27
April, 2017
Thursday
01:26 AM
banner
banner
banner

നീലച്ചിത്ര നടിമാര്‍ക്കെന്താ ദാമ്പത്യ ജീവിതം പാടില്ലെ? ‘അഡ്ജസ്റ്റ്‌മന്റ്‌’ ദമ്പതിമാരേക്കാൾ നല്ലത്‌ ഇവർ തന്നെ!

4529

നടിമാരുടെ പ്രണയവും വിവാഹവും ഗര്‍ഭവും പ്രസവവുമെല്ലാം മാധ്യമങ്ങള്‍ക്ക് ഉത്സവമാണ്. ആദ്യ കൂടിക്കാഴ്ച മുതല്‍ ഹണിമൂണ്‍ ട്രിപ്പ് വരെ വിശദമായി വാര്‍ത്തയില്‍ ഇടം പിടിക്കും. ഇതു പോലെ ഉത്തമരായ ജോഡികള്‍ വേറെ ഇല്ല എന്ന പ്രതീതി വായനക്കാരിലും പ്രേക്ഷകരിലും സൃഷ്ടിക്കും. ഇത്തരത്തില്‍ മാധ്യമങ്ങല്‍ ആഘോഷിച്ച് വിവാഹം കഴിച്ചയച്ച പലരും അധിക നാള്‍ കഴിയും മുമ്പെ തകര്‍ന്ന ചരിത്രം അനവധിയുണ്ട്. കാവ്യാമാധവന്റേയും നിഷാല്‍ ചന്ദ്രയുടേയും വിവാഹമാണ് മലയാള മാധ്യമങ്ങള്‍ ഏറ്റവും അധികം കൊണ്ടാടിയത്. എന്നാല്‍ അതിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഇതൊരു തുടര്‍ക്കഥയായതൊടെ താരങ്ങളുടെ വിവാഹ വാര്‍ത്തക്കടിയില്‍ എന്നാണ് പിരിയുന്നതെന്ന് കമന്റായി ചിലര്‍ പരിഹാസ പൂര്‍വ്വം ചോദിക്കുവാനും തുടങ്ങിയിരിക്കുന്നു.

വെള്ളിത്തിരയിലെ സ്വപ്ന റാണിയായും അയല്‍ വീട്ടിലെ കുസൃതിപെണ്ണായും പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച പലരുടേയും ദാമ്പത്യ ജീവിതം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്നതിന്റെ നീണ്ട നിരതന്നെ കാണാം. വേര്‍ പിരിഞ്ഞില്ലെങ്കിലും “അഡജ്സ്റ്റ്മെന്റ് “ ദമ്പതിമാരായി കഴിയുന്നവരും ഉണ്ട്. സംഗതികള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും താര ദാമ്പത്യത്തെ പറ്റി പറയുമ്പോള്‍ നൂറുനാക്കാണ് പലര്‍ക്കും. എന്നാല്‍ നീലച്ചിത്ര നായികയുടെ ദാമ്പത്യത്തെ പറ്റി പറഞ്ഞാല്‍ നെറ്റി ചുളിക്കുകയും ചെയ്യും. അതെന്ത് ജീവിതമെന്നാണ് പലരും ചോദിക്കുന്നത്.

പ്രകൃതി വിരുദ്ധമടക്കം രതിയുടെ വിവിധ തലങ്ങള്‍ ഉള്ളടക്കമായിട്ടുള്ള നിരവധി നീലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യന്‍ വംശജയായസണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ഏറെ സന്തോഷത്തോടെ ജീവിക്കുന്നത് പലര്‍ക്കും അവിശ്വസനീയമായ കാര്യമാണ്. ഇതിന്റെ കാരണം ഇന്ത്യന്‍ മനസ്സില്‍ രൂഢമൂലമായ സദാചാര സങ്കല്പമാണ്. സണ്ണി പ്രൊഫഷന്റെ ഭാഗമായാണ് അത്തരം ചിത്രങ്ങളില്‍ അഭിനയിച്ചതെന്നാണ് ഭര്‍ത്താവിന്റെ പക്ഷം. സദാ സന്തോഷത്തോടെയാണ് പാര്‍ട്ടികളിലും മറ്റു പൊതു പരിപാടികളിലും ഇരുവരും പങ്കെടുക്കാറുള്ളത്.

വിവാഹത്തിനു ശേഷം തനിക്ക് ഭര്‍ത്താവ് മാത്രം മതിയെന്നും മുമ്പ് പല തവണ ഒറ്റരാത്രിബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടു പേരും പരസ്പര ധാരണയോടെയും സമ്മതത്തോടെയുമാണ് ഒറ്റരാത്രി പങ്കിടുന്നതെങ്കില്‍ അതില്‍ തെറ്റില്ലെന്നാണ് സണ്ണിയുടെ അഭിപ്രായം. ഇന്ത്യയില്‍ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിന്ദ്യരായും നികൃഷ്ടരായും കാണുന്ന പ്രവണത മാറേണ്ട സമയം അധിക്രമിച്ചെന്ന് അവര്‍ പറഞ്ഞത്.

സദാചാരവും മതാചാരവും നോക്കി വിവാഹം കഴിച്ച് അധികനാള്‍ കഴിയും മുമ്പെ പിരിയുന്നവരേക്കാള്‍ എത്രയോ ബേധമാണ് നീലച്ചിത്ര നായികയുടെ ദാമ്പത്യ ജീവിതം. തുറന്ന മനസ്സോടെ പരസ്പരം അംഗീകരിച്ചും സ്നേഹിച്ചും മനസ്സിലാക്കിയും ജീവിക്കുവാന്‍ സാധിച്ചാല്‍ താരവിവാഹങ്ങള്‍ തകരാതെ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സണ്ണി തെളിയിച്ചിരിക്കുന്നത്.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *