16
August, 2017
Wednesday
08:26 PM
banner
banner
banner

അത്യാവശ്യത്തിന് നാട്ടിലെത്താൻ അനുവദിച്ചില്ല; വീട്ടമ്മ ഗൾഫിൽ ആത്മഹത്യ ചെയ്തു

1806

നാട്ടിൽ പോകാൻ ലീവ്‌ നിരസിച്ചതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ഗൾഫിൽ ആത്മഹത്യ ചെയ്തു. നെടുമങ്ങാട്‌, പേരുമല, പുതുവൽ പുത്തൻവീട്ടിൽ സുനിത(37)യാണ്‌ കുവൈറ്റിൽ ജോലിസ്ഥലത്ത്‌ ആത്മഹത്യ ചെയ്തതായി ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചത്‌. കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ സുനിത മരിച്ചത്‌.

രണ്ടര വർഷംമുമ്പാണ്‌ സുനിത ബന്ധുവിന്റെ ഏർപ്പാടിൽ ഒരു സ്വകാര്യ കമ്പനിയിലെ ക്ലീനർ വിസയിൽ കുവൈറ്റിലേക്കു പോയത്‌. ഏഴു വർഷംമുമ്പ്‌ ഒരു വാഹനാപകടത്തിൽ സുനിതയ്ക്ക്‌ പരിക്കേറ്റിരുന്നു. ഇതിന്റെ ക്ലൈം കേസിൽ ഏതാനും ദിവസം മുമ്പ്‌ അനുകൂല വിധി വന്നു. ഇതിന്റെ ആവശ്യത്തിലേക്ക്‌ നാട്ടിൽ വരണമെന്ന്‌ ബന്ധുക്കൾ വിളിച്ചറിയിച്ചു. നാട്ടിലെത്തേണ്ടത്‌ നിർബന്ധമായതിനാൽ സുനിത കമ്പനിയിൽ ലീവിന്‌ അപേക്ഷിച്ചു. എന്നാൽ മൂന്നുവർഷം കഴിയാതെ ലീവനുവദിക്കാൻ പറ്റില്ലെന്ന നിലപാടാണ്‌ കമ്പനി സ്വീകരിച്ചത്‌.

പതിനഞ്ചു ദിവസമെങ്കിലും ലീവ്‌ അനുവദിക്കണമെന്നും നാട്ടിലെത്തിയില്ലെങ്കിൽ കേസിനെ അത്‌ പ്രതികൂലമായി ബാധിക്കുമെന്നുംകാട്ടി വീണ്ടും സുനിത അപേക്ഷ നൽകി. ഇതും കമ്പനി നിരസിച്ചു. തുടർന്ന്‌ സുനിത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും രാത്രിയോടെ ആത്മഹത്യ ചെയ്തതായും കൂടെ ജോലി ചെയ്യുന്ന വനിത വീട്ടിൽ ബന്ധുക്കളെ വിളിച്ചറിയിച്ചു. മാർച്ച്‌ പത്തിന്‌ രാവിലെ എട്ടിന്‌ മൃതദേഹം നാട്ടിലെത്തിക്കും. മക്കൾ: രേഷ്മ, ശരത്‌, ശരണ്യ.

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

Comments



Related Articles & Comments

Leave a Comment

Your email address will not be published. Required fields are marked *