22
October, 2017
Sunday
06:36 AM
banner
banner
banner

ഗ്രാമീണ നന്മ വീണ്ടെടുത്ത് ‘തെന്നൽ യു എ ഇ’ സ്നേഹഗീതം പാടാൻ ഒത്തുചേർന്നത് നൂറു കണക്കിന് തെന്നലക്കാർ

633

യു എ എ യിൽ വസിക്കുന്ന തെന്നലക്കാരുടെ കൂട്ടായമയായ “തെന്നൽ യു എ ഇ” ഒരുക്കിയ നാട്ടുകൂട്ടവും സർഗ്ഗസന്ധ്യയും അജ്മാനിലെ ഗ്രാൻഡ് മാർട്ട് ഹൈപ്പർ മാർക്കറ്റിൽ ഉത്സവഛായ തീർത്തു.. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ നടന്ന വർണാഭമായ ചടങ്ങിൽ നാടിന്റെ നന്മ മരം തീർക്കാൻ യു എ ഇ യുടെ വിദൂര ദേശങ്ങളിൽ വസിക്കുന്ന തെന്നലക്കാർ പോലും അണിചേർന്നു.

സീനിയർ റേഡിയോ ആർ ജെ മെലീനാ പ്രിയയുടെ മോട്ടിവേഷൻ സെഷനോടെയാണ് തുടക്കം കുറിച്ചത്.. സരസമായ ഭാഷയിൽ ആഴത്തിലുള്ളതും ഏറെ പഠനാര്ഹവുമായ രീതിയിൽ വിഷയമവതരിപ്പിച്ച മെലീനയുടെ വാക്ക് ചാര്ത്തി സദസ്സിനെ ഊർജ്ജസ്വലമാക്കി.

തുടർന്ന് നടന്ന ചരിത്ര, സാംസ്കാരിക സെമിനാറിൽ സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട പ്രഗത്ഭരാണ് അണിനിരന്നത്.

ഐക്യപ്പെടലിന്റെ സന്ദേശവും ഐക്യപ്പെട്ടവരുടെ വിജയഗാഥകളും എടുത്തു പറഞ് കൊണ്ടാണ് ചീഫ് ഗസ്റ്റ് കൂടിയായ സീനിയർ മാദ്ധ്യമപ്രവർത്തകൻ നിസാർ സൈദ് സദസ്സിനെ കയ്യിലെടുത്തത്‌.

തെന്നലയുടെ ചരിത്രപശ്ചാത്തലങ്ങളെ പരാമര്ശിച്ചും മെട്രോ ജീവിതത്തിൽ ഇത്തരം ഒത്തുകൂട്ടലുകൾ ബാക്കിയാകുന്ന നന്മകളെ ഉദാഹരിച്ചും ആകർഷകമായ വിഷയമവതരിപ്പിച്ചു കൊണ്ട് മാധ്യമപ്രവർത്തകൻ എം സി എ നാസറും ചടങ്ങിനെ ധന്യമാക്കി

മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകകൾ തീർക്കുമ്പോഴും വിനയാന്വിതനായി മുന്നേറുന്ന പ്രവാസിഭാരതി പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരിക്ക് തെന്നല ഗ്രാമത്തിന്റെ ആദരം ചടങ്ങിൽ സമർപ്പിക്കപ്പെട്ടു.. തെന്നലയിൽ പ്രവാസലോകത്തേക്ക് എത്തിയവരുടെ കൈപിടിച്ചുയർത്താൻ എന്നും മുന്നിൽ നിന്നിട്ടുള്ള തോണ്ടാലി ഹംസ മദനി, തോട്ടോളി ബാവ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

തുടർന്ന് തെന്നലയിൽ നിന്നും പ്രവാസലോകത്തെത്തിയ വിവിധ തലമുറക്കാരായ കലാകാരന്മാരുടെ വ്യത്യസ്ത പരിപാടികളും അരങ്ങേറി

ഒരൊറ്റ നാടിന്റെ മക്കളായി കഴിഞ്ഞ ശേഷം വിവിധ കാലങ്ങളിലായി യു എ ഇ യുടെ വിവിധ ഭാഗങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട നൂറുകണക്കിന് തെന്നലക്കാരുടെ പരസ്പരമുള്ള കൂടിച്ചേരൽ എന്നതിലപ്പുറം ഒരു നാട്ടുനന്മയുടെ യഥാർത്ഥ വീണ്ടെടുപ്പായി “തെന്നൽ യു എ ഇ” സർഗോത്സവ് മാറി

ചുരുങ്ങിയ കാലംകൊണ്ട് തന്നെ ജീവകാരുണ്യ മേഖലയിലുൾപ്പെടെ വിവിധ രംഗത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ഗ്രാമ കൂട്ടായ്മയാണ് തെന്നൽ യു എ ഇ.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *