21
October, 2017
Saturday
11:45 PM
banner
banner
banner

ഗർഭനിരോധന ഗുളികകളുടെ ഉപയോഗം: നില നിൽക്കുന്ന ചില വിശ്വാസങ്ങളും അവയുടെ യാഥാർത്ഥ്യങ്ങളും

542

ആധുനിക ലോകത്ത്‌ സ്ത്രീപുരുഷ ബന്ധങ്ങളിലുണ്ടായിട്ടുള്ള ഇടപഴകലുകൾ വളരെ സുതാര്യമായി കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച്‌ നഗരവൽകൃത സമൂഹത്തിൽ വിവാഹബന്ധങ്ങളും വഴിവിട്ട വിവാഹേതര ബന്ധങ്ങളും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ പാശ്ചാത്യസംസ്ക്കാരത്തിന്റെ കുത്തഴിഞ്ഞ ജീവിത ക്രമത്തിലേക്ക്‌ ലോകമെമ്പാടുമുള്ള യുവത്വങ്ങൾ അടിമപ്പെട്ടു തുടങ്ങിയിരിക്കുന്നത്‌ ആശങ്കകളോടെ കാണേണ്ടിയിരിക്കുന്നു.

അതുകൊണ്ടുതന്നെ മുമ്പെങ്ങുമില്ലാത്തവിധം ഭാര്യഭർതൃബന്ധങ്ങളിൽ എല്ലായിപ്പോഴും ഗർഭനിരോധന മാർഗ്ഗങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്‌. ഇത്തരം മാർഗ്ഗങ്ങൾ അവലംബിച്ച ശേഷവും ഫലം കിട്ടാതെ ഗർഭം ധരിച്ചവരും ധാരാളം. പലതരം ഗർഭനിരോധന മാർഗ്ഗങ്ങൾ നിലവിലുണ്ടെങ്കിലും പലരും സുരക്ഷിതത്വം കുറഞ്ഞ മാർഗ്ഗങ്ങളാണ്‌ സ്വീകരിച്ച്‌ കാണാറുള്ളത്‌. പ്രത്യേകിച്ച്‌ സ്ത്രീകൾ ഉപയോഗിക്കേണ്ട ഗുളികകളുടെ കാര്യത്തിൽ പലരും ഇരുട്ടിൽ തപ്പുന്നു. ഏത്‌ ഗുളിക കഴിക്കണം…? എപ്പോഴെല്ലാം കഴിക്കണം. എത്ര കഴിക്കണം പില്‌ക്കാലത്ത്‌ വീണ്ടും ഗർഭം ധരിക്കേണ്ടി വന്നാൽ കുഞ്ഞിന്‌ വൈകല്യങ്ങളുണ്ടാകുമോ? കാൻസറുണ്ടാകുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ സദാ അവരെ അലട്ടികൊണ്ടിരിക്കും.

മറ്റു ചിലർ ഗർഭിണിയാകുമെന്ന്‌ സംശയമുണ്ടായാൽ ഓവർഡോസ്‌ ഗുളിക കഴിച്ച്‌ ഗർഭം അലസിപ്പിക്കാൻ സ്വയം ശ്രമിക്കുന്നു. സത്യത്തിൽ എന്താണ്‌ ഗർഭ നിരോധന ഗുളികകളുടെ യഥാർത്ഥ ധർമ്മമെന്നു പരിശോധിക്കാം.

ഗർഭനിരോധന മാർഗ്ഗം
പലതരം ഗർഭനിരോധന മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്‌. എന്നാൽ ഗുളികകൾ കഴിക്കുന്നതിനോട്‌ പലർക്കും ഭയം മൂലമുള്ള വിയോജിപ്പുകളുണ്ട്‌. കാരണം ഗുളികകൾക്ക്‌ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നാണ്‌. എന്നാൽ ഒരു ഡോക്ടറുടെ നിർദ്ദേശാനു സരണം കഴിച്ചാൽ ഒരിക്കലും അതേക്കുറിച്ചോർത്ത്‌ വ്യസനി ക്കേണ്ടിതില്ല.

ഓവർഡോസ്‌
അവിചാരിതമായി ഗർഭം ധരിച്ചാൽ ചിലർ അത്‌ കളയുന്നതിന്റെ ഭാഗമായി മെഡിക്കൽ സ്റ്റോറുക ളിൽ നിന്ന്‌ ചില ഗർഭനിരോധന ഗുളികകൾ വാങ്ങി ഓവർഡോസ്‌ കഴിച്ചു കാണാറുണ്ട്‌. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നു.

അന്ധവിശ്വാസം
ഗുളികകൾ ഉപയോഗിക്കുന്നതിനെപ്പറ്റി പല വിധ അബദ്ധ ധാരണകളും നിലനിൽക്കുന്നുണ്ട്‌. അത്‌ യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലായെന്നതാണ്‌ ശരി.

കാൻസർ ഗുളികകളുടെ ഉപയോഗം ഗർഭാശയ കാൻസറിനു കാരണമാകുമെന്നൊരു ധാരണയുണ്ട്‌. യഥാർത്ഥത്തിൽ ഗർഭനിരോധന ഗുളികകളുടെ ശരിയായ ഉപയോഗം കൊണ്ട്‌ അണ്ഡാശയത്തിനേയും ഹൃദയത്തിനേയും ബാധിക്കാനിടയുള്ള കാൻസറിൽ നി ന്നുള്ള മോചനമാണ്‌ നടക്കുന്നത്‌.

വന്ധ്യത
ഗർഭനിരോധന ഗുളിക വന്ധ്യതയ്ക്ക്‌ കാരണമാകുമെന്ന അബദ്ധധാരണയുണ്ട്‌. എന്നാൽ ഈ ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ അതു നിർത്തിയാൽ അവർക്ക്‌ ഗർഭിണിയാകാനും, ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനും കഴിയും.

ശരീരോഷ്മാവ്‌
ഇത്തരം ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ശരീരോ ഷ്മാവ്‌ വളരെ കൂടുതലാവുകയും അവർ ധാരാളം പാൽ കുടിക്കണമെന്നുമുള്ള വിശ്വാസങ്ങളുണ്ട്‌. പാൽ ശരീരത്തിലെ അസി ഡിറ്റി കുറയ്ക്കാനോ, ശരീരോഷ്മാവ്‌ നിയന്ത്രിക്കാനോ കഴിയുന്ന പാനിയമല്ല. ഗർഭനിരോധന ഗുളികകൾ കഴിച്ചാൽ ശരീരോഷ്‌ മാവിൽ വ്യത്യാസങ്ങളുമുണ്ടാവുന്നില്ല.

ആരോഗ്യപ്രശ്നങ്ങൾ
മേൽകാണിച്ച ഗുളികകളുടെ ഉപയോഗം സ്ഥിരമാക്കിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമെന്ന ഭീതിയുണ്ട്‌. ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ കഴിച്ചാൽ ഒരിക്കലും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയില്ല. ഗുളിക കഴിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളേക്കാൾ കൂടുതലാണ്‌ ഗർഭസംബന്ധമായ പ്രശ്നങ്ങൾകൊണ്ട്‌ അപകട നി ലയിലെത്തുന്നവരുടെ എണ്ണം.

RELATED ARTICLES  അറിയാമോ വെറും വയറ്റിൽ നെല്ലിക്ക - കറ്റാർ വാഴ ജ്യൂസ്‌ കുടിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

അംഗവൈകല്യം
സ്ഥിരമായി ഗുളിക ഉപയോഗിക്കുന്ന സ്ത്രീകൾ ഗർഭിണികളായാൽ കുട്ടികൾ ആംഗവൈകല്യവും, മനോവൈകല്യവുമുള്ളവരാകുമെന്നൊരു ധാരണയുണ്ട്‌. ഇത്തരം സ്ത്രീകൾ ഗർഭിണികളായ പല കേസ്സുകളിലും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്‌.

അപൂർവ്വം സന്ദർഭങ്ങളിൽ ഗർഭിണിയായ ശേഷവും ഗുളികകൾ തുടർന്നുപയോഗിക്കുകയും പിന്നീട്‌ പ്രസവശേഷം ഗുരുതരമായ അവസ്ഥകളൊന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

ഗർഭനിരോധന ഗുളികകൾ കഴിക്കേണ്ട സമയത്ത്‌ കഴിക്കേണ്ട അനുപാതത്തിൽ കഴിക്കേണ്ട പോലെ കഴിച്ചു കൊണ്ടിരുന്നാൽ വളരെ സുരക്ഷിതവും പരിഹാരമാർഗ്ഗവുമെന്നതിൽ തർക്കമില്ല.

ഡോ. ആൻ മിനി മാത്യു – MBBS MD, DGO, FRCOG, Obstetrics And Gynecology – Specialist
ആസ്റ്റർ ഹോസ്പിറ്റൽ, മങ്കൂൾ, ദുബായ്‌
കടപ്പാട്‌: ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്‌

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *