മലയാളം ഇ മാഗസിൻ.കോം

വീട്‌ വയ്ക്കുമ്പോൾ വാസ്തുവുമായി ബന്ധപ്പെട്ട്‌ ഉണ്ടാകാറുള്ള ചില സ്ഥിരം സംശയങ്ങൾക്കുള്ള മറുപടി!

അടുക്കളയുടെ സ്ഥാനം എവിടെ?
വടക്ക് കിഴക്ക്, തെക്ക് കിഴക്ക്., വടക്ക് പടിഞ്ഞാർ എന്നിവിടങ്ങളിലാണ്‌ അടുക്കളയുടെ സ്ഥാനങ്ങൾ പറയുന്നത്. തെക്ക് പടിഞ്ഞാറ്‌ ഭാഗത്ത് അടുക്കളക്ക് സ്ഥാനം പറയുന്നില്ല. ഇതിൽ തന്നെ കിണറിന്റെ സ്ഥാനം വടക്ക് കിഴക്ക്, വടക്കിനോട് ചേർന്ന് കിഴക്ക് എന്നിവിടങ്ങളിൽ ആകയാൽ  വടക്ക് കിഴക്ക്  നല്കുന്നതാകും സൗകര്യം. തെക്ക് കിഴക്ക് (അഗ്നികോണിൽ) അടുക്കള വരുന്നതിലും കുഴപ്പമില്ല. ഇവിടെ മറ്റൊരു പ്രത്യേക തെക്ക് വടക്കായാലും തെക്ക് കിഴക്കായാലും പ്രഭാതസൂര്യന്റെ രശ്മികൾ അടുക്കളയിലേക്ക് നേരിട്ട് എത്തുവാൻ സാഹചര്യം ഉണ്ട്. ഇത് അടുക്കളയിൽ വെളിച്ചം ലഭിക്കുന്നതിനും അതു പോലെ പൂപ്പലും മറ്റും വരുന്നതിനെ തടയുന്നതിനും ഉപകരിക്കും. വടക്ക് പടിഞ്ഞാറു ദിക്കിൽ ആയാൽ അടുക്കളയിൽ വെളിച്ചക്കുറവ് അനുഭവപ്പെടും. പാചകം ചെയ്യുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ ദർശനമായി നില്ക്കുന്ന വിധത്തിൽ ആകണം അടുപ്പിന്റെ സ്ഥാനം.

ക്ഷേത്രങ്ങളുടെ സമീപത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം.?
ഹൈന്ദവ വിശ്വാസപ്രകാരം വിവിധ ദേവന്മാരും/ദേവതകളും അവര്‍ക്കൊക്കെ ക്ഷേത്രങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്‌.ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവര്‍ സ്വാഭാവികമായും ഗൃഹം നിര്‍മ്മിക്കുമ്പോളും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്‌. വാസ്തു ശാസ്ത്ര പ്രകാരം ഗൃഹം നിര്‍മ്മിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ ഏതു വശത്തു വരുന്നു എന്നതിനു വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്‌.ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ പൂജചെയ്യുന്ന ശാന്തിമാര്‍ എന്നിവര്‍ക്ക്‌ ക്ഷേത്രങ്ങളുടെ സമീപത്തും ദിഗ്‌ വ്യത്യാസമില്ലതെയും ഗൃഹം നിര്‍മ്മിക്കാം. എന്നാല്‍ സാധാരണക്കാര്‍ക്ക്ഷേത്രങ്ങളുടെ സമീപത്ത്‌ ഗ്രഹങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ക്ഷേത്രങ്ങളേക്കാള്‍ ഉയരത്തില്‍ ഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നത്‌ ശുഭമല്ല.ഉഗ്രമൂര്‍ത്തികളായ ഭദ്രകാളി, ചാത്തന്‍, നരസിംഹം, ശിവന്‍ തുടങ്ങിയ ഉഗ്രമൂത്തികളുടെ വലത്തുവശത്തും മുമ്പിലും വീടുപണിയുന്നത്‌ ശുഭമല്ല. വിഷ്ണു, അയ്യപ്പന്‍, സുബ്രമണ്യന്‍ തുടങ്ങിയ സൗമ്യമൂര്‍ത്തികളായ ദേവന്മാരുടെ വലത്തും മുമ്പിലും ഉത്തമവും ഇടത്തും പിന്നിലും അധമവും ആകുന്നു. ഇതില്‍ തന്നെ അയ്യപ്പന്റെ ക്ഷേത്രം വീടിനേക്കാള്‍ താഴ്‌ന്നാണിരിക്കുന്നെങ്കില്‍ അത്‌ ഉഗ്രമൂര്‍ത്തിയായിട്ടാണ്‌ കരുതപ്പെടുന്നത്‌. പൂജാവിധികള്‍ മുടങ്ങിക്കിടക്കുന്ന സര്‍പ്പക്കാവ്‌, ഗുളികന്‍, യക്ഷി/ഗന്ധര്‍വ്വന്മാരെ കുടിയിരുത്തിയിട്ടുള്ള പാലകള്‍ ഉള്ള സ്ഥലം എന്നിവയും ഒഴിവാക്കുന്നതാണ്‌ നല്ലത്‌. വീടിനകത്തോ വീടിനോട്‌ ചേര്‍ന്നോ പൂജാമുറികള്‍/ക്ഷേത്രങ്ങള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കുക യഥാവിധി പൂജാവിധികളും ശുദ്ധിയും നടത്തുവാന്‍ കഴിയില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക്‌ മുതിരരുത്‌. ക്ഷേത്രങ്ങളുടെ സമീപത്ത് വരും വിധത്തില്‍ ആകരുത് അടുക്കളയുടെയും സെപ്റ്റിക് ടാങ്കിന്റേയും സ്ഥാനം.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor