17
August, 2017
Thursday
05:21 PM
banner
banner
banner

ഞങ്ങളെപ്പോലെയുള്ള സ്ത്രീകൾക്ക്‌ ഈ പുരുഷാവഹേളനം അസഹനീയമാണ്‌: പ്രിയ സജീവ്‌

2435

എന്തിനും ഏതിനും പഴികേൾക്കാൻ വിധിക്കപെട്ടവരായി പോകുന്നുണ്ടോ ആൺസമൂഹം.. എവിടെയെങ്കിലും സ്വന്തം മോളെ പിതാവ് പീഡിപ്പിച്ചാൽ ലോകത്തുള്ള എല്ലാ അച്ഛൻന്മാരും കുറ്റകാരാവോ?? എവിടെയെങ്കിലും ഒരു സഹോദരൻ തന്റെ പെങ്ങളെ ശാരീരികമായി ഉപദ്രവിച്ചാൽ എല്ലാ സഹോദരന്മാരും കുറ്റകാരാവോ ?? ഒരിക്കലുമില്ല.. പക്ഷെ ഇന്ന് ഏതെങ്കിലും ഒരു സംഭവം ഉണ്ടായാൽ അതിനു കാരണം ഏതെങ്കിലും ഒരു സ്ത്രീയോ ഒരു പുരുഷനോ ആയിരിക്കും.അതിനെല്ലാം പിറകിൽ ഒരു കാരണവും ഉണ്ടാവും. (ഇവിടെ ചർച്ച ആയിട്ടുള്ള പല പീഡനങ്ങളിലും മുൻവൈരാഗ്യങ്ങളും ചതികളും ഒക്കെ ഉണ്ടായിരുന്നതായി പിന്നീട് തെളിഞ്ഞിട്ടുണ്ട്) നൂറിൽ ഒന്നോ രണ്ടോ മാത്രമേ അവിചാരിതമായി നടന്നിട്ടുള്ളൂ.. അല്ലാതെ കാമുകന്റെ കൂടെ കറങ്ങാൻ പോയി കാമുകനും കൂട്ടുകാരും കൂടെ പീഡിപ്പിക്കുന്നതും അഭിനയിക്കാൻ മുട്ടി നിന്ന് ആരുടെ എങ്കിലും കൂടെ ചാൻസ്നു വേണ്ടി ചാടി പോയി ചതിക്കപ്പെടുന്നതും സ്വ സമ്മതത്തോടെ കാമുകന്റെ കൂടെ ഇറങ്ങി പോയി എല്ലാം കഴിയുമ്പോൾ ഇല്ലെങ്കിൽ ആരെങ്കിലും അറിഞ്ഞു എന്നാവുമ്പോൾ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിച്ചു എന്നു പറഞ്ഞു നിഷ്കളങ്ക ആവുന്ന കേസുകളും ധാരാളം ഉണ്ടാവുന്നുണ്ട്. ഇവിടെല്ലാം ആണ് മാത്രമാണോ കുറ്റക്കാർ. ഒരിക്കലുമല്ല.

പുരുഷ വർഗത്തെ അടച്ചാക്ഷേപിക്കുന്നതിനു മുൻപ് ഒന്ന് ഓർക്കണം വീടിനുള്ളിൽ മക്കളുടെ ഓരോ ചലനവും നിരീക്ഷിക്കുന്ന അച്ഛനും ആങ്ങളമാരും ഉള്ളതുകൊണ്ടും വീടിനുപുറത്തു പലകാര്യങ്ങളിലും സുഹൃത്തുക്കളുടെ ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ ഉള്ളതുകൊണ്ടും നടക്കേണ്ടി ഇരുന്ന എത്രയോ പീഡനങ്ങളും വഞ്ചിക്കപെടലും ഒക്കെ നടക്കാതെ പോയിരിക്കാം. ആരൊക്കെ എതിർത്താലും ഒരു പിതാവോ സഹോദരനോ സംരക്ഷിക്കും പോലെ അമ്മമാർക്ക് കുടുംബത്തെ പ്രത്യേകിച്ചും പെൺകുട്ടികളെ സംരക്ഷിക്കാനാവില്ല. എന്തിനേറെ ഫേസ്ബുക് പോസ്റ്റിൽ ചില ഫെമിനിസ്റ്റ് ചേച്ചിമാർ എന്തും വിളിച്ചു പറയാൻ ധൈര്യം കാണിക്കുന്നതു പോലും വീട്ടിൽ ആണുങ്ങൾ ഇല്ലാത്തതു കൊണ്ട് മാത്രമാണ്. ഞാൻ ഒരുങ്ങുന്നത് ആണുങ്ങൾ നോക്കാനാണെന്നും ആണുങ്ങൾ നോക്കിയതുകൊണ്ടുമാത്രം ഗർഭം ഉണ്ടാകില്ല അതുകൊണ്ട് മണിക്കൂര് വരേയും ഞാൻ നോക്കും എന്നു സമൂഹത്തോട് വിളിച്ചു പറയാൻ തോന്നുന്നവർ ധാരാളം ഉണ്ടാകും.. പക്ഷെ വീടിനുള്ളിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ വായിൽ വരുന്നതെന്തും പറയാൻ ഒന്ന് ഭയപ്പെടും.. അങ്ങനൊരു പെണ്ണ് പറയുന്നുണ്ടെങ്കിൽ ആണിന്റെ സംരക്ഷണത്തിൽ ആയിരിക്കില്ല അവൾ കഴിയുന്നതെന്ന് ചിന്തിക്കാൻ കഴിയാത്തവരല്ല നമ്മുടെ സമൂഹം. അത്തരക്കാരോട് വിലപറയാനും കിടക്കയിലേക്ക് ക്ഷണിക്കാനും മറ്റുള്ളവർ ധൈര്യം കാണിക്കും.

ഒരേ വായ് കൊണ്ട് തനിക്കു ആത്മവിശ്വാസം പകരാൻ ആണുങ്ങൾ നോക്കണമെന്നും കൂടുതൽ ആത്മവിശ്വാസം പകരാൻ തയ്യാറായവരെ വെല്ലുവിളിക്കുകയും ചെയ്യുന്നതിലെ ഔചിത്യം മനസിലാവുന്നില്ല. എന്തൊക്കെ ആയാലും വടി കൊടുത്തു അടിവാങ്ങുകയോ കൊടുക്കുകയോ ഒക്കെ ചെയ്‌തോളൂ... അത് കൊടുക്കുന്നവരിലും വാങ്ങുന്നവരിലും ഒതുക്കിയേക്കണം. പുരുഷന്റെ തണലിൽ വളർന്ന മറ്റൊരു പുരുഷന്റെ സംരക്ഷണയിൽ കഴിഞ്ഞു ഈ ലോകം നിലനിൽക്കാൻ സ്ത്രീ മാത്രം പോരാ എന്നു വിശ്വസിക്കുന്ന പുരുഷനിൽ നിന്നും ആവശ്യത്തിൽ കവിഞ്ഞ സ്വാതന്ത്യം ആവശ്യമില്ലെന്നു വിശ്വസിക്കുന്ന സ്ത്രീകള്ക്ക് ഈ പുരുഷാവഹേളനം അസഹനീയമാണ്.. ഈ അവഹേളിക്കപെടുന്ന പുരുഷന്മാരിൽ എന്റെ അച്ഛനും എന്റെ സഹോദരനും എന്റെ മക്കളും എന്റെ സുഹൃത്തുക്കളും ഉൾപ്പെടുന്നുണ്ട് അത് കൊണ്ട് മാത്രം പ്രതികരിച്ചു പോവുകയാണ്...

  • പ്രിയ സജീവ്‌
RELATED ARTICLES  നിങ്ങൾക്ക്‌ 'മോശം സ്ത്രീ'യായ ഷക്കീല എന്തുകൊണ്ട്‌ എനിക്ക്‌ ഹീറോ ആകുന്നു?

It's only fair to share...Share on Facebook0Share on Google+1Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *