21
October, 2017
Saturday
11:41 PM
banner
banner
banner

ആണായി മാറിയ ബിന്ദു എന്ന അപ്പുക്കുട്ടനും പെണ്ണായി മാറിയ ചന്തു എന്ന സുകന്യയും ഇനി ജീവിത പങ്കാളികൾ

122

മുംബൈയിലെ ഒരു ആശുപത്രിയിൽ ഡോക്ടറെ കാണാൻവേണ്ടി കാത്തിരുന്ന രണ്ടു പേർ തമ്മിൽ പ്രണയത്തിലായി, ഒടുവിൽ വിവാഹിതരാകാൻ തീരുമാനിച്ചു. ഇതിലെന്താണിത്ര പുതുമ എന്നല്ലേ? അതിൽ ഒരാൾ സ്ത്രീയായി മാറിയ പുരുഷനും, മറ്റേയാൾ പുരുഷനായി മാറിയ സ്ത്രീയുമാണ്. സ്ത്രീയായി പുനർജൻമം നേടിയ പുരുഷൻ, പുരുഷത്വം നേടിയ സ്ത്രീയെ വിവാഹം കഴിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ പ്രണയ കഥ.

ലിംഗമാറ്റ ശസ്ത്രക്രിയ ഇന്ന് പുതിയ സംഭവമല്ല. മുംബൈയിലെ ആശുപത്രിയില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ രണ്ടു മലയാളികളാണ് വിവാഹിതരായത്. കോട്ടയം സ്വദേശിയായ ബിന്ദുവാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആരവ് അപ്പുക്കുട്ടനെന്ന പുരുഷനായി മാറിയത്. എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശിയായ ചന്തു സുകന്യയുമായി മാറുകയായിരുന്നു.

പരസ്പരം അടുത്തറിഞ്ഞ അവര്‍ പ്രണയത്തിലായി, പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് തുടങ്ങിയ അടുപ്പം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. തങ്ങള്‍ക്കു വന്ന ഒരു ഫോണ്‍ കോളാണ് പ്രണയത്തിന് തുടക്കം കുറിച്ചതെന്ന് ഇരുവരും പറയുന്നു. ഈ ഫോണ്‍ കോളിലൂടെ മലയാളിയാണെന്ന് മനസ്സിലാക്കുകയും ഇരുവരും തമ്മില്‍ പരിചയപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ഈ സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നത്‌.

പുരഷശരീരത്തിൽ തടവിലാക്കപ്പെട്ട ഒരു പെൺഹൃദയം. സ്ത്രീ ശരീരത്തിൽ തടവിലടപ്പെട്ട പുരുഷത്വവും. മൂന്നു വർഷം മുമ്പ് വിധിയുടെ അപൂർവനിയോഗത്താൽ അവർ പരസ്പരം കണ്ടെത്തി. രണ്ടുപേരും മുംൈബെയിലെത്തിയതു പുനർജന്മം കൊതിച്ച്. അവരാഗ്രഹിച്ച മാറ്റം സാധ്യമായി എന്നു മാത്രമല്ല അവരെ പ്രണയം ഒരുമിപ്പിക്കുകയും ചെയ്തു. അടുത്ത മാസം ഇരുവരും വിവാഹിതരാകുന്നു.

ബിന്ദുവായി ആദ്യകാല ജീവിതം മുഴുവന്‍ ജീവിച്ച 46 കാരനായ ആരവ് പുരുഷ ജീവിതം സ്വീകരിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ എന്ന സ്വപ്നത്തേക്ക് അപ്പുക്കുട്ടൻ അടുത്തത് ദുബായ് ജീവിതത്തിനുശേഷം. ശസ്ത്രക്രിയക്കും തുടർചികിൽസയ്ക്കുംവേണ്ട പണം സമ്പാദിക്കുന്നത് ദുബായ് ജീവിതകാലത്ത്. ഒരു വർഷത്തിനകം ഞാൻ പൂർണമായും മാറി. സ്ത്രീയിൽനിന്നു പുരുഷനിലേക്കുള്ള സമ്പൂർണ്ണ മാറ്റം. മീശയും താടിരോമങ്ങളും പോലും വളർന്നു: അപ്പുക്കുട്ടൻ പറയുന്നു.

ചന്ദുവായ സുകന്യയ്ക്ക് 22 വയസ്സുണ്ട്. 18 വയസ്സുവരെ കടുത്ത മാനസിക സംഘർഷം അനുഭവിക്കേണ്ടുവന്നു സുകന്യയ്ക്ക്. സംസാര രീതിയുടെയും പെരുമാറ്റത്തിന്റെയും പേരിൽ മറ്റുള്ളവർ കളിയാക്കി. മുംബൈയിലെ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയ കൂടി കഴിഞ്ഞാല്‍ ലിംഗമാറ്റ ചികിത്സ ഏതാണ്ട് പൂര്‍ണമാവും. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാരുടെ പിന്തുണയുണ്ട്. ബെംഗളൂരുവിലെ വെബ് ഡെപലപ്പറാണ് സുകന്യ. ആരവ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *