ രേഖകളിലും  ആർസി ബുക്കിലും ആവശ്യമായ മാറ്റം വരുത്തണമെന്നാണ് നിയമം.

ഇക്കാര്യം ഗൗരവത്തിലെടുക്കാതെ മറ്റു രീതിയിൽ കരാറെഴുതി വാഹനം കൈമാറുന്നവർ പിന്നീട് പുലിവാലു പിടിക്കാറുണ്ട്. സംസ്ഥാനത്തിനകത്തു വാഹന കൈമാറ്റം നടക്കുമ്പോൾ 29-ാ‍ം നമ്പർ ഫോം രണ്ടെണ്ണവും 30-ാ‍ം നമ്പർ ഫോം ഒരെണ്ണവും പാർട്ട് രണ്ട് എന്ന ഫോമും പൂരിപ്പിച്ചു ആർടി ഓഫിസിൽ സമർപ്പിച്ചാൽ രേഖകളിൽ വേണ്ട മാറ്റം വരുത്തിക്കിട്ടും.

സംസ്ഥാനാന്തര കൈമാറ്റമാണു നടക്കുന്നതെങ്കിൽ 28-ാ‍ം നമ്പർ ഫോം നാലെണ്ണം പൂരിപ്പിച്ചു നൽകി എൻഒസി ലഭ്യമാക്കി ഇതര സംസ്ഥാനത്തെ ആർടി ഓഫിസിൽ സമർപ്പിക്കണം.

വാഹനത്തിനു വായ്പയെടുത്തിട്ടുള്ള കാര്യം ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വായ്പ അടച്ചു തീർത്തിട്ടു വാഹനം വാങ്ങുന്നതാണ് ഉചിതം. വായ്പ അടച്ചു തീർത്താൽ അക്കാര്യം ചൂണ്ടിക്കാട്ടി 35-ാ‍ം നമ്പർ ഫോം രണ്ടെണ്ണം പൂരിപ്പിച്ചു വായ്പയെടുത്ത ധനകാര്യ സ്ഥാപനത്തിന്റെ കത്തു സഹിതം ആർടിഒക്കു സമർപ്പിച്ചാൽ ആർസിയിൽനിന്നു വായപാക്കാര്യം നീക്കിക്കിട്ടും.

സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണം. ഇതിനായി 25-ാ‍ം നമ്പർ ഫോമാണു പൂരിപ്പിച്ചു നൽകേണ്ടത്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *