20
October, 2017
Friday
01:51 AM
banner
banner
banner

ചിത്രീകരണത്തിനിടെ നടിക്കൊപ്പം നഗ്നരായ ‘ഏക’യുടെ അണിയറ പ്രവർത്തകർക്കെതിരെ വി സി അഭിലാഷ്‌

158

‘ഏക’ എന്ന സിനിമയിലെ നഗ്നരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടിക്കൊപ്പം സംവിധായകൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകരും നഗ്നരാകണം എന്ന സംവിധായകൻ കിംഗ്‌ ജോൻസിന്റെ നിലപാടിനെതിരെ ശക്തമായ വിയോജിപ്പുമായി ‘ആളൊരുക്കം’ എന്ന പുതിയ സിനിമയുടെ സംവിധായകൻ വി സി അഭിലാഷ്‌ രംഗത്ത്‌. കഴിഞ്ഞ ദിവസമാണ്‌ ‘ഏക’ എന്ന ചിത്രത്തിലെ നായിക രഹന ഫാത്തിമ ചിത്രീകരണ വേളയിലെ വിശേഷങ്ങൾ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പങ്കു വച്ചത്‌. എന്നാൽ അതിനെതിരെ സോഷ്യൽ മീഡിയയിൽ തന്നെ വൻ എതിർപ്പാണ്‌ പലരിൽ നിന്നും ഉയർന്നു വന്നത്‌. സിനിമ കാണാൻ തീയറ്ററിൽ പോകുമ്പോൾ നഗ്നരാകേണ്ടതുണ്ടോ എന്നു വരെ ചിലർ പരിഹസിച്ചു. ഈ സിനിമയിൽ കൊലപാതകമോ റേപ്പോ ഉൾപ്പെടുത്താൻ തോന്നാഞ്ഞത്‌ ഭാഗ്യമെന്നാണ് സംവിധായകൻ വി സി അഭിലാഷ്‌ തന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചത്‌. അഭിലാഷിന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

ഇന്ന് ആളൊരുക്കത്തിന്റെ തിരക്കിനിടയിലാണ് ‘ഏക’ സിനിമയുടെ പ്രമോ വീഡിയോയും അതിലെ അഭിനേത്രിയായ രെഹന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റും ഏറെ കൗതുകത്തോടെ ശ്രദ്ധിച്ചത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മറ്റൊരു സിനിമയുടെ സംവിധായകൻ എന്ന നിലയിൽ മേൽപ്പറഞ്ഞ വീഡിയോയിലും രെഹനയുടെ വാക്കുകളിലും എനിക്ക് ശക്തമായ ചില വിയോജിപ്പുകളുണ്ട്. അത് രേഖപ്പെടുത്താനാണീ കുറിപ്പ്.

അറിഞ്ഞിടത്തോളം നഗ്നതയ്‌ക്കോ ലൈംഗികതയ്‌ക്കോ ‘സ്വാതന്ത്ര്യം’ നേടിക്കൊടുക്കുക എന്നതാണ്‌ ഏകയുടെ ലക്‌ഷ്യം. നഗ്നത എന്നാൽ നിഷ്കളങ്കത എന്നുകൂടി അർഥമുണ്ട് എന്ന് ചിത്രത്തിന്റെ സംവിധായകന്റെ വാദിക്കുന്നതായി രെഹന തന്നെ പറയുന്നുണ്ട്. ഏറ്റവും പ്യുവർ ആയ മനുഷ്യനേ നഗ്നനാവാൻ സാധിക്കുകയുള്ളുവത്രേ. (അങ്ങനെയെങ്കിൽ ”നഗ്നതയിൽ കോൺഷ്യസ് ഉണ്ടോ?” എന്ന് സംവിധായകൻ അഭിനേത്രിയോട് ചോദിക്കുന്നത് തന്നെ ആത്മവഞ്ചനയാണ്. പോട്ടെ, അത് ഞാനെന്റെ വിഷയമാക്കുന്നില്ല.)

എന്നാൽ രണ്ടു കാര്യങ്ങൾ അമ്പരപ്പെടുത്തുന്നതാണ്. അവ ചോദ്യം ചെയ്യപ്പെടാതിരുന്നു കൂടാ എന്നതാണ് എന്റെ പോയിന്റ്.

ഒന്നാമത്തേത്, അഭിനേതാവിന് മുഖക്കുരു പോലെ പൊട്ടിമുളച്ച ആ ‘കോൺഷ്യസ്’ മായ്ച്ചു കളയാൻ ചിത്രീകരണ സംഘത്തിലെ സർവ്വമാന അംഗങ്ങളും നഗ്നരാവണമെന്ന് സംവിധായകൻ ആവശ്യപ്പെടുന്നത് വളരെ വളരെ ലളിതമായ ഭാഷയിൽ പറഞ്ഞാൽ പരമ ഭോഷ്കാണ്. അതായത് പരിമള സോപ്പുമായി കുളത്തിലിറങ്ങിയ നടിയ്‌ക്കൊപ്പം ക്യാമറയും കൂടെച്ചാടാൻ പറയുന്നത് പോലൊരു വിഡ്ഢിത്തം!
-മാത്രമല്ല, ജോലി ചെയ്യണമെങ്കിൽ തുണി അഴിയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്, നമ്മുടെ പൊതു സാഹചര്യത്തിൽ നിസാരവത്ക്കരിക്കാൻ പറ്റുന്ന ഒന്നായി കാണാനും വയ്യ.
(സംവിധായകന് സിനിമയിൽ കൊലപാതകമോ റേപ്പോ പോലുള്ള മാരക പ്രയോഗങ്ങൾ ഉൾപ്പെടുത്താൻ തോന്നാത്തത് പ്രസ്തുത ചിത്രീകരണ ടീമിലെ ഓരോ അംഗത്തിനും ആശ്വാസത്തിന് വക നല്കിയിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു!)

രണ്ടാമത്തേത് സിനിമയുടെ പ്രെമോ വീഡിയോയിലെ ഒരു കാഴ്ചയാണ്. അഭിനേതാവിൽ നിന്ന് ‘കിട്ടേണ്ടത്’ കിട്ടാനായി അയാൾക്ക് നേരെ ശാരീരിക ആക്രമണം നടത്തുന്ന സംവിധായകനെ കണ്ടു. അത് കാണുമ്പോൾ, ദേ ഇവിടെ ഒന്നാം സിനിമയൊരുക്കുന്ന എന്നിലെ പാവം ഫിലിംമേക്കർ മലബാർ ഭാഷയിൽ ”ഇങ്ങനേക്കൊണ്ട്..?” എന്ന് ആത്മഗതം ചെയ്ത് പോകുന്നു.!!

‘കൈയേറ്റം’ ചെയ്യാതെ ഒരു അഭിനേതാവിൽ നിന്ന് റിസൾട്ട് ഉണ്ടാക്കാൻ അറിയാത്ത ഒരു സംവിധായകൻ ലോക തോൽവിയായിരിക്കും എന്ന് ഈയുള്ളവൻ ഉറച്ച് വിശ്വസിക്കുന്നു.(‘ഏക’യിൽ ജാക്കിച്ചായനോ ടോണി ജായോ അല്ലെങ്കിൽ കുറഞ്ഞ പക്ഷം നമ്മുടെ ഭീമൻ രഘുവോ ഒന്നും അഭിനയിക്കാത്തത് സംവിധായകനും ആശ്വസിക്കാൻ വക നൽകുന്ന സംഗതി തന്നെ !)

പരീക്ഷണങ്ങളുടെ കല തന്നെയാണ് സിനിമ. ‘ഏക’യിലെ കണ്ടന്റ് പ്രാധാന്യമേറിയ ഒന്ന് തന്നെയാണ് എന്ന് ആത്മാർത്ഥമായി അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, അകക്കാമ്പ് നല്ലതാവട്ടെ. സിനിമയെ പ്രണയിക്കുന്നവർ സ്വീകരിക്കും.അല്ലാതെ പുറമെ വച്ച് കെട്ടുന്ന ഇത് പോലുള്ള സെൽഫ് ബൂസ്റ്റിങ് നമ്പറുകളെ ഒഴിവാക്കുന്നതല്ലേ സർ പുത്തി ? 

വി സി അഭിലാഷ്‌ | Facebook

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *