25
May, 2017
Thursday
12:25 PM
banner
banner
banner

വീട്‌ വയ്ക്കുമ്പോൾ വാസ്തുവുമായി ബന്ധപ്പെട്ട്‌ ഉണ്ടാകാറുള്ള ചില സ്ഥിരം സംശയങ്ങൾക്കുള്ള മറുപടി!

2912

പടിപ്പുര അഥവാ ഗെയ്റ്റിന്റെ സ്ഥാനം
വീടുകൾക്ക് പടിപ്പുര അഥവാ ഗെയ്റ്റ് ഒഴിച്ചുകൂടുവാൻ വയ്യാത്ത ഒന്നാണല്ലൊ. വാസ്തുപ്രകാരം വീടു വെക്കുമ്പോൾ അതിന്റെ ഗെയ്റ്റിന്റെ സ്ഥാനത്തിനും പ്രാധാന്യമുണ്ട്. പ്രധാനവാതിലിനു നേരെ ആകരുത് പടിപ്പുരയുടെ മധ്യം. പ്രധാവാതിലിന്റെ മധ്യത്തിൽ നിന്നും ചുറ്റുമതിലിലേക്ക് ഒരു വരവരചാൽ അതിൽ നിന്നും അല്പം ഇടത്തു മാറി (അപ്രദക്ഷിണമായി) വേണം പടിപ്പുര/ഗെയ്റ്റ് സ്ഥാപിക്കുവാൻ. ഉദാഹരണമായി കിഴക്ക് ദർശനമായി വരുന്ന വീടിന്റെ ചുറ്റുമതിൽ തെക്ക് വടക്ക് ദിശയിൽ വരുമല്ലൊ.പ്രകാരം മധ്യത്തിൽ നിന്നും അല്പം വടക്കു മാറിവേണം പ്രധാന ഗേറ്റ് സ്ഥാപിക്കുവാൻ. മൂലകളിൽ നിന്നും വിട്ടു വേണം ഗേറ്റ് സ്ഥാപിക്കുവാൻ. പടിപ്പുര പണിയുമ്പോൾ പലരും പുറത്തേക്കാണ്‌ കൂടുതൽ അലങ്കാരം നല്കാറുള്ളത്. എന്നാൽ അകംഭാഗത്തായിരിക്കണം കൂടുതൽ ഭംഗിവരുത്തേണ്ടത്. പടിപ്പുരയുടെ ദർശനം വീടിനു അഭിമുഖമായിരിക്കണം എന്നാണ്‌ വാസ്തുശാസ്ത്രം പറയുന്നത്. ഗേറ്റ് പുരയിടത്തിനു അകത്തേക്ക് തുറക്കും വിധത്തിൽ ആയിരിക്കുകയും വേണം.

കിണറിന്റെ സ്ഥാനം എവിടെ?
വടക്ക് കിഴക്ക് മൂലയിലോ വടക്കിനോട് ചേർന്ന് കിഴക്ക്, കിഴക്കിനോട് ചേർന്ന് വടക്ക് എന്നീ ഭാഗങ്ങളിലോ ആണ്‌ കിണറിനു ഉത്തമമായ സ്ഥാനം. രാശികളിൽ പറഞ്ഞാൽ മീനം, മേടം, ഇടവം മകരം കുംഭം എന്നീ രാശികളിൽ ആണ്‌ കിണറിനു സ്ഥാനം. ഇതിനു സാധ്യമല്ലെങ്കിൽ വീടിന്റെ വാസ്തുവിന്റെ പരിധിക്ക് പുറത്തായി കിണർ ആകാം. ഇതിനായി പ്രത്യേകം മതിൽ കെട്ടിതിരിച്ചാൽ മതിയാകും.

പൂജാമുറിയുടെ സ്ഥാനം എവിടെ?
പൂജാമുറി കിഴക്ക് ഭാഗത്തു വരുന്നതാണ്‌ ഉത്തമം.ദർശനം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആകണം. ഗോവണിയുടെ കീഴിൽ പൂജാമുറി വരുന്നത് ഒഴിവാക്കുക. ഉഗ്രമൂർത്തികളെ വീട്ടിൽ വച്ചാരാധിക്കുന്നത് ഒഴിവാക്കുക. മരിച്ചുപോയവരുടെ ഫോട്ടോയോ രൂപങ്ങളോ പൂജാമുറിയിൽ ദേവ ബിംബങ്ങൾക്കൊപ്പം വച്ച് ആരാധിക്കാതിരിക്കുക. മത്സ്യ മാംസാദികളെ പൂജാമുറിയിൽ നിന്നും അകറ്റി വെക്കുക. സ്ത്രീകൾ രജസ്വലയായിരിക്കുമ്പോളും പ്രസവം മരണം എന്നിവയുടെ വാലായ്മ ഉള്ളപ്പോളും പൂജാമുറിയിൽ പ്രവേശിക്കാതിരിക്കുക. കിടപ്പുമുറിയിലോ, ടോയ്ലറ്റിനോട് ചേർന്നോ പൂജാമുറി വരാതിരിക്കുവാൻ ശ്രദ്ധിക്കുക.  പൂജാമുറികൾക്ക് വെന്റിലേഷൻ നല്കുവാൻ ശ്രദ്ധിക്കുക. പൂജാമുറിയിൽ കത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങളുടെ ധൂപം വീടിനകത്ത് സുഗന്ധം പരത്തുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും.

ടോയ്ലറ്റുകൾ പണിയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
കോണുകളിൽ ടോയ്ലറ്റുകൾ വരുന്നത് ഒഴിവാക്കുക. ഗൃത്തിന്റെ മധ്യത്തിലും ഗൃഹമധ്യസൂത്രം കടന്നു പോകുന്നിടങ്ങളിലും ടോയ്ലറ്റുകൾ വരാതെ ശ്രദ്ധിക്കുക. അതായത് ബ്രഹ്മസൂത്രം, യമസൂത്രം, കർണ്ണസൂത്രം, യമസൂത്രം എന്നിവ കടന്നു പോകുന്നിടത്ത് ടോയ്‌ലറ്റ് പാടില്ല. ആധുനിക ഡിസൈനുകളിൽ പലപ്പോഴും  (നിവൃത്തിയില്ലെങ്കിൽ അവിടെ കോസറ്റ് വരുന്നത് ഒഴിവാക്കുക.) സൂര്യനു അഭിമുഖമായോ പിൻതിരിഞ്ഞോ വരത്തക്കവണ്ണമാകരുത് ക്ലോസെറ്റ് വെക്കുന്നത്. സെപ്റ്റിക് ടാങ്ക് പണിയുമ്പോൾ കോണുകളിലും ഗൃഹമധ്യസൂത്രം കടന്നു പോകുന്നിടങ്ങളിലും വരാതെ ശ്രദ്ധിക്കുക. തെക്കുവശത്ത് വരാതിരിക്കുന്നതാണ്‌ നന്ന്.

ക്ഷേത്രങ്ങളുടെ സമീപത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം.? (Next Page)

Prev1 of 2
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

It's only fair to share...Share on Facebook0Share on Google+1Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *