21
September, 2017
Thursday
01:52 AM
banner
banner
banner

വിദ്യാർത്ഥികളെ സൂര്യ മർദ്ദിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി യുവതിയും രംഗത്ത്‌

1936

കഴിഞ്ഞ ദിവസമാണ് തമിഴ്‌ സൂപ്പർ താരം സൂര്യക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയത്‌. സൂര്യ രണ്ട് വിദ്യാർത്ഥികളെ മർദ്ദിച്ചെന്ന് കാണിച്ച്‌ അവർ സൂര്യയ്ക്കെതിരെ പോലിസിൽ പരാതി നൽകിയതോടെ വലിയ സംഭവം വാർത്തയായി മാറുകയായിരുന്നു. പ്രേം കുമാർ, ലെനിൻ എന്നി വിദ്യാർത്ഥികളാണ്‌ സൂര്യയ്ക്കെതിരെ പരാതി ഉന്നയിച്ചത്. ഇവർ ഓടിച്ചിരുന്ന ബൈക്കും മറ്റൊരു സ്ത്രീ ഓടിച്ചിരുന്ന കാറും തമ്മിലുണ്ടായ അപകടം പരിഹരിക്കാൻ ഇടപെട്ടപ്പോഴാണ്‌ സൂര്യ ഇരുവരെയും മർദ്ദിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നത്. തങ്ങളുടെ ബൈക്കിനുണ്ടായ കേടുപാടുകൾക്ക് മാന്യമായ നഷ്ടപരിഹാരം ആവശ്യപ്പെടുക മാത്രമാണ്‌ ചെയ്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ ഇതിൽ ഇടപെട്ട സൂര്യ സ്ത്രീയോട് ഞങ്ങൾ മോശമായി പെരുമാറിയെന്നു പറഞ്ഞ് കുറ്റപ്പെടുത്തുകയും തല്ലുകയും ചെയ്യുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം, ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി കാറോടിച്ചിരുന്ന യുവതി തന്നെ രംഗത്തെത്തി. ശരിയായ സമയത്തായിരുന്നു സൂര്യ ഇടപെട്ടതെന്നും ആ സമയത്ത് വണ്ടി നിർത്തുകയും തന്നെ സഹായിക്കുകയുമാണ്‌ സൂര്യ ചെയ്തെന്നും പുഷ്പ കൃഷ്ണസ്വാമി പറഞ്ഞു. ഒരുപാട് ആളുകളുടെ ഇടയിൽ താൻ തനിച്ചായിരുന്നു. ആ വിദ്യാർത്ഥികൾ പണം ആവശ്യപ്പെടുകയും കാറിന്റെ ഗ്ളാസ് തകർക്കാൻ തുടങ്ങുകയും ചെയ്തു. അവരുടെ പ്രവൃത്തിൽ പേടിച്ചു പോയ താൻ കാറിനകത്തു തന്നെ ഇരിക്കുകയയിരുന്നുവെന്നും സൂര്യയുടെ സമയോചിതമായ ഇടപെടൽ തന്നെ സഹായിച്ചുവെന്നും പറഞ്ഞ പുഷ്പ കൃഷ്ണസ്വാമി സൂര്യയ്ക്ക് നന്ദി രേഖപ്പെടുത്തികയും ചെയ്തു.

pushpa_tweet

RELATED ARTICLES  ആദ്യ ഭാര്യയുടെ മരണം, രണ്ടാം വിവാഹം: വിവാഹ വിവാദങ്ങളെക്കുറിച്ച്‌ നടൻ സിദ്ധിഖ്‌
It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *