24
September, 2017
Sunday
06:44 AM
banner
banner
banner

കാത്തിരിപ്പിനൊടുവിൽ സിക്ക എത്തുന്നു: സാധാരണക്കാരന്റെ ലക്ഷ്വറി കാർ

812

ഇന്ത്യയിലെ സാധാരണക്കാരനായി ധാരാളം പുതുമകളും സാങ്കേതിക മികവുകളും കൊതിപ്പിക്കുന്ന രൂപഭംഗിയുമൊക്കെയുള്ള കാർ. അതാണ് സിക്ക. ടാറ്റയുടെ ജനപ്രിയ കാറായ ഇന്‍ഡിക്കു പകരം പുറത്തിറക്കുന്ന സിക്ക അടുത്തവര്‍ഷം ജനുവരിയില്‍ വിപണിയില്‍ എത്തും. ഇതിന്റെ ഭാഗമായി സിക്കയുടെ ചിത്രങ്ങള്‍ ടാറ്റ ഔദ്യോഗികമായി പുറത്ത് വിട്ടു. സെസ്റ്റും ബോള്‍ട്ടും പോലെതന്നെ സ്‌പോര്‍ട്ടി രൂപമുള്ള കാറാണ് സിക്കയും. റ്റായുടെ ബ്രാന്‍ഡ് ഫീച്ചറായി മാറുന്ന 'സ്‌മൈലി' മുന്‍ ഗ്രില്‍ ഏറ്റവുമിണങ്ങുന്ന രീതിയിലാണ് സിക്കയില്‍ ഉപയോഗിച്ചിട്ടുള്ളത്. എബിഎസ് ഇബിഡി, ഡ്യുവല്‍ എയര്‍ ബാഗുകള്‍, സ്റ്റിയറിങ്ങില്‍ ഓഡിയോ ഫോണ്‍ കണ്‍ട്രോള്‍, അലോയ് വീലുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വൈപ്പര്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ മോഡലില്‍ ഉണ്ടാകും. പെട്രോള്‍,ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളില്‍ കാര്‍ പുറത്തിറങ്ങും.

1.05 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 67 ബിഎച്ച്പി കരുത്ത് പ്രതീക്ഷിക്കുന്നു. ലിറ്ററിന് 25 കിലോമീറ്ററോളം മൈലേജുണ്ടാകും. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഓട്ടൊമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനും സിക്കയ്ക്ക് ലഭ്യമാകും.മാരുതി ഓള്‍ട്ടൊ കെ 10, റെനോ ക്വിഡ്, ഹ്യുണ്ടായി ഐ 10, മാരുതി വാഗണ്‍ മോഡലുകളോടാണ് സിക്ക വിപണിയില്‍ ഏറ്റുമുട്ടുക. മൂന്ന് നാല് ലക്ഷത്തിന് ഇടയിലായിരിക്കും വിലയെന്നും പറയുന്നു.കൈറ്റ് രഹസ്യപേരിലാണ് സിക്കയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സിപ്പി, കാര്‍ എന്നീ വാക്കുകളിലെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്താണ് സിക്ക എന്ന പേരുണ്ടായത്.

ആഡംബര കാറുകൾക്കൊപ്പം ചേർത്തു വയ്ക്കാവുന്ന ഉൾവശമാണ് സിക്കയ്ക്ക്. പ്രീമിയം ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ദർശിക്കാനാവുന്നത് ആഡംബരം. പ്രായോഗികതയ്ക്കു മുൻതൂക്കമുണ്ടെന്ന് തെളിയിക്കുമാറ് 22 സ്റ്റോറേജ് ഇടങ്ങൾ. 240 ലീറ്റർ ഡീക്കി. ഷോപ്പിങ് ബാഗുകൾ തൂക്കിയിടാൻ ഹുക്കുകൾ എന്നിങ്ങനെ എല്ലാ പ്രായോഗികതയും സിക്കയിൽ നടപ്പാകുന്നു.

ഏറെനാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ സിക്ക വിപണിയിലെത്തുമ്പോള്‍ ബ്രാണ്ട് അംബാസിഡറായി എത്തുന്നത് ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയാണ്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *