27
July, 2017
Thursday
10:30 PM
banner
banner
banner

സ്ത്രീകളുടെ മുഖത്തെ അനാവശ്യ രോമങ്ങൾ വേദനയില്ലാതെ നീക്കം ചെയ്യാം, വീട്ടിൽ തന്നെ

3206

പല സ്ത്രീകളുടെയും അപ്പർ ലിപ്പിലെ രോമ വളർച്ച അവരുടെ സൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കാൻ പോന്നവയാകാറുണ്ട്. അതുകൊണ്ട് തന്നെ പല പെൺകുട്ടികളും അവ നീക്കം ചെയ്യാൻ, ത്രെഡിംഗ്, വാക്സിംഗ് എന്നീ വേദനജനകവും, മറ്റ് പല ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നതുമായ മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. ഇത് കൂടാതെ ഹെയർ റിമൂവൽ ക്രീം, ലേസർ തെറാപ്പി എന്നിവയുടെയും സഹായത്തോടെ ഇത്തരം അനാവശ്യ രോമങ്ങളെ മറയ്ക്കു ന്നവരും കുറവല്ല. ഇവയെല്ലാം കവും പലതരം സ്കിൻ ഇൻഫക്ഷനുകൾക്കും കാരണമാകുമെന്നും പറയേണ്ടതില്ലല്ലോ. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്ഥമായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നാച്വറൽ രീതികളിലൂടെ മുഖത്തെ അനാവശ്യരോമ വളർച്ചയെ തടയാവുന്നതാണ്.

പ്രകൃതിദത്ത ഉപായങ്ങൾ സ്വീകരിക്കുന്നതിൽ 2 പ്രധാനപ്പെട്ട പ്രയോജനങ്ങളുണ്ട്. ഒന്ന് നിങ്ങൾക്ക് ഒരുതരത്തിലുമുള്ള രാസ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്ന ഭയം വേണ്ട, രണ്ടാമതായി ഇവ അത്രത്തോളം വേദനാജനകവുമായിരിക്കില്ല.

1. മഞ്ഞളും കടലമാവും
ഒരു സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരുമിച്ച് ചേർത്ത് ഇതിൽ അതേ അളവിൽ തന്നെ പാലും ചേർത്ത് കുഴയ്ക്കുക. ഒരു പേസ്റ്റ് രൂപത്തിൽ ഈ മിശ്രിതം കുഴച്ച് അപ്പർ ലിപ്പിലെ രോമങ്ങൾ ഉള്ള ഭാഗത്ത് പുരട്ടി നന്നായി ഉണങ്ങിയശേഷം വൃത്തിയാക്കുക. ഇത് തുടർച്ചയായി കുറച്ച് നാൾ ചെയ്താൽ രോമങ്ങൾ പൂർണ്ണമായും ഒഴിവായി കിട്ടും.

2. നാരങ്ങയും പഞ്ചസാരയും
ഒരു സ്പൂൺ പഞ്ചസാരയും പകുതി സ്പൂൺ നാരങ്ങാനീരും ഒരുമിച്ച് ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്ത് അവനിൽ വയ്ക്കുക, പഞ്ചസാര ഉരുകി ക ഴിഞ്ഞാൽ പുറത്തെടുത്ത് മുഖത്ത് പുരട്ടുക. കുറച്ച് ദിവസം ഇത് തുടർച്ചയായി ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല ഫലം ദൃശ്യമാകും.

3. പാലും മഞ്ഞളും
പാലും മഞ്ഞളും ആരോഗ്യത്തിന് മാത്രമല്ല, മുഖത്തെ അനാവ ശ്യ രോമങ്ങൾ നീക്കം ചെയ്യാനും ഉപയോഗപ്പെടുന്നു. മഞ്ഞളിൽ അൽപം പാൽ ചേർത്ത് നല്ല കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി എടുക്കുക. ഈ പേസ്റ്റ് മുഖത്തെ രോമങ്ങൾ ഉള്ള ഭാഗത്ത് തേയ്ച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം, നന്നായി ഉണങ്ങി എന്ന് ഉറപ്പായാൽ, കഴുകി കളയാം. ഇതും തുടർച്ചയായി ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിയ്ക്കു എന്ന് ഓർക്കുക.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *