20
October, 2017
Friday
01:38 AM
banner
banner
banner

വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ ചാക്യാർ: കാണികളിൽ ആവേശം പടർത്തിയ ചില ഓർമ്മപ്പെടുത്തലുകൾ ഇതാ!

186

കേരള രാഷ്ട്രീയത്തിലെ ചാക്യാരെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന നേതാവായിരുന്നു ഉഴവൂർ വിജയൻ. സ്വതസിദ്ധമായി നർമ്മത്തിൽ പൊതിഞ്ഞ് ഉപമകളും കഥകളും ചേർത്തുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പോലെ ചാട്ടുളിപോലെ ചെന്ന് തറച്ചത് രാഷ്ട്രീയ പ്രതിയോഗികളുടെ നെഞ്ചിൽ തന്നെയായിരുന്നു. ദേശീയ രാഷ്ടീയത്തിലെ അതികായന്മാർമുതൽ കേരളത്തിലെ പഞ്ചായത്ത് മെമ്പർമാർ വരെ ഉള്ളവർ ആ വാക്ശരങ്ങൾ ഏറ്റവരിൽ ഉണ്ട്.

നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ അദ്ദേഹത്തിന്റെ അമ്മയെ നോട്ട് മാറുവാനായി ബാങ്കിൽ കൊണ്ടു പോയ സംഭവം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. “പ്രധാനമന്ത്രിപറയുകയാണ്‌ ഗോ മാതാ ഗോ മാതാ എന്ന് വച്ചൽ നോട്ടു മാറുവാനായി പോകൂ മാതേ ബാങ്കിലേക്ക് എന്ന്”

അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് വിധേയരായിക്കൊണ്ടിരുന്ന രണ്ടു പേരാണാണ്‌ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും. പിണറായി വിജയനെ പുലിമുരുകനായും ഉമ്മൻ ചാണ്ടിയെ വെള്ളിമൂങ്ങയായും അദ്ദേഹം ഉപമിച്ചു. സ്വതവേ ഗൗരവക്കാരനായ പിണറായി വിജയൻ പോലും ഉഴവൂർ പ്രസംഗം കേട്ട് പൊട്ടിച്ചിരിക്കുന്ന കാഴ്ച കാണികളിലും ആവേശം പടർത്തി.

കെ.എം.മാണി എവിടേക്ക് പോകുമ്പോളും കയ്യിൽ ഒരു റീത്ത് കരുതും. പോണവഴിയിൽ ഏതെങ്കിലും മരണവീട് കണ്ടാൽ കയ്യോടെ അവിടേ കയറി വെക്കാമല്ലൊ അന്നേരം അത് തപ്പി ആളെ വിടേണ്ടല്ലൊ. എന്നൊക്കെ.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്തിനും പ്രശ്നവുമായി എത്തുന്ന ആളാനെന്നായിരുന്നു ഉഴവൂരിന്റെ കണ്ടെത്തൽ. കെ.ടി.ജലീൽ ശബരിമലയിൽ പോയാപ്പോൾ പ്രശ്നവുമായി എത്തി. കാണുന്നവരുടെ ഒക്കെ കാലേൽ വീഴുന്ന ആളാണ്‌ കുമ്മനമെന്നും, ജീവൻ ടോൺ കഴിച്ച പോലെ ഭയങ്കര വാശിയിലാണ്‌. എന്നും മുഖ്യ മന്ത്രി പിണറായി വിജയനെ നേരിടുകയാണ്‌ ലക്ഷ്യം എന്നും പറഞ്ഞു.

രാഷ്ടീയ ജീവിതത്തിന്റെ ആരംഭം കോൺഗ്രസ്സിലൂടെ ആയിരുന്നു എങ്കിലും എൻ.സി.പിയിൽ എത്തിയതോടെ ഇടതു വേദികളിൽ സജീവമായിരുന്നു ഉഴവൂർ. ഉഴവൂരിന്റെ പ്രസംഗങ്ങളിലെ ഭാഗങ്ങൾ മിക്ക ചാനലുകളിലേയും രാഷ്ടീയ ആക്ഷേപ പരിപാടികളിൽ പതിവായി ചേർക്കാറുണ്ടായിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി നായനാരും, എം.വി.രാഘവനും പ്രസംഗത്തിൽ നർമ്മത്തിലൂടെ കേൾവിക്കാരെ പിടിച്ചിരുത്തിയതിന്റെ തുടർച്ചയായിരുന്നു ഉഴവൂർ വിജയന്റെ ശൈലിയും. താൻ മരിച്ചാൽ സ്വർഗ്ഗത്തിൽ എത്തുമെന്നും മാണിക്ക് നരകമായിരിക്കുമെന്നും ഉഴവൂർ ഒരു പ്രസംഗത്തിൽ പറഞ്ഞത്

കേൾവിക്കാരെ മുഷിപ്പിക്കാതെ മണിക്കൂറുകൾ നീളുന്ന പ്രസംഗം നടത്തുവാൻ കഴിയുന്ന അപൂർവ്വം രാഷ്ടീയക്കാരിൽ ഒരാളായിരുന്ന ഉഴവൂരിന്റെ വിടപറച്ചിൽ മൂലം ഇടതു പക്ഷത്തിനു വലിയ നഷ്ടം തന്നെയാണ്‌ സംഭവിച്ചിരിക്കുന്നത്. ഒപ്പം എൻ.സി.പി എന്ന രാഷ്ടീയ പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ തിരിച്ചടിയും. രാഷ്ടീയതീരുമാനങ്ങൾ പക്വതയോടെ എടുക്കുവാൻ കഴിയുന്ന ഒരു നേതാവിനെ പകരം കണ്ടെത്തുവാൻ അവർക്ക് ഏറേ ബുദ്ധിമുട്ടേണ്ടിവരും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *