20
October, 2017
Friday
01:33 AM
banner
banner
banner

ദിലീപിന്റെ അറസ്റ്റ്: പുള്ള് ക്ഷേത്രവും ശ്രദ്ധേയമാകുന്നു

4302

ദിലീപ് അറസ്റ്റിലായതോടെ മഞ്ജുവാര്യർ ഏതു ക്ഷേത്രത്തിലാ പ്രർഥിക്കുന്നെ എന്ന ചൊദ്യം മലയാളികൾക്കിടയിൽ ഉയരുന്നു. പൊതു സമൂഹത്തിനു മുമ്പിൽ പരസ്പരം അഭിപ്രായവ്യത്യാസം ഉള്ളവരിൽ ഒരാൾ വീണാൽ അതിന്റെ കാരണം ഉപാസനാ മൂർത്തിയുടെ കരുത്താണ്‌ എന്ന ഒരു വിശ്വാസം നിലനില്ക്കുന്നുണ്ട്. പിണറായി മന്ത്രിസഭയിൽ സ്പോർട്സ് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ അഞ്ജുബോബി ജോർജ്ജ് ഏതു പള്ളിയിലാ പ്രാർഥനക്ക് പോകുന്നെ എന്ന ചോദ്യം ഓൺലൈനിൽ ഉയർന്നിരുന്നു. അഞ്ജുവും ജയരാജനും മഞ്ജുവാര്യർ ഏതു ക്ഷേത്രത്തിലാണ്‌ പോകുന്നതെന്നാണ്‌ ചോദ്യം ഉയർന്നിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ സംശയത്തിന്റെ നിഴലിൽ നില്ക്കുമ്പോളാണ്‌ ദിലീപും രണ്ടാം ഭാര്യ കാവ്യാമാധവനും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ശത്രു സംഹാര പൂജ അടക്കം പല വഴിപാടുകളും നടത്തിയത്. എന്നാൽ ആ പ്രാർഥന ദേവി കൈക്കൊണ്ടില്ല എന്നാണ്‌ ദിലീപിന്റെ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്നാണ്‌ പ്രശസ്ത അഭിഭാഷക ഞ്ഞയശങ്കർ പോലും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.നിയമ- രാഷ്ടീയ-സാമൂഹ്യവിഷയങ്ങളിൽ മാധ്യമചർച്ചകളിൽ സജീവമായ അദ്ദേഹം നർമ്മത്തോടെ വിഷയങ്ങൾ അവതരിപ്പിക്കുനതിൽ ഏറെ ശ്രദ്ധേയനുമാണ്‌.

എന്തായാലും മഞ്ജുവാര്യർ ഏതു ക്ഷേത്രത്തിലാ സന്ദർശനം നടത്തി വഴിപാട് നടത്തുന്നതെന്ന ചോദ്യം തൃശ്ശൂർ ജില്ലയിൽ ആലപ്പാടിനു അടുത്തുള്ള പുള്ള് എന്ന ഗ്രാമത്തിലെ ദേവീക്ഷേത്രം ശ്രദ്ധേയമാകുന്നു. മഞ്ജുവിന്റെ വീടിനടുത്തുള്ള ഈ ചെറിയ ക്ഷേത്രം ഇതോടെ ശ്രദ്ധാകേന്ദ്രവുമായി മാറിക്കൊണ്ടിരിക്കുന്നു. അന്തിക്കാട് ഭഗവതിയുടെ സഹോദരിയാണ്‌ പുള്ള് മുത്തി അഥവാ ഭഗവതി എന്നാണ്‌ സങ്കല്പം. വയലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ഒരു ദ്വീപ് പോലെയാണ്‌. ആലപ്പാടുനിന്നും ഉള്ള ഒരു റോഡാണ്‌ ഈ പ്രദേശത്തെ കരയുമായി ബന്ധിപ്പിക്കുന്നത്. ക്ഷേത്രത്തിനോട് ചേർന്നു തന്നെയാണ്‌ മഞ്ജുവിന്റെ ഒരു വീട് സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പാണ്‌ അവർ ഈ വീട് വാങ്ങിയതും താമസമാക്കിയതും.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *