20
October, 2017
Friday
01:45 AM
banner
banner
banner

ട്രെൻഡി ഹെയർ സ്റ്റൈലിൽ കുറഞ്ഞ ചിലവിൽ നിങ്ങൾക്കും സ്റ്റാർ ആകാം, ഇതാ 3 കിടിലൻ ടിപ്സ്‌

796

സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന താരങ്ങളെ കാണുമ്പോൾ അവരെപ്പോലെ അണിഞ്ഞൊരുങ്ങാൻ ആഗ്രഹം തോന്നിയിട്ടില്ലാത്തവരായി ആരുമുണ്ടാകില്ല. ഇതാ കുറഞ്ഞ ചിലവിൽ സെലിബ്രിറ്റി ലുക്ക്‌ തരുന്ന ഒരു ട്രെൻഡി ഹെയർസ്റ്റൈൽ.

കളറിങ്ങ്‌
കളറിങ്ങും കട്ടിങ്ങും ഉൾപ്പെടുന്നതാണ്‌ ഈ ഹെയർസ്റ്റെയിൽ. മോക്കാ കളേഴ്സാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. വളരെ അധികം എടുത്തു നിൽക്കില്ല, എന്നതു തന്നെയാണ്‌ ഈ നിറങ്ങളുടെ പ്രത്യേകത. എന്നാൽ ഡൾ ആയി തോന്നുകയുമില്ല. ക്ലാസിക്ക്‌ ലുക്ക്‌ നൽകുന്ന നിറമാണിത്‌. മുടി സെക്ഷനായി എടുത്താണ്‌ കളർ ചെയ്തിരിക്കുന്നത്‌.

കട്ടിങ്‌
കുറച്ച്‌ വലിയ മുഖമായതുകൊണ്ട്‌ മുൻഭാഗത്തെ മുടിയുടെ നീളം കുറച്ച്‌ ചെറുതാക്കി. ഒരുപാട്‌ ആഴത്തിലുള്ള ലെയറിംങ്ങ്‌ അല്ല, ഇവിടെ ചെയ്തിരിക്കുന്നത്‌ മുടിക്ക്‌ കൂടുതൽ വ്യാപ്തി തോന്നിക്കുന്ന രീതിയിലാണ്‌ കട്ടിങ്‌.

കെയറിങ്‌
കളർ സേവർ ഷാംപു ഉപയോഗിച്ചു വേണം മുടി പരിപാലിക്കാൻ. നീളമുള്ള മുടിയിൽ മാത്രമല്ല, എല്ലാതരത്തിലുമുള്ള മുടിയിതളുകളിലും ഈ ഹെയർ സ്റ്റൈൽ ചെയ്യാവുന്നതാണ്‌. പക്ഷേ ചുരുണ്ട മുടിയിൽ നിറങ്ങൾ എടുത്തു നിൽക്കുന്നതായി അനുഭവപ്പെടാം.

Viji – Fair International Hair Studio, Trivandrum
Source Credit: Sandra Magazine

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *